Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഷമി +സിറാജ് ബാറ്റിങില്‍ ആ 3 പേര്‍ക്കൊപ്പം! ഇന്ത്യന്‍ ബാറ്റിങ് വന്‍ ശോകം

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ടപ്പോള്‍ ഇന്ത്യ വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഓസീസിന്റെ തകര്‍പ്പന്‍ ബൗളിങും ഫീല്‍ഡിങും ഇന്ത്യക്കു മൂക്കുകയറിടുകയായിരുന്നു. വെറും 240 റണ്‍സ് മാത്രമേ അവര്‍ ഇന്ത്യയെ നേടാന്‍ അനുവദിച്ചുള്ളൂ. ബൗണ്ടറികളുടെയും സിക്‌സറുകളുടെയും കാര്യത്തില്‍ വന്‍ ക്ഷാമമാണ് ഇന്ത്യക്കു നേരിട്ടത്.

വെറും 13 ഫോറുകള്‍ മാത്രമാണ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യക്കു നേടാനായത്. സിക്‌സറുകളാവട്ടെ വെറും മൂന്നെണ്ണം മാത്രമേയുണ്ടായുള്ളൂ. ഇന്ത്യയുടെ മൂന്നു സിക്‌സറുകളും നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നായിരുന്നു. കൂടാതെ നാലു ഫോറുകളും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തെക്കൂടാതെ വിരാട് കോലിയും നാലു ഫോറുകളടിച്ചു. മധ്യനിരയിലേക്കു വന്നാല്‍ അവിടെയാണ് ബാറ്റിങില്‍ ഇന്ത്യ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയത്.

MOHAMMAD SIRAJ

ഇന്ത്യയുടെ മൂന്നു മധ്യനിര ബാറ്റര്‍മാര്‍ ചേര്‍ന്നു നേടിയ അത്രയും ഫോറുകള്‍ വാലറ്റത്തെ രണ്ടു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്നെടുത്തുവെന്നതാണ് കൗതുകരമായ കാര്യം. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നെടുത്തത് ആകെ രണ്ടു ഫോറുകള്‍ മാത്രമാണ്. രാഹുലും സൂര്യയും ഓരോ ഫോറുകള്‍ വീതമെടുത്തപ്പോള്‍ ജഡ്ഡു ഒന്നു പോലും നേടാനാവാതെ പുറത്താവുകയായിരുന്നു.

എന്നാല്‍ വാലറ്റത്ത് ഷമിയും സിറാജും ചേര്‍ന്ന് ഇത്ര തന്നെ ഫോറുകളടിച്ചുവെന്നതാണ് രസകരം. ഷമി 10 ബോളില്‍ ഒരു ഫോറടക്കം ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ സിറാജ് എട്ടു ബോളില്‍ ഒരു ഫോറടക്കം ഒമ്പതു റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

KULDEEP SIRAJ

66 റണ്‍സോടെ രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും 107 ബോളുകള്‍ നേരിട്ട അദ്ദേഹം ഒരേയൊരു ഫോര്‍ മാത്രമാണ് നേടിയത്. ജഡേജയാവട്ടെ 22 ബോളില്‍ ബൗണ്ടറിയോ, സിക്‌സകറോയില്ലാതെ ഒമ്പതു റണ്‍സെടുത്തു പുറത്താവുകയായിരുന്നു. 28 ബോളില്‍ ഒരു ഫോറടക്കം 18 റണ്‍സ് നേടി സൂര്യയും ബാറ്റിങില്‍ നിരാശപ്പെടുത്തി ക്രീസ് വിടുകയായിരുന്നു.

അതേസമയം, ഇന്ത്യ നല്‍കിയ 241 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു മുന്നേറുകയാണ് ഓസ്‌ട്രേലിയ. 24 ഓവറുകള്‍ കഴിയുമ്പോള്‍ ഓസീസ് മൂന്നു വിക്കറ്റിനു 127 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിനു ജയിക്കാന്‍ ഇനി 114 റണ്‍സ് കൂടി മതി.

ഫിഫ്റ്റിയുമായി ട്രാവിസ് ഹെഡും (59) മാര്‍നസ് ലബ്യുഷെയ്‌നുമാണ് (25) ക്രീസിലുള്ളത്. ഏഴാം ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റിനു 47 റണ്‍സിലേക്കു വീണിരുന്നെങ്കിലും നാലാം വിക്കറ്റില്‍ ഹെഡ്- ലബ്യുഷെയ്ന്‍ ജോടി 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് പിടിമുറുക്കുകയായിരുന്നു.

Story first published: Sunday, November 19, 2023, 20:13 [IST]
Other articles published on Nov 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+