For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നാണംകെട്ട് ശ്രീലങ്ക, അഫ്ഗാന് വീര ജയം- സെമി പ്രതീക്ഷ നിലനിര്‍ത്തി

പൂനെ: ഏകദിന ലോകകപ്പിലെ 30ാം മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍. ഏഴ് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്മാരെ അഫ്ഗാന്‍ നാണംകെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 241 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 28 പന്ത് ബാക്കിയാക്കി 7 വിക്കറ്റിന് ജയം നേടുകയായിരുന്നു. അസ്മത്തുല്ല ഒമര്‍സായ് (73*), നായകന്‍ ഹഷ്മത്തുല്ല ഷാഹിദി (58*), റഹ്‌മത്ത് ഷാ (62) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്.

നേരത്തെ പാകിസ്താനേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച അഫ്ഗാന്റെ മൂന്നാം ജയമാണിത്. ജയത്തോടെ ആറ് മത്സരത്തില്‍ നിന്ന് 6 പോയിന്റുമായി അഫ്ഗാന്‍ അഞ്ചാം സ്ഥാനത്തേക്കെത്തി. സെമി പ്രതീക്ഷയും നിലനിര്‍ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് അഫ്ഗാന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ ഇടം കൈയന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നയെ ശ്രീലങ്കയ്ക്ക് നഷ്ടമായി. 21 പന്ത് നേരിട്ട് 1 ബൗണ്ടറിയാണ് താരം നേടിയത്. ഫസല്‍ഹഖ് ഫറൂഖി കരുണരത്‌നയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പതും നിസങ്കയും നായകന്‍ കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി.

afghanistan, cricket

60 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 46 റണ്‍സ് നേടിയ നിസങ്കയെ അസ്മത്തുല്ല ഒമര്‍സായി പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 50 പന്ത് നേരിട്ട് 3 ബൗണ്ടറിയടക്കം 39 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെ മുജീബുര്‍ റഹ്‌മാനും പുറത്താക്കി. സദീര സമരവിക്രമയും (36) ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മുജീബുര്‍ റഹ്‌മാന്‍ മടക്കി. മധ്യനിരയില്‍ ധനഞ്ജയ് ഡി സില്‍വക്ക് (14) തിളങ്ങാനായില്ല. റാഷിദ് ഖാന്‍ താരത്തെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

ദുഷ്മന്ത ചമീര (1) റണ്ണൗട്ടായപ്പോള്‍ കസുന്‍ രജിതയും (5) റണ്ണൗട്ടായി മടങ്ങി. മഹേഷ് തീക്ഷണ (29) നിര്‍ണ്ണായക റണ്‍സ് നേടി. ഫസല്‍ഹഖ് ഫറൂഖിയാണ് തീക്ഷണയെ പുറത്താക്കിയത്. ഏഞ്ചലോ മാത്യൂസ് 23 റണ്‍സെടുത്തും പുറത്തായി. ദില്‍ഷന്‍ മധുശന്‍ക (0) പുറത്താവാതെ നിന്നു.

ഇതോടെ 49.3 ഓവറില്‍ 241 റണ്‍സില്‍ ശ്രീലങ്ക ഒതുങ്ങി. അഫ്ഗാനിസ്ഥാനായി ഫസല്‍ഹഖ് ഫറൂഖി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുജീബുര്‍ റഹ്‌മാന്‍ രണ്ടും അസ്മത്തുല്ല ഒമര്‍സായിയും റാഷിദ് ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. സൂപ്പര്‍ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് (0) അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. ദില്‍ഷന്‍ മധുശന്‍ക ഗുര്‍ബാസിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും റഹ്‌മത്ത് ഷായും ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകി.

കൂട്ടുകെട്ട് 73ല്‍ നില്‍ക്കവെ 57 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ സദ്രാനെ മധുശന്‍ക കരുണരത്‌നയുടെ കൈയിലെത്തിച്ചു. സ്‌കോര്‍ബോര്‍ഡ് 131ല്‍ നില്‍ക്കവെ റഹ്‌മത്ത് ഷായെ കസുന്‍ രജിത പുറത്താക്കി. 74 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെ 62 റണ്‍സാണ് റഹ്‌മത്ത് ഷാ നേടിയത്.

പിന്നാലെ ഒത്തുകൂടിയ നായകന്‍ ഹഷ്മത്തുല്ല ഷാഹിദിയും (58*) അസ്മത്തുല്ല ഒമര്‍സായിയും (73*) ചേര്‍ന്ന് അഫ്ഗാനെ വിജയത്തിലേക്കെത്തിച്ചു. ഒമര്‍സായി 6 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ ഷാഹിദി 2 ഫോറും 1 സിക്‌സുമാണ് നേടിയത്.

പ്ലേയിങ് 11: അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഹഷ്മത്തുല്ല ഷാഹിദി (c), റഹ്‌മത്ത് ഷാ, അസ്മത്തുല്ല ഒമര്‍സായ്, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി

ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്‌ന, കുശാല്‍ മെന്‍ഡിസ് (c), സദീമ സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ഏഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശന്‍ക

Story first published: Monday, October 30, 2023, 12:15 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+