For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ലോകകപ്പ് കഴിയാന്‍ കാത്തിരിക്കുന്നു, ഇവര്‍ വിരമിക്കും! ഇന്ത്യക്കാര്‍ ആരൊക്കെ?

മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് എത്തുകയാണ്. ഇത്തവണ ഇന്ത്യയിലാണ് വിശ്വകിരീട പോരാട്ടം നടക്കാന്‍ പോകുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. 2019ല്‍ ആതിഥേയരായപ്പോള്‍ ഇംഗ്ലണ്ടാണ് കിരീടം നേടിയത്. ഇത്തവണ ആതിഥേയരാവുമ്പോള്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന്് കാണാം.

പല സൂപ്പര്‍ താരങ്ങളുടേയും അവസാന ഏകദിന ലോകകപ്പായി ഇത്തവണത്തെ ഏകദിന ലോകകപ്പ് മാറിയേക്കും. ആരാധകരുടെ ഇഷ്ട താരങ്ങളെന്ന് വിളിക്കാവുന്ന പല പ്രമുഖരും പടിയിറങ്ങാന്‍ കാത്തിരിക്കുകയാണ്. ഇത്തരത്തില്‍ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാന്‍ സാധ്യതയുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. ഏകദിന ലോകകപ്പിന് ശേഷം വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

നേരത്തെ തന്നെ ഇതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ടി20 ലീഗുകളില്‍ കളി തുടരുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് വാര്‍ണര്‍ മതിയാക്കാനുള്ള സാധ്യതയാണ് കൂടുതല്‍. രണ്ടാമത്തെ താരം ഇന്ത്യയുടെ ശിഖര്‍ ധവാനാണ്. ഏകദിന ലോകകപ്പിന് ശേഷം ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ് ടൂര്‍ണമെന്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ധവാന്‍ തഴയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് സാധ്യതയുമില്ല.

അതുകൊണ്ടുതന്നെ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. ഐപിഎല്ലില്‍ കളി തുടരാനാണ് സാധ്യത. മൂന്നാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനും പരിമിത ഓവറിലേക്ക് ഇനി തിരിച്ചെത്തില്ല. ഏകദിന ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടതോടെ അശ്വിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. അതുകൊണ്ടുതന്നെ പരിമിത ഓവറില്‍ നിന്ന് വിരമിച്ച് അശ്വിന്‍ ടെസ്റ്റില്‍ തുടരാനാണ് സാധ്യത.

david warner

ഇംഗ്ലണ്ടിന്റെ ജോ റൂട്ടും പരിമിത ഓവര്‍ അവസാനിപ്പിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിന്റെ ഏകദിന, ടെസ്റ്റ് ടീമില്‍ റൂട്ട് സജീവമാണ്. എന്നാല്‍ ടെസ്റ്റില്‍ വലിയ ഭാവിയാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ റൂട്ട് ലോകകപ്പോടെ പരിമിത ഓവര്‍ മതിയാക്കിയേക്കും. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് മറ്റൊരാള്‍. ടെസ്റ്റ് നായകനായ സ്‌റ്റോക്‌സ് നേരത്തെ തന്നെ ഏകദിനത്തില്‍ നിന്ന് വിരമിച്ചതാണ്.

എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യപ്രകാരം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയതാണ്. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിന് ശേഷം വിരമിച്ച് ടെസ്റ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാനാവും സ്റ്റാര്‍ ഓള്‍റൗണ്ടറായ സ്റ്റോക്‌സ് ശ്രമിക്കുക. ബംഗ്ലാദേശിന്റെ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്കീബ് അല്‍ ഹസനും വിരമിച്ചേക്കും. പ്രതിഭാശാലിയായ താരമാണെങ്കിലും വിവാദങ്ങളുടെ തോഴനാണ് ഷാക്കീബ്. അതുകൊണ്ടുതന്നെ അദ്ദേഹം ലോകകപ്പോടെ കളി നിര്‍ത്താനാണ് സാധ്യത.

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും പരിമിത ഓവര്‍ മതിയാക്കിയേക്കും. 34കാരനായ താരം ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടി20 ടീമില്‍ സജീവമല്ലാത്ത സ്മിത്ത് ഏകദിനത്തില്‍ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ മുഹമ്മദ് ഷമി പരിമിത ഓവറില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനകളുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഷമിയുണ്ട്.

എന്നാല്‍ ടെസ്റ്റിലാണ് ഷമിയുടെ ബൗളിങ്ങിനെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പരിമിത ഓവര്‍ മതിയാക്കി ടെസ്റ്റിലേക്ക് ഷമി ഒതുങ്ങിയേക്കുമെന്നാണ് വിവരം. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖര്‍ റഹീമും കരിയര്‍ മതിയാക്കിയേക്കും. മൂന്ന് ഫോര്‍മാറ്റിലും സജീവമായ താരം 36 പിന്നിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പോടെ വിരമിച്ചേക്കും.

Story first published: Friday, September 8, 2023, 19:47 [IST]
Other articles published on Sep 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+