For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: എന്തൊരടി, ശ്രേയസിന് ഇത് എങ്ങനെ സാധിച്ചു? സിക്‌സറില്‍ വമ്പന്‍ റെക്കോഡ്

മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ വിരാട് കോലിയും (88) ശുബ്മാന്‍ ഗില്ലും (92) ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ തുടക്കത്തിലേ തന്നെ വമ്പനൊരു റെക്കോഡ് നേടിയെടുത്തിരിക്കുകയാണ്.

ഇത്തവണത്തെ ഏകദിന ലോകകപ്പിലെ നീളം കൂടിയ സിക്‌സറെന്ന റെക്കോഡിലേക്കാണ് ശ്രേയസ് അയ്യര്‍ എത്തിയിരിക്കുന്നത്. 106 മീറ്റര്‍ സിക്‌സാണ് ശ്രേയസ് പറത്തിയത്. കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്. ന്യൂസീലന്‍ഡിനെതിരേ 104 മീറ്റര്‍ സിക്‌സര്‍ പറത്തിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് ശ്രേയസ് തിരുത്തിയത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ശ്രേയസാണ്.

101 മീറ്ററാണ് ശ്രേയസ് പറത്തിയത്. 99 മീറ്റര്‍ സിക്‌സുമായി പാകിസ്താന്റെ ഫഖര്‍ സമാന്‍ നാലാം സ്ഥാനത്തും 98 മീറ്റര്‍ സിക്‌സുമായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്പോള്‍ ഈ റെക്കോഡ് മാറിമറിയുമെന്നുറപ്പ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം വമ്പനടിക്കാരായി ഉണ്ടായിട്ടും ശ്രേയസ് ഈ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് കൗതുകം.

ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ നിരാശപ്പെടുത്തിയതിന് പിന്നാലെ ശ്രേയസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രേയസിനെ പുറത്താക്കണമെന്നടക്കം ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ ശ്രേയസിന് പകരം ഇഷാന്‍ കിഷനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശ്രേയസിനെ ഇന്ത്യ പിന്തുണച്ചാല്‍ നാലാം നമ്പറില്‍ താരം തുടരുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെ മുംബൈയില്‍ കാഴ്ചവെക്കാന്‍ ശ്രേയസിനായി.

shreyas iyer

ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഏറെക്കാലമായി ഈ പ്രശ്‌നം താരത്തെ വേട്ടയാടുന്നുണ്ട്. ഇത്തവണത്തെ ലോകകപ്പിലും ഇതേ കെണിയില്‍ താരം ഒന്നിലധികം തവണ വീണിരുന്നു. എന്നാല്‍ ഇന്ത്യ നാലാം നമ്പറിലെ വിശ്വസ്തനായി ശ്രേയസിനെത്തന്നെയാണ് പിന്തുണക്കുന്നത്. ക്ലാസിക് ശൈലിയില്‍ അതിവേഗം ബാറ്റുചെയ്യാന്‍ ശ്രേയസിന് കഴിവുണ്ട്. മോശമല്ലാത്ത സ്ഥിരതയിലും താരം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരേ 36 പന്തില്‍ ശ്രേയസ് അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ വലിയ പ്രതീക്ഷവെച്ച സൂര്യകുമാര്‍ യാദവിന് സ്വന്തം തട്ടകത്തില്‍ കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തില്‍ 12 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാതെ സൂര്യകുമാര്‍ പുറത്തായി. കെ എല്‍ രാഹുല്‍ 19 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 21 റണ്‍സ് നേടി പുറത്തായി. ദില്‍ഷന്‍ മധുശനകയാണ് ഇന്ത്യയുടെ നാല് സുപ്രധാന വിക്കറ്റുകളും വീഴ്ത്തിയത്.

കോലിയും ശുബ്മാനും സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മൂന്നക്കം കാണാനായില്ല. കോലി 94 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 88 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 92 പന്തില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

Story first published: Thursday, November 2, 2023, 17:52 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+