For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ചരിത്രം ആവര്‍ത്തിക്കും, ജയം ഇന്ത്യക്ക് തന്നെ! അക്തറിന്റെ പ്രവചനം വൈറല്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ചിരവൈരികളായ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നതറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ട് ടീമും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഫോമില്‍ പാകിസ്താനെക്കാള്‍ ഒരുപടി മുകളിലാണ് ഇന്ത്യയുള്ളത്. ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയെ ഏകദിന ലോകകപ്പില്‍ വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല.

ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍. റണ്ണൊഴുകുന്ന അഹമ്മദാബാദിലെ പിച്ചില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ആരാവും ജയിക്കുക? ഇതിനോടകം പല പ്രവചനങ്ങളും പല പ്രമുഖരും നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍ വിജയികളെ പ്രവചിച്ചിരിക്കുകയാണ്. ചരിത്രം ആവര്‍ത്തിച്ച് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമെന്നാണ് അക്തറിന്റെ പ്രവചനം.

ട്വിറ്ററിലൂടെയാണ് അക്തര്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനോടകം അക്തറിന്റെ പ്രവചനം ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു. പാകിസ്താന്‍ ആരാധകരെല്ലാം അക്തറിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അക്തറിനെ പിന്തുണക്കുകയും ചെയ്യുന്നു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഫാന്‍ ഫൈറ്റാണ് നടക്കുന്നത്. അക്തറിന് കാര്യബോധമുണ്ടെന്നും തിരിച്ചറിവുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

പാകിസ്താന്റെ ഇതിഹാസങ്ങളെന്ന് വിളിക്കുന്നവര്‍ ഒന്നിച്ച് കളിച്ചിരുന്ന കാലത്ത് പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും ജയം ഇന്ത്യക്കുതന്നെയെന്നാണ് ആരാധക പക്ഷം. ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്ന് മാത്രമല്ല പോസീറ്റീവായാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്താനെ തകര്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. 1992മുതലുള്ള കണക്ക് നോക്കുമ്പോള്‍ ഇന്ത്യ സര്‍വാധിപത്യമാണ് ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ നേടിയത്. ഇത്തവണയും ജയസാധ്യതയില്‍ മുന്‍തൂക്കം ഇന്ത്യക്കാണ്.

india, cricket

പാകിസ്താനെക്കാള്‍ മികച്ച താരനിര ഇന്ത്യയുടേതാണെന്നും പാകിസ്താന്റെ വജ്രായുധമെന്ന് പറയുന്ന താരങ്ങള്‍ പോലും മോശം ഫോമിലാണെന്നും ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബാബര്‍ ആസം, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. കൂടാതെ നസീം ഷായുടെ അഭാവവും പാകിസ്താനെ തളര്‍ത്തുന്നു. മുഹമ്മദ് റിസ്വാന്‍ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. മറുവശത്ത് ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്.

രോഹിത് ശര്‍മ ഓസീസിനെതിരേ ഡെക്കിന് പുറത്തായിരുന്നെങ്കിലും അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് സെഞ്ച്വറിയോടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. വിരാട് കോലി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെ എല്‍ രാഹുലും സമ്മര്‍ദ്ദ ഘട്ടങ്ങളിലടക്കം തിളങ്ങുന്നു. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഫോമില്‍. പേസ് നിരയില്‍ ജസ്പ്രീത് ബുംറ ന്യൂബോളില്‍ വിക്കറ്റടക്കം നേടി തിളങ്ങിയിട്ടുണ്ടെങ്കിലും മുഹമ്മദ് സിറാജിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല.

ഇതാണ് നിലവിലെ ഇന്ത്യയുടെ ഏക തലവേദന. സിറാജിന് ന്യൂബോളില്‍ പ്രതീക്ഷിച്ചപോലെ വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യയെ ബാധിക്കുന്നു. എന്നാല്‍ സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് നായകന്‍ രോഹിത് ശര്‍മ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നുണ്ട്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ച ഫോമില്‍ പന്തെറിയുന്നതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ആതിഥേയരെന്ന നിലയില്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്.

പനി ബാധിതനായി ടീമിന് പുറത്തായിരുന്ന ശുബ്മാന്‍ ഗില്‍ പാകിസ്താനെതിരേ കളിക്കുമെന്നുറപ്പായിട്ടുണ്ട്. ഇതും ഇന്ത്യയുടെ കരുത്തുയര്‍ത്തും. അഹമ്മദാബാദില്‍ ഗംഭീര റെക്കോഡാണ് ഗില്ലിനുള്ളത്. താരത്തിന്റെ സമീപകാല പ്രകടനങ്ങളും മികച്ചതാണ്. ഇതെല്ലാം ഇന്ത്യയുടെ വിജയ സാധ്യതകളുയര്‍ത്തുന്നു. പാകിസ്താന്‍ നിസാരക്കാരുടെ നിരയല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്താനായേക്കും.

ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യക്ക് ദൗര്‍ബല്യമുണ്ട്. അതുകൊണ്ടുതന്നെ ഷഹീന്‍ ഷാ അഫ്രീദി ഇന്ത്യയുടെ ടോപ് ഓഡറിന് തലവേദനയായേക്കും. മികച്ച തുടക്കം ലഭിച്ചാല്‍ ഇന്ത്യ പാകിസ്താനെതിരേ വമ്പന്‍ ജയം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, October 14, 2023, 8:09 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+