Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ശ്രേയസ് വേണ്ട, നാലാമനായി അവനെ ഇറക്കൂ! ക്ലാസ് പ്ലെയറെന്നു മിസ്ബാഹ്

ലോകകപ്പില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ലാത്ത ഇന്ത്യയുടെ നമ്പര്‍ ഫോര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കെതിരേ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ താരം പതറുന്നത് പതിവു കാഴ്ചയാണെന്നും ഈ വീക്കനെസ് ഇപ്പോഴും ശ്രേയസിനു പരിഹരിക്കാനായിട്ടില്ലെനും മിസ്ബാഹ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ മല്‍സരത്തിലും ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുരുങ്ങിയാണ് ശ്രേയസ് പുറത്തായത്.

നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ക്രിസ് വോക്‌സിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് മാര്‍ക്ക് വുഡിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ശ്രേയസ് പലപ്പോഴും ഷോര്‍ട്ട് ബോളുകള്‍ പ്രതീക്ഷിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ പല തവണയും ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളുള്‍ക്കെതിരേ പോലും താരം പുള്‍ ഷോട്ടിനു മുതിരുന്നു. ഇത്തരം ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ട് അനുയോജ്യവുമല്ല. ഇംഗ്ലണ്ടുമായുള്ള കളിയില്‍ ശ്രേയസിനു സംഭവിച്ചതും ഇതു തന്നെയാണ്.

SHREYAS IYER

ഷോട്ടിനു ശ്രമിച്ച് താരം പുറത്താവുകയും ചെയ്തു. ഷോര്‍ട്ട് ബോളിനെക്കുറിച്ച് ശ്രേയസ് അമിതമായി ചിന്തിക്കുകയാണ്. അതു അദ്ദേഹത്തെ കുഴപ്പത്തിലാക്കുന്നതായും മിസ്ബാഹ് വിലയിരുത്തി. ശ്രേയസിന്റെ ഫൂട്ട് മൂവ്‌മെന്റിലും കുഴപ്പങ്ങളുണ്ടെന്നും ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പൊസിഷനിലല്ല താരം കാണപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരേ 12ാം ഓവറിലായിരുന്നു ശ്രേയസിന്റെ പുറത്താവല്‍. ഇന്ത്യ ഈ സമയത്തു രണ്ടു വിക്കറ്റിനു 40 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുന്നതിനു പകരം തികച്ചും അനാവശ്യമായ ഒരു ഷോട്ടിനു ശ്രമിച്ച് അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

പുള്‍ ഷോട്ട് കളിക്കാന്‍ പാകത്തിലുള്ള ഷോര്‍ട്ട് ബോളായിരുന്നില്ല അത്. പക്ഷെ പുള്‍ ഷോട്ടിനു ശ്രമിച്ച ശ്രേയസിനു പാളി. ബാറ്റിനു മുകളില്‍ എഡ്ജായ ശേഷം ബോള്‍ നേരെ മിഡ് ഓണില്‍ വുഡിന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.

ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് ഇന്ത്യ ഇനിയെങ്കിലും പുനരാലോചിക്കണമെന്നും മിസ്ബാഹ് ആവശ്യപ്പെട്ടിരിക്കുകയാണ്. ശ്രേയസിനു പകരം നാലാം നമ്പറില്‍ കൂടുതല്‍ അനുയോജ്യനായ താരം കെഎല്‍ രാഹുലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാന്‍ ആദ്യത്തെ ദിവസം മുതല്‍ പറയുന്ന കാര്യമാണിത്. കെഎല്‍ രാഹുല്‍ ഒരു ക്ലാസ് പ്ലെയറാണ്.

KL RAHUL

അഞ്ചാം നമ്പറില്‍ കളിപ്പിച്ച് അദ്ദേഹത്തെ വൈകിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. രാഹുല്‍ നാലാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണം. നാലാമനായി രാഹുല്‍ കളിക്കുകയും പിന്നീട് ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്താല്‍ ശ്രേയസിനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറുമെന്നും മിസ്ബാഹ് നിരീക്ഷിച്ചു.

പരിക്കില്‍ നിന്നും മോചിതനായി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്തിയ ശേഷം ഉജ്ജ്വല ഫോമിലാണ് രാഹുല്‍. ലോകകപ്പിലും മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ അഞ്ചു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇതില്‍ മൂന്നിലും നോട്ടൗട്ടായിരുന്ന രാഹുല്‍ 108 ശരാശരിയില്‍ 216 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഫിഫ്റ്റിയടക്കമാണിത്.

ശ്രേയസാവട്ടെ ലോകകപ്പില്‍ ആറു ഇന്നിങ്‌സുകളിലും ബാറ്റ് ചെയ്തിരുന്നു. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ 134 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. പലപ്പോഴും അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്നാണ് ശ്രേയസ് വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ളത്.

Story first published: Monday, October 30, 2023, 16:05 [IST]
Other articles published on Oct 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+