For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് ഔട്ട്! 6 ഇന്ത്യക്കാര്‍; ഇന്ത്യ- പാക് സംയുക്ത 11 തിരഞ്ഞെടുത്ത് അക്രം

ഐസിസി ഏകദിന ലോകകപ്പിനു തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെയും പാകിസ്താന്റെയും ഓള്‍ടൈം സംയുക്ത ഏകദിന ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം വസീം അക്രം. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇലവനില്‍ നേരിയ ആധിപത്യമുള്ളതെന്നു കാണാം. 11 പേരില്‍ ആറു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. പാകിസ്താന്റെ അഞ്ചു പേര്‍ക്കും ഇലവനില്‍ സ്ഥാനം ലഭിച്ചു.

എന്നാല്‍ ചില വമ്പന്‍ താരങ്ങള്‍ക്കു അക്രമിന്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനില്‍ ഇടം ലഭിച്ചില്ലെന്നത് എടുത്തു പറയേണ്ടതാണ്. നിലവിലെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്, മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, സ്പിന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരൊന്നും ഇലവനില്‍ സ്ഥാനം പിടിച്ചില്ല.

KOHLI SACHIN

1992ല്‍ പാകിസ്താനെ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാനെയാണ് ഇന്ത്യ- പാകിസ്താന്‍ സംയുക്ത ഇലവന്റെ ക്യാപ്റ്റനായി അക്രം നിയമിച്ചിരിക്കുന്നത്. പക്ഷെ ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഷുഐബ് അക്തറിനെ അക്രം തന്റെ ഇലവനില്‍ എടുത്തില്ല.

പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ സഈദ് അന്‍വറും ഇന്ത്യയുടെ ഇടിവെട്ട് താരം വീരേന്ദര്‍ സെവാഗുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണിങ് ജോടികള്‍. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് അന്‍വര്‍. പാകിസ്താനെതിരേ വീരുവിനും വളരെ മികച്ച റെക്കോര്‍ഡാണുള്ളത്. നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അവര്‍ക്കെതിരേ അദ്ദേഹം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഓള്‍ടൈം ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും നാലാമനായി ആധുനിക ക്രിക്കറ്റിലെ ബെസ്റ്റ് വിരാട് കോലിയുമാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ സച്ചിന്‍ ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ ശേഷമാണ് ഗെയിമിനോടു വിട പറഞ്ഞത്.

കോലിയാവട്ടെ താനാണ് സച്ചിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്നു തെളിയിച്ച് റണ്‍വേട്ട തുടരുകയാണ്. സച്ചിന്റെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ അദ്ദേഹം ഇതിനകം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ജാവേദ് മിയാന്‍ ദാദും ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമാണ്. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും ധോണി തന്നെയായിരിക്കും.

MS DHONI

പാകിസ്താനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ലോകകപ്പില്‍ (ഏകദിനം, ടി20) പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡുള്ള ഇന്ത്യന്‍ നായകന്‍ കൂടിയാണ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

ഇലവനില്‍ ഏഴാം നമ്പറില്‍ ഇമ്രാന്‍ ഖാനും എട്ടാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവുമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനെന്നാണ് കപില്‍ വിശേഷിപ്പിക്കപ്പെടുന്നത്. 1983ല്‍ ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ക്രിക്കറ്റില്‍ ഇന്ത്യയുടെ സമയം തെളിഞ്ഞതും അതിനു ശേഷമായിരുന്നു.

അക്രമിന്റെ ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസ് എന്നിവരാണ്.

ഇന്ത്യ- പാകിസ്താന്‍ സംയുക്ത ഏകദിന 11

സഈദ് അന്‍വര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, ജാവേദ് മിയാന്‍ദാദ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഇമ്രാന്‍ ഖാന്‍ (ക്യാപ്റ്റന്‍), കപില്‍ ദേവ്, സഖ്‌ലെയ്ന്‍ മുഷ്താഖ്, ജസ്പ്രീത് ബുംറ, വഖാര്‍ യൂനിസ്.

Story first published: Wednesday, October 4, 2023, 6:43 [IST]
Other articles published on Oct 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+