Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: എല്ലാവരും മികവ് കാട്ടുന്നു, പ്ലേയിങ് 11 തിരഞ്ഞെടുക്കാന്‍ ഇന്ത്യ വിയര്‍ക്കും! ആശങ്ക

മുംബൈ: ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5നാണ് ഏകദിന ലോകകപ്പിന് ആരംഭമാവുന്നത്. ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കത്തിലാണ്. പല ടീമുകളും ലോകകപ്പിനായി ഇന്ത്യയിലേക്കെത്തിക്കഴിഞ്ഞു. അടുത്ത ദിവസം തന്നെ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കും. ഇത്തവണ എല്ലാ ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ മികച്ച പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണ്.

അവസാന രണ്ട് ലോകകപ്പും നേടിയത് ആതിഥേയ രാജ്യമാണ്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായെത്തുന്ന ഇന്ത്യയ്‌ക്കൊപ്പം സംതുലിതമായ താരനിരയുമുണ്ട്. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിക്കഴിഞ്ഞു. നിലവിലെ ഇന്ത്യയുടെ താരങ്ങളെല്ലാം സൂപ്പര്‍ ഫോമിലാണ് കളിക്കുന്നത്. ഇത് ടീമിന്റെ കിരീട സാധ്യതകളും ഉയര്‍ത്തുന്നു. എന്നാല്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരിക്കുന്നത് പ്ലേയിങ് 11 തിരഞ്ഞെടുപ്പാണ്.

പരിഗണിച്ച താരങ്ങളെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ചതോടെ ആരെ തഴയും ആരെ പരിഗണിക്കുമെന്ന വലിയ ചോദ്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്നിലേക്കെത്തുകയാണ്. പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സൂര്യകുമാര്‍ യാദവ്-ശ്രേയസ് അയ്യര്‍ എന്നിവരിലാര് വേണമെന്നതാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്നാം നമ്പറിലിറങ്ങി ഗംഭീര സെഞ്ച്വറിയാണ് ശ്രേയസ് അയ്യര്‍ നേടിയത്.

ക്ലാസിക് ബാറ്റിങ് ശൈലിയോടൊപ്പം വലിയ ഇന്നിങ്‌സ് കളിക്കാനും ശ്രേയസിന് കഴിവുണ്ട്. ഏകദിനത്തിലെ താരത്തിന്റെ കണക്കുകളും വളരെ മികച്ചതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് മത്സരഫലത്തെ പെട്ടെന്ന് മാറ്റുന്ന ബാറ്റ്‌സ്മാനാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ സൂര്യക്കായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അവസാന 10 ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡിലേക്ക് വലിയ റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സൂര്യക്കാവും.

suryakumar yadav

എന്നാല്‍ സൂര്യയേയും ശ്രേയസിനേയും ഒന്നിച്ച് കളിപ്പിക്കുക പ്രയാസമാണ്. ഇവരിലാര് വേണമെന്നത് ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന ചോദ്യമാണ്. ഇഷാന്‍ കിഷന്റെ സ്ഥാനമാണ് മറ്റൊരു ചോദ്യം. ഇഷാന്‍ കിഷനെ തഴഞ്ഞാല്‍ സൂര്യകുമാറിനേയും ശ്രേയസിനേയും ഒരുമിച്ച് കളിപ്പിക്കാം. എന്നാല്‍ ഇഷാനെ മാറ്റിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒറ്റ ഇടം കൈയന്‍ താരവും ഇല്ലാത്ത അവസ്ഥ വരും. ഇത് ടീമിന്റെ സംതുലിതാവസ്ഥയെ തകര്‍ത്തേക്കും.

ഇഷാന്റെ കാര്യവും ടീം മാനേജ്‌മെന്റിന് തലവേദനയാണ്. മൂന്നാമത്തെ കാര്യം ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ കാര്യത്തിലാണ്. ശാര്‍ദ്ദുല്‍ പേസ് ഓള്‍റൗണ്ടറാണ്. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ ശാര്‍ദ്ദുല്‍ മടികാട്ടാറില്ല. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ശാര്‍ദ്ദുലിനെ ടീമില്‍ നിലനിര്‍ത്തണമോ പ്ലേയിങ് 11ല്‍ സ്ഥാനമുണ്ടോ എന്നതും ടീം മാനേജ്‌മെന്റിന് മുന്നിലെ ചോദ്യമാണ്.

ആര്‍ അശ്വിന്റെ കാര്യവും ടീം മാനേജ്‌മെന്റിന് മുന്നിലെ തലവേദനയാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന വ്യക്തമായ സൂചന നായകന്‍ രോഹിത് ശര്‍മ നല്‍കിക്കഴിഞ്ഞു. എന്നാല്‍ അശ്വിനെ പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനും സ്പിന്‍ നിരയില്‍ സ്ഥാനം ഉറപ്പാണ്. മൂന്നാം സ്പിന്നറായി അശ്വിനെക്കൂടി പരിഗണിച്ചാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണുള്ളത്. ഇതില്‍ സിറാജ്, ഷമി എന്നിവരിലാര് വേണമെന്നതും പ്രധാന ചോദ്യമാണ്. മൂന്ന് പേരെയും ഒന്നിച്ച് കളിപ്പിക്കുന്നതും ഇന്ത്യ ആലോചിച്ചേക്കും. എന്നാല്‍ ഇതെല്ലാം ഇന്ത്യക്ക് മുന്നില്‍ ചോദ്യമായി തുടരുന്നു. ലോകകപ്പ് ആരംഭിക്കാനിരിക്കെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം എത്രയും വേഗം ടീം പരിഹാരം കാണേണ്ടതായുണ്ട്.

Story first published: Wednesday, September 27, 2023, 12:46 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+