For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയുടെ ബെസ്റ്റ് ബൗളിങ് നിര ഇതല്ല, അതിനൊരു കാരണമുണ്ട്! ചൂണ്ടിക്കാട്ടി ഗാംഗുലി

മുംബൈ: ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ന്യൂസീലന്‍ഡാവും ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍. 2019ലും ഇന്ത്യയുടെ എതിരാളികള്‍ ന്യൂസീലന്‍ഡായിരുന്നു. ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത് കിവീസായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ന്യൂസീലന്‍ഡ് എതിരാളികളായി എത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്.

ഇത്തവണ എട്ട് മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാത്ത ഏക ടീം ഇന്ത്യയാണ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ പ്രധാന എതിരാളികളെയെല്ലാം അനായാസം തോല്‍പ്പിച്ചു. ഇത്തവണത്തെ ഇന്ത്യയുടെ വിജയക്കുതിപ്പിന് പിന്നില്‍ ബൗളര്‍മാരുടെ പങ്ക് വളരെ വലുതാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പേസ് നിരയില്‍ തിളങ്ങുന്നു.

കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്‍ നിരയിലും തിളങ്ങുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിങ് നിരയാണ് ഇതെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിങ് നിര ഇതല്ലെന്നും അതിന്റെ കാരണവും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സൗരവ് ഗാംഗുലി. 'ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളിങ് നിര ഇതാണെന്ന് ഞാന്‍ പറയില്ല. 2003ലെ ലോകകപ്പില്‍ ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ ഇതിലും നന്നായി പന്തെറിഞ്ഞിരുന്നു.

എന്നാല്‍ ബുംറയും ഷമിയും സിറാജും മനോഹരമായിത്തന്നെ പന്തെറിയുന്നു. ബുംറയുണ്ടെന്നതാണ് ഇന്ത്യന്‍ ബൗളിങ് നിരയെ വ്യത്യസ്തമാക്കുന്നത്. മൂന്ന് ബൗണ്ടര്‍മാരും ഒരുപോലെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നവരാണ്. എന്നാല്‍ മറ്റ് രണ്ട് താരങ്ങളെക്കാളും ഇംപാക്ട് സൃഷ്ടിക്കുന്നത് ബുംറയാണ്. ഷമിയെ തുടക്കം മുതല്‍ ഇന്ത്യ കളിപ്പിക്കണമായിരുന്നു. അവന്‍ സൃഷ്ടിക്കുന്ന മികച്ച ഇംപാക്ട് നോക്കുക'-സൗരവ് ഗാംഗുലി പറഞ്ഞു.

mohammed shami

ഇന്ത്യയുടെ പേസ് നിര എതിരാളികളുടെ പേടി സ്വപ്‌നമായിക്കഴിഞ്ഞു. നാല് മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഷമി നേടിയത്. 4.3 എന്ന മികച്ച ഇക്കോണമിയിലാണ് ഷമി പന്തെറിയുന്നത്. ബുംറ എട്ട് മത്സരത്തില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ 14 വിക്കറ്റും കുല്‍ദീപ് യാദവ് 12 വിക്കറ്റും വീഴ്ത്തി. ഇന്ത്യയിലാണ് ലോകകപ്പ് എന്നതിനാല്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു.

2003ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. സഹീര്‍ 18 വിക്കറ്റുകളാണ് 2003ലെ ലോകകപ്പില്‍ വീഴ്ത്തിയത്. ശ്രീനാഥ് 16 വിക്കറ്റും നെഹ്‌റ 15 വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരാണ് മൂന്ന് പേരും. ഇന്നത്തെ പിച്ചിന്റെ സാഹചര്യങ്ങളും അന്നത്തെ സാഹചര്യങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ട്.

അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൗളിങ് ഏത് സമയത്തെയാണെന്ന് പറയുക എളുപ്പമല്ല. ഇത്തവണത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ വിലകുറച്ച് കാണാനാവില്ല. വിക്കറ്റ് നേടാന്‍ ബൗളര്‍മാര്‍ കൂടുതല്‍ മിടുക്കുകാട്ടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. സെമിയിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതേ മികവ് ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡിനെ വീഴ്ത്താന്‍ ഇന്ത്യ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.

രോഹിത് ശര്‍മ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. സെമി ശാപം മറികടന്ന് ഇന്ത്യ ഇത്തവണ കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. 2011ന് ശേഷം ഇന്ത്യക്ക് ലോകകപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Saturday, November 11, 2023, 12:52 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+