For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റൂട്ടിനെ കണ്ടില്ലേ, ഇംഗ്ലണ്ട് വേറെ ലെവല്‍; ഇന്ത്യക്കാര്‍ക്കു ഭയം! തുറന്നടിച്ച് ശാസ്ത്രി

ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ഒളിയമ്പ് എയ്തിരിക്കുകയാണ് മുന്‍ കോച്ചും ഇതിഹാസവുമായിരുന്ന രവി ശാസ്ത്രി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ കമന്ററിക്കിടെയായിരുന്നു ഇന്ത്യന്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചത്. അതോടൊപ്പം ഇംഗ്ലണ്ട് താരങ്ങളെ ശാസ്ത്രി പുകഴ്ത്തുകയും ചെയ്തു.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ ഒരു കിടിലന്‍ സിക്‌സറിനു പിന്നാലെയായിരുന്നു ശാസ്ത്രി ഇംഗ്ലണ്ടിനെ പുകഴ്ത്തി സംസാരിച്ചത്. 12ാം ഓവറിലായിരുന്നു സംഭവം. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു റൂട്ടിന്റെ കണ്ണഞ്ചിക്കുന്ന ഷോട്ട്. ഓഫ് സ്റ്റംപിന് അല്‍പ്പം പുറത്തേക്കു പോയ ബോളായിരുന്നു ഇത്.

JOE ROOT

പക്ഷെ റൂട്ട് വളരെ നേരത്തേ തന്നെ ഷോട്ടിനു തയ്യാറായിക്കഴിഞ്ഞിരുന്നു. കിടിലനൊരു റിവേഴ്‌സ് സ്‌കൂപ്പിലൂടെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടോം ലാതമിന്റെ തലയ്ക്കു മുകളിലൂടെ റൂട്ട് അത് സിക്‌സറിലേക്കു പറത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ടീമും കാണികളും ഒരുപോലെ സ്തബ്ധരായി.

ഈ ഷോട്ടിനു പിന്നാലെയാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന ശാസ്ത്രി ത്രില്ലടിച്ച് റൂട്ടിന്റെ ധീരമായ ഷോട്ടിനെ വാനോളം പുകഴ്ത്തിയത്. ടീമിന് എന്താണ് ആവശ്യമെന്നു മനസ്സിലാക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ജോ റൂട്ടിനാണ്. നിങ്ങള്‍ക്കു (ഇംഗ്ലണ്ട് ടീം) ഇത്തരത്തില്‍ തന്റേടമുള്ള ബാറ്റര്‍മാരെ ലഭിക്കുന്നു.

ഞാന്‍ ഒരു ടീമിന്റെ ഡ്രസിങ് റൂമില്‍ ഇരുന്നതിന്റെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നത്. അവിടെ ഒരുപാട് താരങ്ങള്‍ക്കു മാറ്റം വരുത്താന്‍ മടിയായിരുന്നു. കാരണം അവര്‍ക്കു തോല്‍ക്കുമോയെന്ന ഭയമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ശാസ്ത്രിയുടെ വാക്കുകള്‍.

അദ്ദേഹം ഇക്കാര്യം പറഞ്ഞതിനു പിന്നാലെ കമന്ററി ബോക്‌സിലെ മറ്റു കമന്റേറ്റര്‍മാരില്‍ നിന്നും ചോദ്യവും വന്നു. ഇന്ത്യന്‍ താരങ്ങള്‍ നിങ്ങളുടെ ഉപദേശം അവഗണിച്ചുവെന്നു വളഞ്ഞ വഴിയില്‍ പറഞ്ഞതാണോയെന്നായിരുന്നു അവരുടെ ചോദ്യം. ശാസ്ത്രി ഇതിനോടു പ്രതികരിക്കുകയും ചെയ്തു.

അല്ല. വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ഞാന്‍ അവരെ പ്രേരിപ്പിക്കേണ്ടത് ആവശ്യമാണ്. കാരണം റണ്‍സെടുക്കുന്നത് എങ്ങനെയാണെന്നു വര്‍ഷങ്ങളായി അവര്‍ക്കു അറിയം. ചില സമയങ്ങളില്‍ കാലത്തിന് അനുസരിച്ച് സ്വയം മാറണമെന്നതു നിങ്ങള്‍ മറക്കും. കാരണം എതിരാളി മാറിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കു നിങ്ങളുടെ ഗെയിം അറിയാം, അവര്‍ നിങ്ങള്‍ക്കു മുകളിലുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

INDIA

ദീര്‍ഘകാലം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു ശാസ്ത്രി. അനില്‍ കുംബ്ലെ രാജിവച്ച ശേഷമായിരുന്നു അദ്ദേഹം മുഖ്യ കോച്ചായി ചുമതലയേറ്റത്. നാട്ടിലും വിദേശത്തും ചില അവിസ്മരണീയ നേട്ടങ്ങളിലേക്കു അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു ഐസിസി ട്രോഫി ഇന്ത്യക്കു നേടിത്തരാന്‍ കഴിയാതെയാണ് ശാസ്ത്രി പടിയിറങ്ങിയത്. എങ്കിലും ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാനായത് ശാസ്ത്രിയുടെ കരിയറിലെ പൊന്‍തൂവലാണ്.

ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പമുള്ള ശാസ്ത്രിയുടെ മികച്ച കെമിസ്ട്രിയാണ് ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായകമായി മാറിയത്. 2011ലെ ടി20 ലോകകപ്പ് വരെയായിരുന്നു ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍. ടൂര്‍ണമെന്റിനു ശേഷം പരിശീലക സ്ഥാനമൊഴിഞ്ഞ ശാസ്ത്രി തന്റെ പഴയ തട്ടകമായ കമന്ററിയിലേക്കു മടങ്ങിയെത്തുകയായിരുന്നു.

ന്യൂസിലാന്‍ഡിനു 283 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനു 283 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു 282 റണ്‍സെടുക്കുകയായിരുന്നു. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 43 റണ്‍സും നേടി.

Story first published: Thursday, October 5, 2023, 18:22 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+