For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ലങ്കയുടെ ചീട്ട് കീറി, തോല്‍വിയോടെ പുറത്ത്! വിവാദ മാച്ചില്‍ ബംഗ്ലാദേശ് നേടി

ഡല്‍ഹി: ഏഞ്ചലോ മാത്യൂസിന്റെ വിവാദ പുറത്താവലും കളിക്കാര്‍ തമ്മിലുള്ള ചില ഉരസലുകളുമെല്ലം കണ്ട ലോകകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയെ ബംഗ്ലാദേശ് തകര്‍ത്തുവിട്ടു. അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സസരത്തില്‍ മൂന്നു വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ഈ തോല്‍വിയോടെ ലങ്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. നേരത്തേ തന്നെ സെമി പ്രതീക്ഷ അസ്തമിച്ച ബംഗ്ലാദേശ് ഇന്നു ലങ്കയുടെയും വഴി മുടക്കുകയായിരുന്നു.

280 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിനു മുന്നില്‍ ലങ്ക വച്ചത്. ഏഴാം ഓവറില്‍ 41 റണ്‍സാവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ ലങ്ക പിഴുതെങ്കിലും പിന്നീട് കളി വഴുതിപ്പോയി. മൂന്നം വിക്കറ്റില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസനും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മല്‍സരം തട്ടിയെടുക്കുകയായിരുന്നു. 149 ബോളില്‍ 169 റണ്‍സാണ് സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

LANKA BANGLADESH

ഒടുവില്‍ 47.1 ഓവറില്‍ ഏഴു വിക്കറ്റിനു ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. 90 റണ്‍സെടുത്ത ഷാന്റോയാണ് ടോപ്‌സ്‌കോറര്‍. ഷാക്വിബ് 82 റണ്‍സും നേടി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലങ്ക മൂന്നു ബോളുകള്‍ ബാക്കിനില്‍ക്ക 279 റണ്‍സിനു പുറത്താവുകയായിരുന്നു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ ചരിത് അസലെന്‍കയുടെ (108) സെഞ്ച്വറിയാണ് ലങ്കയ്ക്കു കരുത്തായത്. 105 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 41 റണ്‍സ് വീതമെടുത്ത പതും നിസങ്കയും സദീര സമരവിക്രമയുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ധനഞ്ജയ ഡിസില്‍വ 34 റണ്‍സും നേടി.

ലങ്കയുടെ തുടക്കം പാളിയിരുന്നു ആദ്യ ഓവറില്‍ തന്നെ കുശല്‍ മെന്‍ഡിസിനെ (4) അവര്‍ക്കു നഷ്ടമായി. ഷൊരിഫുലിന്റെ ബൗളിങില്‍ എഡ്ജായ പെരേരയെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം പറക്കും ക്യാച്ചിലൂടെ മടക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുമായി നിസങ്ക- മെന്‍ഡിസ് സഖ്യം ലങ്കയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

MATHEWS

എന്നാല്‍ ആറു റണ്‍സിനിടെ മെന്‍ഡിസും നിസങ്കയും പുറത്തായി (72/3). നാലാം വിക്കറ്റില്‍ വീണ്ടുമൊരു മികച്ച കൂട്ടുകെട്ട് ലങ്കയുടെ രക്ഷയ്‌ക്കെത്തി. 63 റണ്‍സാണ് സമരവിക്രമ-അസലെങ്ക സഖ്യമെടുത്തത്. തുടര്‍ന്നായിരുന്നു ഒരേ ഓവറില്‍ സമരവിക്രമയുടെയും ആഞ്ചലോ മാത്യൂസിന്റെയും പുറത്താല്‍. തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് സമരവിക്രമ പുറത്തായ ശേഷം ക്രീസിലേക്കു വന്ന മാത്യൂസ് ടൈംഡ് ഔട്ടായായാണ് ഒരു ബോള്‍ പോലും നേരിടാന്‍ കഴിയാതെ മടങ്ങിയത്.

സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവെ ഹെല്‍മറ്റിലെ സ്ട്രാപ്പ് പൊട്ടിയതു കാരണം അദ്ദേഹം ഇതു മാറ്റുകയായിരുന്നു. എന്നാല്‍ അനുവദിക്കപ്പെട്ട രണ്ടു മിനിറ്റിനകം സ്‌ട്രൈക്ക് നേരിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഷാക്വിബ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഹെല്‍മറ്റില്‍ കേടു പറ്റിയതു കാരണം താന്‍ അതു മാറ്റിയതാണെന്നു ഷാക്വിബിനെയും അംപയര്‍മാരെയും മാത്യൂസ് ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഷാക്വിബ് അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെ മാത്യൂസിന ക്രീസ് വിടേണ്ടി വരികയും ചെയ്തു. ഇതോടെ ലങ്ക അഞ്ചിനു 135ലേക്കു വീണു.

പക്ഷെ അസലെങ്ക വിട്ടുകൊടുത്തില്ല. സെഞ്ച്വറിയുമായി അദ്ദേഹം ലങ്കയെ മുന്നോട്ടു നയിച്ചു. ആറാം വിക്കറ്റില്‍ ഡിസില്‍വയ്‌ക്കൊപ്പം അസലെങ്ക 78 റണ്‍സിന്റെ കൂട്ടുകട്ടുണ്ടാക്കിയതോടെ ലങ്കന്‍ സ്‌കോര്‍ 200 കടക്കുകയും ചെയ്തു. ബംഗ്ലാദേശിനായി ബൗളിങില്‍ തിളങ്ങിയത് ലോകകപ്പിലെ അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ തന്‍സിം ഹസന്‍ ഷാക്കിബായിരുന്നു. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. ഷൊരിഫുല്‍ ഇസ്ലാമും ഷാക്വിബും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമ്മുദുള്ള, തൗഹിദ് റിദോയ്, മെഹ്ദി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, തന്‍സിം ഹസന്‍.

Story first published: Monday, November 6, 2023, 12:17 [IST]
Other articles published on Nov 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+