Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മാത്യൂസിനെതിരേ എന്തിന് അപ്പീല്‍ ചെയ്തു? പിന്നില്‍ മറ്റൊരാള്‍! തുറന്നുപറഞ്ഞ് ഷാക്വിബ്

ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മല്‍സത്തില്‍ ആഞ്ചലോ മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിക്കറ്റിനു വേണ്ടി താന്‍ അപ്പീല്‍ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്‍. വലിയ വിവാദത്തില്‍ കലാശിച്ച മല്‍സരത്തില്‍ ബംഗ്ലാദേശ് മൂന്നു വിക്കറ്റിന്റെ വിജയം കൊയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാക്വിബിന്റെ പ്രവര്‍ത്തിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. ക്രിക്കറ്റിന്റെ സ്പരിറ്റിനു നിരക്കാത്ത കാര്യമാണ് അദ്ദേഹം കാണിച്ചതെന്നാണ് പലരുടെയും അഭിപ്രായം.

മാത്യൂസിനെതിരേ അപ്പീല്‍ ചെയ്യാനുള്ള 'ബുദ്ധി' തന്റെ തലയില്‍ ഉദിച്ചതല്ലെന്നാണ് ഷാക്വിബ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്റെ ടീമിലെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ നിങ്ങള്‍ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയാണെങ്കില്‍ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടര്‍ന്നു ഞാന്‍ അംപയറോടു അപ്പീല്‍ ചെയ്യുകയായിരുന്നു.

SHAKIB AL HASAN

നിങ്ങള്‍ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോയെന്നും അംപയര്‍ എന്നോടു ചോദിക്കുകയും ചെയ്തു. ഇതു നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. ചെയ്തതു ശരിയാണോ, തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഞാന്‍ യുദ്ധമുഖത്തായിരുന്നു. എന്റെ ടീം ജയിക്കുമെന്നു ഉറപ്പ് വരുത്തേണ്ട ഒരു തീരുമാനമെടുക്കേണ്ടതും ആവശ്യമായിരുന്നു.

ശരിയോ, തെറ്റോയെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാവും. പക്ഷെ നിയമത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്താന്‍ എനിക്കു മടിയില്ല. മാത്യൂമായുള്ള തര്‍ക്കം എന്നെ സഹായിച്ചു. കുറേക്കൂടി പോരാട്ടവീര്യം പുറത്തെടുക്കാന്‍ അതു സഹായിച്ചു. എനിക്കു 36 വയസ്സായി, സാധാരണ ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ വരില്ല. പക്ഷെ ഇന്നു അതു സംഭവിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും ഷാക്വിബ് വിശദമാക്കി.

ANGELO MATHEWS

ശ്രീലങ്കയുടെ ഇന്നിങ്‌സിലെ 25ാം ഓവറിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഷാക്വിബായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. സദീര സമരവിക്രമ പുറത്തായ ശേഷമാണ് മാത്യൂസ് ക്രീസിലേക്കു വന്നത്. ഷാക്വിബിനെതിരേ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടുകയായിരുന്നു. ഉടന്‍ തന്നെ പുതിയൊരു ഹെല്‍മറ്റ് കൊണ്ടു വരാന്‍ അദ്ദേഹം ഡഗൗട്ടിലേക്കു ആംഗ്യം കാണിക്കുകയും ചെയ്തു.

ചാമിക കരുണരത്‌നെ ഉടന്‍ തന്നെ പുതിയൊരു ഹെല്‍മറ്റുമായി ഗ്രൗണ്ടിലേക്കു വരികയും മാത്യൂസിനു കൈമാറുകയുമായിരുന്നു. അദ്ദേഹം അതു ധരിച്ച് സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവെയായിരുന്നു വിക്കറ്റിനായി ഷാക്വിബിന്റെ അപ്രതീക്ഷിത അപ്പീല്‍. നിയമപരമായി അനുവദിക്കപ്പെട്ട രണ്ടു മിനിറ്റിനകം പുതുതായി ക്രീസിലെത്തിയ മാത്യൂസ് സ്‌ട്രൈക്ക് നേരിട്ടില്ലെന്നായിരുന്നു ഷാക്വിബ് വാദിച്ചത്.

ഇതു കണ്ട് അമ്പരന്ന മാത്യൂസ് തന്റെ ഹെല്‍മറ്റ് കേടായ ശേഷം പുതിയ ഒരെണ്ണം എത്തിച്ചതു കാരണമാണ് സ്‌ട്രൈക്ക് നേരിടാന്‍ വൈകിയതെന്നു അംപയറെയും ഷാക്വിബിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഷാക്വിബ് അപ്പീല്‍ പിന്‍വലിച്ചിരുന്നെങ്കില്‍ മാത്യൂസിന് ബാറ്റിങ് തുടരമായിരുന്നു. പക്ഷെ ഷാക്വിബ് അപ്പീലില്‍ ഉറച്ചു നിന്നതോടെ മാത്യൂസിനെ അംപയര്‍ ടൈംഡ് ഔട്ടായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, ടൈംഡ് ഔട്ടിന്റെ പേരില്‍ വിവാദ നായകനായെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഷാക്വിബിനായിരുന്നു. ബൗളിങിലും ബാറ്റിങിലും ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം (82, 2 വിക്കറ്റ്) കാഴ്ചവച്ചത്. 280 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിനു ലങ്ക നല്‍കിയത്. 41.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 90 റണ്‍സെടുത്ത നജ്മുല്‍ ഹുസൈന്‍ ഷാന്റോയും 82 റണ്‍സെടുത്ത ഷാക്വിബുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Story first published: Tuesday, November 7, 2023, 7:33 [IST]
Other articles published on Nov 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+