For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഡച്ച് അട്ടിമറിയില്ല, ഒടുവില്‍ ലങ്കയും അക്കൗണ്ട് തുറന്നു

ലഖ്‌നൗ: ലോകകപ്പില്‍ ഇത്തവണ ഒരു മല്‍സരം പോലും ജയിക്കാത്ത ഏക ടീമെന്ന നാണക്കേട് മായ്ച്ച് ശ്രീലങ്ക അക്കൗണ്ട് തുറന്നു. തുടരെ രണ്ടാമത്തെ കളിയിലും വമ്പന്‍ അട്ടിമറിക്കു കോപ്പുകൂട്ടിയ നെതര്‍ലാന്‍ഡ്‌സിനെ അഞ്ചു വിക്കറ്റിനാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയയ ലങ്ക പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ നേരിയ സെമി ഫൈനല്‍ സാധ്യതയും ലങ്ക നിലനിര്‍ത്തി. തുടക്കത്തില്‍ പതറിയങ്കിലും ഉജ്ജ്വലമായ പോരാട്ടവീര്യം കാഴ്ചവച്ചാണ് ഡച്ച് ടീം മല്‍സരം അടിയറവച്ചത്.

ആറു വിക്കറ്റിനു 91 റണ്‍സെന്ന ദയനീയ നിലയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ നെതര്‍ലാന്‍ഡ്‌സ് 263 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്കു നല്‍കിയത്. മറുപടിയില്‍ സദീര സമരവിക്രമയുടെയും (91*) പതും നിസങ്കയുടെയും (54) ഫിഫ്റ്റികള്‍ ലങ്കന്‍ വിജയത്തിനു അടിത്തറയിട്ടു. സമരവിക്രമ 107 ബോളില്‍ ഏഴു ഫോറുകളടിച്ചപ്പോള്‍ നിസങ്ക 52 ബോളില്‍ ഒമ്പതു ഫോറുമടിച്ചു. 44 റണ്‍സെടുത്ത ചരിത് അസലെന്‍കയാണ് ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 10 ബോളുകള്‍ ബാക്കിനില്‍ക്കെ ലങ്ക വിജയറണ്‍സ് കുറിക്കുകയായിരുന്നു.

LANKA

നേരത്തേ ടോസിനു ശേഷം ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നു വൈകാതെ തെളിഞ്ഞു. 22 ഓവറാവുമ്പോഴേക്കും അവര്‍ ആറു വിക്കറ്റിനു 91 റണ്‍സിലേക്കു വീണു. ഇതോടെ നെതര്‍ലാന്‍ഡ്‌സ് 150 റണ്‍സ് പോലും തികയ്ക്കില്ലെന്ന എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് വാലത്തിന്റെ പ്രകടനം ഡച്ച് ടീമിനെ 262 റണ്‍സിലെത്തിക്കുകയായിരുന്നു. 49.4 ഓവറില്‍ അവര്‍ ഓള്‍ഔട്ടായി.

സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ടിന്റെയും (70) ലോഗന്‍ വാന്‍ ബീക്കിന്റെയും (59) ഫിഫ്റ്റികളാണ് നെതര്‍ലാന്‍ഡ്‌സിനെ പൊരുതാവുന്ന ടോട്ടലിലെത്തിച്ചത്. എംഗെല്‍ബ്രെക്ട് 82 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ വാന്‍ബീക്ക് 75 ബോളില്‍ ഓരോ ഫോറും സിക്‌സറും നേടി.

135 റണ്‍സാണ് ഏഴാം വിക്കറ്റില്‍ എംഗെല്‍ബ്രെക്ട്- വാന്‍ബീക്ക് സഖ്യം സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തത്. ലോക റെക്കോര്‍ഡ് കൂടിയാണിത്. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഏഴാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടാണിത്. ടീം സ്‌കോര്‍ 91ല്‍ നില്‍ക്കെ ഒന്നിച്ച എംഗെല്‍ബ്രെക്ട്- വാന്‍ബീക്ക് ജോടി 221ല്‍ വച്ചായിരുന്നു വേര്‍പിരിഞ്ഞത്.

NETHERLANDS

ഡച്ച് നിരയില്‍ മറ്റാരും 30 റണ്‍സ് പോലും നേടിയില്ല. 29 റണ്‍സെടുത്ത കോളിന്‍ ആക്കര്‍മാനാണ് നെതര്‍ലാന്‍ഡ്‌സിന്റെ മൂന്നാമത്തെ മികച്ച സ്‌കോറര്‍. ക്യാപ്റ്റന്‍ എഡ്വാര്‍ഡ്‌സും മാക്‌സ് ഒഡൗഡും 16 റണ്‍സ് വീതവും നേടി.

നാലു വിക്കറ്റുകള്‍ വീതമെടുത്ത പേസ് ജോടികളായ ദില്‍ഷന്‍ മധുഷങ്കയും കസുന്‍ രജിതയുമാണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മധുഷങ്ക 9.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 49 റണ്‍സും രജിത ഒമ്പതോവറില്‍ 50 റണ്‍സുമാണ് കളിയില്‍ വിട്ടുനല്‍കിയത്.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദുഷന്‍ ഹേമന്ത, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.

നെതര്‍ലാന്‍ഡ്‌സ്-വിക്രംജീത്ത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, ബാസ് ഡിലീഡെ, സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്, തേജ നിദാമണുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലോഗന്‍ വാന്‍ബീക്ക്, റോള്‍ഫ് വാന്‍ഡര്‍മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍മീക്കെറന്‍.

Story first published: Saturday, October 21, 2023, 9:16 [IST]
Other articles published on Oct 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+