Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മാന്യതയില്ലാത്ത താരം, ലങ്കന്‍ നായകന്‍ കോലിയേയും അപമാനിച്ചു! ഇത് അസൂയ

മുംബൈ: ഏകദിന ലോകകപ്പിലെ ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം വലിയ വിവാദമായിരിക്കുകയാണ്. ശ്രീലങ്കന്‍ താരം ഏഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ ബംഗ്ലാദേശ് പുറത്താക്കിയതാണ് വിവാദത്തിന് കാരണമായത്. പിന്നീട് ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പുറത്തായപ്പോള്‍ വാച്ചിലെ ടൈം ചൂണ്ടിക്കാട്ടി മാത്യൂസ് പരിഹസിച്ചതും മത്സരശേഷം ഇരു ടീമിന്റെയും താരങ്ങള്‍ കൈകൊടുക്കാന്‍ വിസമ്മതിച്ചതും വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ബംഗ്ലാദേശ് നായകന്‍ കുശാല്‍ മെന്‍ഡിസ് കൈകൊടുക്കാതിരുന്നതിനെ ന്യായീകരിച്ചാണ് സംസാരിച്ചത്. ഇങ്ങോട്ട് കാട്ടാത്ത മര്യാദ അങ്ങോട്ടും കാട്ടേണ്ടതില്ലെന്ന നിലപാടാണ് ശ്രീലങ്കന്‍ നായകനുള്ളത്. എന്നാല്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെപ്പോലെ തന്നെ മാന്യതയില്ലാത്ത താരമാണ് ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ശ്രീലങ്കന്‍ നായകന്‍ വിരാട് കോലിയേയും അപമാനിച്ചുവെന്നും ഇതിന്റെ തെളിവായുള്ള വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വിരാട് കോലി ഏകദിനത്തില്‍ 49 സെഞ്ച്വറി നേടി സച്ചിന്റ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിനൊപ്പമെത്തിയിരുന്നു. കോലിയുടെ നേട്ടത്തെ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും പ്രശംസിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് മാധ്യമ പ്രവര്‍ത്തകന്‍ വിരാട് കോലിയെക്കുറിച്ച് കുശാല്‍ മെന്‍ഡിസിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു.

'വിരാട് 49ാം ഏകദിന സെഞ്ച്വറി നേടിയിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ 'ഞാന്‍ എന്തിനാണ് കോലിയെ അഭിനന്ദിക്കുന്നത്' എന്നാണ് കുശാല്‍ മറുപടി നല്‍കിയത്. ഇതാണ് വൈറലായിരിക്കുന്നത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് പറയുമ്പോള്‍ കുശാലിനെപ്പോലെ മാന്യതയില്ലാത്ത ചിലര്‍ ഇപ്പോഴും ക്രിക്കറ്റിലുണ്ടെന്നതാണ് വസ്തുതയെന്നാണ് ആരാധകര്‍ പറയുന്നത്.

virat kohli

വിരാട് കോലി ഇതിഹാസമാണ്. ലോക ക്രിക്കറ്റില്‍ ആര്‍ക്കും സാധിക്കില്ലെന്ന് കരുതിയ നേട്ടമാണ് കോലി സ്വന്തമാക്കിയത്. 50 ഏകദിന സെഞ്ച്വറിയെന്ന ചരിത്ര നേട്ടത്തിലേക്ക് വിരാട് കോലി വൈകാതെയെത്തും. ലോകം മുഴുവന്‍ കോലിയെ ആരാധിക്കുന്നു. കുശാല്‍ കോലിയെ അഭിനന്ദിച്ചില്ലെങ്കിലും പ്രശ്‌നമല്ല. എന്നാല്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ തോല്‍വിയില്‍ ഇന്ത്യന്‍ ആരാധകരും സന്തോഷവാന്മാരാണ്.

കോലിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച കുശാല്‍ ഇനിയും വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്. കുശാലിന്റെ വാക്കുകള്‍ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് കോലി ആരാധകര്‍ ഉയര്‍ത്തിയത്. വിരാട് കോലിയുടെ റെക്കോഡുകളെല്ലാം കുശാലിന് സംബന്ധിച്ച് സ്വപ്‌നം മാത്രമാണ്. ഇതിന്റെ അസൂയയാണ് കുശാലിനെന്നും കോലിയുടെ വളര്‍ച്ച കണ്ട് ഇനിയും അസൂയപ്പെട്ടുകൊള്ളൂവെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിന് തോറ്റതോടെ ശ്രീലങ്ക സെമി പ്രതീക്ഷകള്‍ അവസാനിച്ച് പുറത്തായിരിക്കുകയാണ്. ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ ഏകദിന ലോകകപ്പിലും ഇന്ത്യയോട് ശ്രീലങ്ക നാണംകെട്ടിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. ഇത്തവണ ശ്രീലങ്ക വലിയ പ്രതീക്ഷയോടെയാണെത്തിയതെങ്കിലും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. നായകന്‍ ദസുന്‍ ഷണകയ്ക്ക് പാതിവഴിയില്‍ പരിക്കേറ്റിരുന്നു. ഇതോടെയാണ് കുശാല്‍ മെന്‍ഡിസ് ക്യാപ്റ്റനാവുന്നത്.

എന്തായാലും വലിയ ഉടച്ചുവാര്‍ക്കല്‍ ശ്രീലങ്കന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ പല സൂപ്പര്‍ താരങ്ങളുടേയും ചീട്ടുകീറിയേക്കും. ഒരു മത്സരം ശേഷിക്കെ ആശ്വാസ ജയമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനെ മറികടന്ന് ജയിക്കുകയെന്നത് ശ്രീലങ്കയ്ക്ക് കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. മോശം പ്രകടനത്തോടൊപ്പം അനാവശ്യ വിവാദങ്ങളും ശ്രീലങ്ക സൃഷ്ടിച്ചതോടെ ആരാധകര്‍ പോലും ടീമിനെ കൈയൊഴിഞ്ഞിരിക്കുകയാണ്. എന്തായാലും ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടികള്‍ കാത്തിരിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

Story first published: Tuesday, November 7, 2023, 13:23 [IST]
Other articles published on Nov 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+