Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: നാണംകെട്ട് സിറാജ്, അഫ്ഗാനെതിരേ ആദ്യ ബൗളര്‍! ഒന്നാം റാങ്ക് തെറിക്കും?

ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തില്‍ തികച്ചും ഏകപക്ഷീയമായ വിജയം ആഘോഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഫ്ഗാനെ എട്ടു വിക്കറ്റിനായിരുന്നു രോഹിത് ശര്‍മയും സംഘവും കശാപ്പ് ചെയ്തത്. ഈ കളിയില്‍ ബൗളിങില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസറും ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറുമായ മുഹമ്മദ് സിറാജ്.

ഇന്ത്യയുടെ മറ്റു ബൗളര്‍മാരെല്ലം ഭേദപ്പെട്ട പ്രകടനം കളിയില്‍ കാഴ്ചവച്ചപ്പോള്‍ സിറാജ് തികഞ്ഞ പരാജയമായി മാറി. വളരെ അനായാസാണ് അദ്ദേഹത്തിനെതിരേ അഫ്ഗാന്‍ താരങ്ങള്‍ റണ്‍സ് വാരിക്കൂട്ടിയത്. ഒമ്പതോവറുകളാണ് സിറാജ് മല്‍സരത്തില്‍ ബൗള്‍ ചെയ്തത്. ഇവയില്‍ 8.40 എന്ന മോശം ഇക്കോണമി റേറ്റില്‍ 76 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നത് അദ്ദേഹത്തിനു കൂടുതല്‍ ക്ഷീണമായി.

MOHAMMED SIRAJ

ഈ പ്രകടനത്തോടെയാണ് ലോക ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരേ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത മോശം റെക്കോര്‍ഡിനു സിറാജ് അവകാശിയായി മാറിയത്. ഏകദിനത്തില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതെ അഫ്ഗാനെതിരേ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടാണ് അദ്ദേഹത്തെ തേടിയെത്തിയത്. അഫ്ഗാനെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയിട്ടുള്ള ബൗളര്‍മാരെയെടുത്താല്‍ ടോപ്പ് ഫൈവില്‍ അഞ്ചാംസ്ഥാനത്ത് സിറാജുണ്ട്. മറ്റുള്ള നാലു പേരും ഒരു വിക്കറ്റെങ്കിലും നേടിയപ്പോള്‍ സിറാജിന് ആശ്വസിക്കാന്‍ അതു പോലുമില്ല.

അഫ്ഗാനിസ്താനെതിരേ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് അയര്‍ലാന്‍ഡിന്റെ പീറ്റര്‍ ചേസിന്റെ പേരിലാണ്. 10 ഓവറുകളില്‍ 92 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. ലിസ്റ്റില്‍ രണ്ടാംസ്ഥാനം യുഎഇയുടെ എഎം ഗുറുഗെയ്ക്കാണ്. 10 ഓവറുകളില്‍ അദ്ദേഹം ദാനം ചെയ്തത് 81 റണ്‍സായിരുന്നു. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

മൂന്നാമന്‍ ശ്രീങ്കന്‍ ഫാസ്റ്റ് ബൗളര്‍ കസുന്‍ രജിതയാണ്. 10 ഓവറില്‍ 79 റണ്‍സ് അദ്ദേഹം വഴങ്ങിയിട്ടുണ്ട്. പക്ഷെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഈ നാണക്കേടിന്റെ ആഘാതം കുറയ്ക്കാന്‍ കസുന് സാധിച്ചു. കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തവരുടെ ലിസ്റ്റില്‍ നാലാംസ്ഥാനം സിംബാബ്‌വെയുടെ കൈല്‍ ജാര്‍വിസിനാണ്. ഒമ്പതോവറുകളില്‍ അദ്ദേഹം വഴങ്ങിയത് 76 റണ്‍സായിരുന്നു. ഒരു വിക്കറ്റും ലഭിച്ചു. ജാര്‍വിസിനു പിന്നില്‍ അഞ്ചാംസ്ഥാനത്ത് വിക്കറ്റുകളൊന്നുമില്ലാതെ വെറുംകൈയോടെ സിറാജും നില്‍ക്കുകയാണ്.

ലോകകപ്പില്‍ ഒരു കളിയില്‍ കുറഞ്ഞത് എട്ടോവറുകളെങ്കിലും ബൗള്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും ഇക്കോണമി റേറ്റുള്ളവരില്‍ മൂന്നാംസ്ഥാനത്തും സിറാജ് ഇടം പിടിച്ചിരിക്കുകയാണ്. നേരത്തേ ഉമേഷ് യാദവായിരുന്നു മൂന്നാമത്. എന്നാല്‍ അഫ്ഗാനെതിരായ ദയനീയ പ്രകടനത്തോടെ ഉമേഷിനെ മറികടന്ന് സിറാജ് മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്.

MOHAMMED SIRAJ

കളിയില്‍ സിറാജിന്റെ ഇക്കോണമി റേറ്റ് 8.40 ആയിരുന്നു. ഉമേഷിന്റെ ഇക്കോണമി റേറ്റാവട്ടെ എട്ടും ആയിരുന്നു. 2015ലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന കളിയില്‍ 72 റണ്‍സായിരുന്നു ഉമേഷ് വിട്ടുകൊടുത്തത്. പക്ഷെ നാലു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു.

ഈ ലിസ്റ്റിലെ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ ലെഗ്‌സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, മുന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്കാണ്. 2019ലെ കഴിഞ്ഞ ലോകകപ്പിലായിരുന്നു ചഹല്‍ നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡിട്ടത്. ഇംഗ്ലണ്ടിനെതിരേ ബെര്‍മിങ്ഹാമില്‍ നടന്ന കളിയില്‍ 8.8 ഇക്കോണമി റേറ്റില്‍ 88 റണ്‍സാണ് ചഹല്‍ വാരിക്കോരി നല്‍കിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചതുമില്ല.

2003ലെ ലോകകപ്പ് ഫൈനില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ശ്രീനാഥിന്റെ മോശം പ്രകടനം. സൗത്താഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന കളിയില്‍ ഓസ്‌ട്രേലിയക്കെതിരേ 8.7 ഇക്കോണമി റേറ്റില്‍ ശ്രീനാഥ് 87 റണ്‍സ് വഴങ്ങിയിരുന്നു. കളിയില്‍ വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചില്ല.

Story first published: Thursday, October 12, 2023, 6:23 [IST]
Other articles published on Oct 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+