Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഹാര്‍ദിക് മടങ്ങിയെത്തിയാല്‍ ആര് പുറത്താവും? ഇതാ ബെസ്റ്റ് 11, ആരും തോല്‍പ്പിക്കില്ല

ലോകകപ്പില്‍ ടീം ഇന്ത്യ മിന്നുന്ന ജയങ്ങളുമായി അപരാജിത കുതിപ്പ് തുടരുകയാണ്. സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു ഇനി വേണ്ടത് ഒരേയൊരു വിജയം മാത്രമാണ്. ശ്രീലങ്കയുമായുള്ള അടുത്ത മല്‍സരം ജയിച്ച് സെമിയില്‍ സ്ഥാനമുറപ്പിക്കാനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴുള്ള ഒരേയൊരു നിരാശ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ്. പരിക്കു കാരണം അവസാനത്തെ രണ്ടു മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

പരിക്കില്‍ നിന്നും മോചിതനായിക്കഴിഞ്ഞെങ്കിലു ഹാര്‍ദിക്കിനെ ധൃതി പിടിച്ച് ടീമിലേക്കു തിരിച്ചുവിളിക്കാന്‍ ഇന്ത്യക്കു പ്ലാനില്ല. സെമി ഫൈനലിലൂടെയായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് മടങ്ങിയെത്താല്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

HARDIK PANDYA

ഓപ്പണിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും തന്നെ തുടരും. ഡെങ്കിപ്പനി ഭേദമായ ശേഷം പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയ ഗില്ലിനു പ്രതീക്ഷിച്ചതു പോലെയൊരു വലിയ ഇന്നിങ്‌സ് ടൂര്‍ണമെന്റില്‍ ഇനിയും കളിക്കാനായിട്ടില്ല.

എങ്കിലും ഗില്ലിനെ മാറ്റി ഇഷാന്‍ കിഷനെ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ തുനിയില്ല. കാരണം ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമാണ് ഗില്‍. ടൂര്‍ണമെന്റില്‍ വൈകാതെ തന്നെ തന്നെ ഒരു വലിയ ഇന്നിങ്‌സ് ഗില്ലില്‍ നിന്നും കാണാനും സാധിച്ചേക്കും.

മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി തന്നെ തുടരുമ്പോള്‍ നാലാം നമ്പറില്‍ ഒരു വമ്പന്‍ മാറ്റമുണ്ടാവും. ഈ റോളില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതെ പോയ ശ്രേയസ് അയ്യരുടെ സ്ഥാനം തെറിക്കും. ആറു ഇന്നിങ്‌സുകളില്‍ നിന്നും വെറും 134 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.

ഒരു ഫിഫ്റ്റി മാത്രമേ ശ്രേസിന്റെ പേരിലുള്ളൂ. ശ്രേയസിനു പകരം നാലാമനായി കെഎല്‍ രാഹുലായിരിക്കും കളിക്കുക. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ശേഷം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്.

SHREYAS IYER

രാഹുല്‍ ഒരു സ്ഥാനം മുകളിലേക്കു കയറുമ്പോള്‍ അഞ്ചാം നമ്പറിലായിരിക്കും ഹാര്‍ദിക് ബാറ്റ് ചെയ്യുക. ടൂര്‍ണമെന്റില്‍ അദ്ദേഹം ബാറ്റിങില്‍ ഇനിയും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് ഇറങ്ങുക. ഫിനിഷിങിന്റെ ചുമതല സ്‌കൈയ്ക്കായിരിക്കും. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇതിനകം രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഒന്നില്‍ 49 റണ്‍സും നേടിയിരുന്നു.

സൂര്യക്കു പിറകെ ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യും. ഹാര്‍ദിക്കിനെക്കൂടാതെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ ജഡ്ഡുവായിരിക്കും. അതിനു പിന്നാലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. മുഹമ്മമ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവുമായിരിക്കും.

ഷമിയുടെ ഉജ്ജ്വല പ്രകടനത്തോടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു ടീമിലേക്കുളള വഴി പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. ഒരു ഫൈഫറുള്‍പ്പെടെ ഒമ്പതു വിക്കറ്റുകളാണ് രണ്ടു കളിയില്‍ നിന്നും ഷമി പിഴുതിരിക്കുന്നത്.

ഹാര്‍ദിക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Story first published: Tuesday, October 31, 2023, 21:25 [IST]
Other articles published on Oct 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+