Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ശ്രേയസോ ഇഷാനോ, ആര് വേണം? ബാറ്റിങ് ഓഡര്‍ ഇതുമതി! നിര്‍ദേശിച്ച് സെവാഗ്

മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. കാത്തിരിപ്പ് അവസാനിപ്പിച്ച് ക്രിക്കറ്റ് പൂരത്തിന് കൊടിയേറാന്‍ ഇനി മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആതിഥേയരെന്ന മുന്‍തൂക്കത്തോടൊപ്പം ശക്തമായ ടീം കരുത്തും ഇന്ത്യക്ക് അവകാശപ്പെടാം.

രോഹിത് ശര്‍മ നയിക്കുന്ന ടീം സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം ടീമിനുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ വേണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. കെ എല്‍ രാഹുലിന് മധ്യനിരയില്‍ സീറ്റുറപ്പാണ്. എന്നാല്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലാര് വേണമെന്നതാണ് ചോദ്യം.

ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ നിര്‍ണ്ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. 'ഇന്ത്യയുടെ ആറാം നമ്പറില്‍ കെ എല്‍ രാഹുലും ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് അവസരം തേടുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ സ്ഥാനമുണ്ടാവില്ല. രാഹുലിനെ അഞ്ചാം നമ്പറിലും ഹാര്‍ദിക്കിനെ ആറാം നമ്പറിലും കളിപ്പിക്കാന്‍ സാധിക്കും. പിന്നീട് ബൗളര്‍മാരെ പരിഗണിക്കുക.

ഓസ്‌ട്രേലിയക്കെതിരായ സെഞ്ച്വറിയോടെ ഇഷാനെ മറികടന്ന് ശ്രേയസ് അയ്യര്‍ പ്ലേയിങ് 11ലേക്കെത്തുമോ. അങ്ങനെ വന്നാല്‍ അയ്യര്‍, രാഹുല്‍, ഹാര്‍ദിക് എന്നിവര്‍ 4,5,6 ബാറ്റിങ് പൊസിഷനില്‍ കളിക്കണം. ഹാര്‍ദിക് പാണ്ഡ്യക്ക് 10 ഓവര്‍ എറിയാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ മറ്റൊരു ബൗളറെ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായി വരും. സൂര്യകുമാറിനെ പ്ലേയിങ് 11ല്‍ പരിഗണിക്കുന്നതിനെക്കാള്‍ മുന്‍തൂക്കം ഇഷാന് ലഭിക്കും. കാരണം ഇഷാന്‍ ഇടം കൈയനാണ്'-സെവാഗ് പറഞ്ഞു.

suryakumar yadav

ഇഷാന്‍ കിഷനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാതിരുന്നാല്‍ ഇന്ത്യ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാതെ ഇറങ്ങേണ്ടി വരും. ഇഷാന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജ മാത്രമാവും ഇന്ത്യയുടെ പ്ലേയിങ് 11ലെ ഇടം കൈയന്‍ താരം. കഴിഞ്ഞ 10 വര്‍ഷമായി ഒരു തവണ മാത്രമാണ് ജഡേജക്ക് ഇന്ത്യയില്‍ അര്‍ധ സെഞ്ച്വറി നേടാനായത്. അതുകൊണ്ടുതന്നെ ഇഷാനെപ്പോലൊരു താരത്തെ ഇന്ത്യ പ്ലേയിങ് 11ന് പുറത്തിരുത്തിയേക്കില്ല. അതേ സമയം സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചേക്കില്ല.

ശ്രേയസ് അയ്യരേയും ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. നാലാം നമ്പറില്‍ കെ എല്‍ രാഹുലും അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനും ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കാനാണ് സാധ്യത കൂടുതല്‍. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയാവും ബാറ്റുചെയ്യുക. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഇടം കൈയനില്ലാതെ ഇറങ്ങാന്‍ സാധ്യത വളരെ കുറവാണ്. സൂര്യകുമാര്‍ യാദവിനെ വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന് പറയാനാവില്ല. തന്റേതായ ദിവസം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സൂര്യക്ക് സാധിക്കും.

അല്ലാതെ സ്ഥിരതയോടെ തിളങ്ങുന്ന താരമാണ് സൂര്യകുമാറെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സൂര്യക്ക് പ്ലേയിങ് 11ല്‍ മുഖ്യ പരിഗണന ലഭിച്ചേക്കില്ല. ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം എട്ടാം നമ്പറില്‍ ആരു വേണമെന്നതാണ്. ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ക്കാവും പ്ലേയിങ് 11ല്‍ അവസരം ലഭിക്കുക. ഇത് ആരാണെന്നതാണ് കണ്ടറിയേണ്ടത്. ശാര്‍ദ്ദുലിനെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. എന്നാല്‍ അശ്വിന്‍ ഇടവേളക്ക് ശേഷം തിരിച്ചെത്തി ഓസീസ് പരമ്പരയില്‍ കസറിയിരുന്നു.

ഇന്ത്യയുടെ ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടും വിരാട് കോലിയുടെ മൂന്നാം നമ്പറിലെ പ്രകടനവും ഇന്ത്യയുടെ ലോകകപ്പിലെ കിരീട സാധ്യത നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവും. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ്ങും ഡെത്തോവറിലെ ബൗളിങ്ങും അല്‍പ്പം കൂടി മെച്ചപ്പെടാല്‍ ടീം കസറുമെന്നുറപ്പ്.

Story first published: Monday, October 2, 2023, 15:35 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+