For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഒറ്റയടിയില്‍ 'സെഞ്ച്വറി', തലപ്പത്ത് ഇനി ശ്രേയസ് | രണ്ടാമന്‍ രോഹിത്

ലോകകപ്പില്‍ ഇത്തവണത്തെ ഒമ്പതു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വമ്പന്‍ നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍. അഫ്ഗാനിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിനിടെയായിരുന്നു താരത്തിന്റെ നേട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറിന്റെ അവകാശിയായാണ് ശ്രേയസ് മാറിയിരിക്കുന്നത്. മാത്രമല്ല ഇത്തവണ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍ പറത്തിയ ആദ്യ താരമെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.

അഫ്ഗാനെതിരേ 101 മീറ്ററായിരുന്നു ശ്രേയസ് പറത്തിയ സിക്‌സറിന്റെ ദൂരം. കളിയില്‍ അദ്ദേഹത്തിന്റെ ഏക സിക്‌സറും കൂടിയായിരുന്നു ഇത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടതിന്റെ ക്ഷീണം ഈയൊരു സിക്‌സര്‍ കൊണ്ട് ശ്രേയസ് തീര്‍ക്കുകയും ചെയ്തു. ടീമംഗവും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് ഇത്തവണ ദൈര്‍ഘ്യമേറിയ സിക്‌സിന്റെ അവകാശിയായി ശ്രേയസ് മാറിയത്.

SHREYAS IYER

അഫ്ഗാനുമായുള്ള ഇതേ മല്‍സരത്തില്‍ തന്നെയായിരുന്നു രോഹിത് 93 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചത്. എന്നാല്‍ ഇതിനു കുറച്ചു ഓവറുകളുടെ ആയുസ്സ് മാത്രമേയുണ്ടായുളളൂ. സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ എറിഞ്ഞ 33ാം ഓവറിലെ ആദ്യ ബോളിലായിരുന്നു 'സെഞ്ച്വറി' കടന്ന ശ്രേസിന്റെ സിക്‌സര്‍. ലോങ് ഓണിനു മുകളിലൂടെയായിരുന്നു അഫ്ഗാന്‍ താരങ്ങളെ സ്തബ്ധരാക്കി താരത്തിന്റെ സിക്‌സര്‍ ഗാലറിയില്‍ ലാന്‍ഡ് ചെയ്തത്.

ഇത്തവണ ദൈര്‍ഘ്യമേറിയ സിക്‌സറടിച്ച താരങ്ങളെയെടുത്താല്‍ ടോപ്പ് ഫൈവിലെ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ ശ്രേയസും രോഹിത്തും മാത്രമാണ്. മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണാണ്. ശ്രീലങ്കയുമായുള്ള ആദ്യ റൗണ്ട് മല്‍സരത്തില്‍ താരം 89 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചിരുന്നു.

ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ്. ന്യൂസിലാന്‍ഡുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ 88 മീറ്റര്‍, 87 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറുകള്‍ അദ്ദേഹം നേടിയിരുന്നു.

അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരങ്ങളെയെടുത്താല്‍ തലപ്പത്ത് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ്. രണ്ടിന്നിങ്‌സുകളില്‍ നിന്നും 14 സിസ്‌കറുകളാണ് താരം വാരിക്കൂട്ടിയത്. സിക്‌സറുകളില്‍ ഇത്തവണ രണ്ടക്കം കടന്ന ഏക താരവും മെന്‍ഡിസ് തന്നെ.

ROHIT SHARMA

ആറു സിക്‌സറുകളടിച്ച ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയാണ് രണ്ടാംസ്ഥാനത്ത്. രണ്ടു താരങ്ങള്‍ അഞ്ചു വീതം സിക്‌സറുകളടിച്ചു. രോഹിത്തും ഇംഗ്ലണ്ട് ഓപ്പണര്‍ ഡേവിഡ് മലാനുമാണ് അഞ്ചു വീതം സിക്‌സറുകള്‍ നേടിയത്. ശ്രീലയുടെ ചരിത് അസലെന്‍ക, അഫ്ഗാനിസ്താന്റെ അസ്മത്തുള്ള ഒമര്‍സായ്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ എന്നിവര്‍ നാലു വീതം സിക്‌സറുകളുമായി തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുകയാണ്.

അഫ്ഗാനിസ്താനെതിരേ നേടിയ മികച്ച മാര്‍ജിനിലുള്ള വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനെ പിന്തള്ളിയാണ് ഇന്ത്യയുടെ കുതിപ്പ്. ചെപ്പോക്കില്‍ നടന്ന ആദ്യ കളിയില്‍ ജയിച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യ അഫ്ഗാനെതിരേ ടോപ് ഗിയറിലേക്കു കയറുകയായിരുന്നു.

മികച്ച നെറ്റ് റണ്‍റേറ്റാണ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മൂന്നാംസ്ഥാനത്തേക്കു ഉയര്‍ത്തിയത്. +1.500 എന്ന നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് +0.927 ആണ്. പോയിന്റ് പട്ടികയില്‍ തലപ്പത്ത് ന്യൂസിലാന്‍ഡാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ആധികാരികമായാണ് കിവികള്‍ ജയിച്ചുകയറിയത്. അതുകൊണ്ടു തന്നെ +1.958 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ന്യൂസിലാന്‍ഡിനുണ്ട്.

Story first published: Thursday, October 12, 2023, 10:49 [IST]
Other articles published on Oct 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+