Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇനി തുടരില്ല, ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും! 5 താരങ്ങളിതാ

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കത്തിന്റെ തിരക്കിലാണ് ടീമുകള്‍. നാലുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മറ്റൊരു ലോകകപ്പെത്തുമ്പോള്‍ എല്ലാ ടീമുകളും വലിയ പ്രതീക്ഷയിലാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യ 2011ലെ ചരിത്രം ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ലോകകപ്പിലൂടെ ചില സൂപ്പര്‍ താരങ്ങള്‍ കളി നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്.

പ്രായം തളര്‍ത്തുന്നവരും മോശം ഫോമിലുള്ളവരുമായ ചിലര്‍ വിരമിക്കല്‍ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഇന്ത്യയുടെ ശിഖര്‍ ധവാനാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാനെ ലോകകപ്പിനുള്ള ടീമിലേക്കും ഇന്ത്യ പരിഗണിച്ചേക്കില്ല. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിന് ശേഷം ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഐപിഎല്ലില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടി അദ്ദേഹം കളി തുടര്‍ന്നേക്കും. രണ്ടാമത്തെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. പ്രായം പ്രശ്‌നമല്ലെങ്കിലും ഫിറ്റ്‌നസ് രോഹിത്തിന് തിരിച്ചടിയാകുന്നു. ഫോമും പ്രശ്‌നമാണ്.

ഈ സാഹചര്യത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടി20യിലെ രോഹിത്തിന്റെ സീറ്റ് ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇനിയും തുടരാതെ യുവതാരങ്ങള്‍ക്കായി വഴിമാറുന്നതാണ് നല്ലത്. രോഹിത്തിന്റെ പകരം ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ശേഷിയുള്ള മികച്ച താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പടിയിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.

shakib al hasan

ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കാനാവാതെ വന്നാല്‍ രോഹിത് വിരമിച്ചില്ലെങ്കിലും ടീമില്‍ നിന്ന് പുറത്തുപോകുമെന്ന് പറയാം. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മറ്റൊരാള്‍. വലം കൈയന്‍ ഓപ്പണറായ ഗപ്റ്റില്‍ ഇത്തവണയും കിവീസിന്റെ ലോകകപ്പ് ടീമിലിടം പിടിച്ചേക്കും. 2022ല്‍ ഓസീസ് പരമ്പരയ്ക്ക് ശേഷം ഒരു മത്സരം പോലും ഗപ്റ്റില്‍ കളിച്ചിട്ടില്ല. എന്നാല്‍ അനുഭവസമ്പത്ത് പരിഗണിച്ച് ഗപ്റ്റിലിന് അവസരം ലഭിച്ചേക്കും.

ഇത്തവണത്തെ ലോകകപ്പോടെ ഗപ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഓപ്പണറാണ് ഗപ്റ്റില്‍. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് വാര്‍ണര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ലോകകപ്പ് കളിക്കുമെന്നുറപ്പാണ്. എന്നാല്‍ പഴയ മികവുകാട്ടാന്‍ ഇപ്പോള്‍ വാര്‍ണര്‍ക്കാവുന്നില്ല.

അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പോടെ വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞേക്കും. എന്നാല്‍ ഐപിഎല്ലില്‍ കളി തുടരാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശിന്റെ ഇതിഹാസ താരം ഷാക്കീബ് അല്‍ ഹസനും ഈ ലോകകപ്പോടെ വിരമിച്ചേക്കും. വിവാദങ്ങളുടെ തോഴനായ ഷക്കീബ് പല തവണ വിലക്ക് നേരിട്ട് ടീമിന് പുറത്തുപോയിരുന്നു. ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ലോകകപ്പ് ടീമില്‍ ഷക്കീബും ഉണ്ടാവും. ഇതിന് ശേഷം അദ്ദേഹം വിരമിക്കാനാണ് സാധ്യത.

മറ്റ് പല താരങ്ങളും ഈ പട്ടികയിലുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ഇത്തവണത്തെ ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കും. കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ തുടങ്ങിയവരും ഏകദിന ഫോര്‍മാറ്റ് മതിയാക്കാനാണ് സാധ്യത. ഇന്ത്യയില്‍ കളിച്ച് ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും വലിയ അനുഭവസമ്പത്താണുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം നേടാനുള്ള പോരാട്ടം കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Wednesday, July 5, 2023, 18:38 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+