Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സൂപ്പര്‍ ശ്രേയസ്, വമ്പന്‍ നേട്ടം! നേരത്തേ സാധിച്ചത് വെറും രണ്ട് പേര്‍ക്ക്

മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ അതിവേഗ സെഞ്ച്വറി കുറിച്ചതോടെ വമ്പന്‍ നേട്ടത്തിനു അവകാശിയായിയിരിക്കുകയാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 70 ബോളില്‍ 105 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. നാലു ഫോറും എട്ടു സിക്‌സറുകളുമടക്കമായിരുന്നു ഇത്. സെഞ്ച്വറിയിലെത്താന്‍ 60 ബോളുകള്‍ മാത്രമേ ശ്രേയസിനു വേണ്ടിവന്നുള്ളൂ.

തുടരെ രണ്ടാമത്തെ കളിയിലാണ് ശ്രേയസ് സെഞ്ച്വറി കണ്ടെത്തിയത്. നേരത്തേ നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. ലോകകപ്പന്റെ സെമി ഫൈനല്‍/ ഫൈനല്‍ എന്നിവയില്‍ സെഞ്ച്വറികളടിച്ച ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ശ്രേയസും ഇടം പിടിച്ചിരിക്കുകയാണ്.

SHREYAS IYER

നേരത്തേ വെറും രണ്ടു പേര്‍ക്കു മാത്രമേ ഇതു സാധിച്ചിരുന്നുള്ളൂ. ഒരാള്‍ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണെങ്കില്‍ മറ്റൊരാള്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 2003ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ കെനിയക്കെതിരേയായിരുന്നു ദാദയുടെ സെഞ്ച്വറി. അന്നു പുറത്താവാതെ 111 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

അതിനു ശേഷം 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പിന്റെ ഒരു നോക്കൗട്ട് മല്‍സരത്തില്‍ വീണ്ടുമൊരു ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറി കണ്ടത്. ഒരാളല്ല, മറിച്ച് രണ്ടു പേരാണ് ഇന്നു ടീമിനു വേണ്ടി സെഞ്ച്വറിയുമായി മിന്നിച്ചത്. കോലി തന്റെ 50ാം ഏകദിന സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തതിനു പിന്നാലെയായിരുന്നു ശ്രേയസ് സെഞ്ച്വറി ആഘോഷത്തില്‍ പങ്കാളിയായത്.

ഇന്നു നേടിയ സെഞ്ച്വറിയോടെ ലോകകപ്പില്‍ 500 റണ്‍സെന്ന നാഴികക്കല്ലും ശ്രേയസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ 500നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ആദ്യത്തെ മധ്യനിര ബാറ്ററായി ശ്രേയസ് മാറുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരു മധ്യനിര ബാറ്റര്‍ക്കും 500 റണ്‍സെന്ന കടമ്പ പിന്നിടാനായിട്ടില്ല.

SHREYAS IYER

ഇത്തവണ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ശ്രേയസിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നു അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ശ്രേയസില്‍ വിശ്വാസം കാത്തുസൂക്ഷിക്കുകയും ടീമില്‍ നിലനിര്‍ത്തുകയുമായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ ടീമിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

10 മല്‍സരങ്ങളില്‍ നിന്നും 75.14 ശരാശരിയില്‍ 113.11 സ്‌ട്രൈക്ക് റേറ്റോടെ 526 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റകളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 128 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ചത് ശ്രേയസാണ്. 28 സിക്‌സറുകളോടെയാണ് ഹിറ്റ്മാന്‍ തലപ്പത്തുള്ളത്. 24 സിക്‌സറുകളുമായി ശ്രേയസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Wednesday, November 15, 2023, 19:11 [IST]
Other articles published on Nov 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+