Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ക്യാപ്റ്റനാവാന്‍ രോഹിത് തയ്യാറായില്ല, അതിനൊരു കാരണമുണ്ട്! ഗാംഗുലി പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ വിവാദം സൃഷ്ടിച്ചാണ് വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതും തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തിയതും. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്ന സമയത്താണ് ഇത്തരമൊരു വമ്പന്‍ മാറ്റം വരുന്നത്. 2021ലെ ടി20 ലോകകപ്പിന് മുമ്പ് പുകഞ്ഞു തുടങ്ങിയ ഗാംഗുലിയും കോലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ലോകകപ്പിന്റെ അവസാനം കോലിയെ നായകസ്ഥാനം ഒഴിയുന്നതിലേക്കെത്തിക്കുകയായിരുന്നു.

ആദ്യം ടി20 നായകസ്ഥാനം മാത്രമായിരുന്നു കോലി ഒഴിഞ്ഞത്. എന്നാല്‍ പിന്നീട് ഗാംഗുലിയുടെ ഇടപെടലിനെത്തുടര്‍ന്ന് എല്ലാ ഫോര്‍മാറ്റില്‍ നിന്നും കോലിക്ക് നായകസ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മ എത്തുകയായിരുന്നു. ഗാംഗുലി കാരണമാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതെന്ന ആരോപണം ശക്തമായിരുന്നു. കോലി തന്നെ ഇക്കാര്യം പരോക്ഷമായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആദ്യ സമയത്ത് രോഹിത് നായകനാവാന്‍ തയ്യാറായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. അതിന്റെ കാരണവും ഗാംഗുലി വ്യക്തമാക്കുന്നു. 'ഇന്ത്യയുടെ നായകനാവാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ തയ്യാറായിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും നായകനാവുമ്പോഴുള്ള സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു രോഹിത്തിന്റേത്. പിന്നീട് ഞാന്‍ അവനോട് സംസാരിച്ച് സമ്മതിപ്പിക്കുകയായിരുന്നു.

അവന്റെ പൂര്‍ണ്ണ സമ്മതം വാങ്ങാതെ തന്നെ ഞാന്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ അവന്‍ ടീമിനെ മുന്നില്‍ നിന്ന് മനോഹരമായി നയിക്കുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തെളിയുകയാണ്'- കൊല്‍ക്കത്ത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. എന്നാല്‍ താന്‍ നായകസ്ഥാനം ഒഴിയാനുള്ള കാരണം ഗാംഗുലിയാണെന്ന് പേരെടുത്ത് പരാമര്‍ശിക്കാതെ കോലി പറഞ്ഞിട്ടുണ്ട്. രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ ഗാംഗുലി ആഗ്രഹിച്ചു.

virat kohli

ഇതിന്റെ ഫലമായി 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ സമ്മര്‍ദ്ദം ശക്തമാക്കി. ഇതോടെ ടി20 നായകസ്ഥാനം മാത്രം ഒഴിഞ്ഞ് മറ്റ് ഫോര്‍മാറ്റില്‍ തുടരാനാണ് കോലി ആഗ്രഹിച്ചത്. എന്നാല്‍ കോലിയുടെ സമ്മതം വാങ്ങാതെ തന്നെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് മാറ്റുകയാണെന്ന് ഗാംഗുലി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിവാദങ്ങളുമുണ്ടായി. ആദ്യം കോലി തന്റെ അതൃപ്തി തുറന്ന് കാട്ടിയിരുന്നു.

എന്നാല്‍ പിന്നീട് കോലി തീരുമാനം അംഗീകരിക്കുകയായിരുന്നു. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് വന്നാല്‍ ഇന്ത്യ ഐസിസി കിരീടം നേടുമെന്ന വലിയ പ്രതീക്ഷയിലാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍ 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ നാണംകെട്ടു. ഏഷ്യാ കപ്പിലും ഇന്ത്യ തോറ്റു. എന്നാല്‍ ഇത്തവണ രോഹിത്തിന് കീഴില്‍ ഏഷ്യാ കപ്പ് നേടിയ ഇന്ത്യ ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്.

ടെസ്റ്റിലും രോഹിത് നായകനായും ബാറ്റ്‌സ്മാനായും കസറുന്നുണ്ട്. ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നു. ഇത്തവണ സെമി കടമ്പയും കടന്ന് രോഹിത്തിന് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വിരാട് കോലിയെ ഒതുക്കാന്‍ ഗാംഗുലി ശ്രമം നടത്തിയിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ആ സമയത്ത് കോലി, രോഹിത് ബന്ധവും അത്ര നല്ലതായിരുന്നില്ല. ഇന്ത്യന്‍ ടീമിനുള്ളില്‍ രണ്ട് പക്ഷക്കാരുണ്ടായിരുന്നു.

എന്നാല്‍ രോഹിത് നായകസ്ഥാനത്തേക്കെത്തിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. ഇപ്പോള്‍ കോലിയും രോഹിത്തും ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയും ഒത്തൊരുമയോടെ കളിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജം നല്‍കുന്നു. എന്തായാലും ഇത്തവണ ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ചാല്‍ ഇതിഹാസ നായകന്മാരുടെ പദവിയിലേക്ക് രോഹിത് ഉയരുമെന്നുറപ്പ്.

Story first published: Friday, November 10, 2023, 16:33 [IST]
Other articles published on Nov 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+