For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: എന്തിന് ഇത്ര ഹൈപ്പ്, അവന്‍ വസീം അക്രമൊന്നുമല്ല! ഷഹീനെതിരേ ശാസ്ത്രി

ലോകകപ്പില്‍ ഇന്ത്യക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ നനഞ്ഞ പടക്കമായി മാറിയ പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കോച്ചുമായ രവി ശാസ്ത്രി. ഇന്ത്യ ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയം കൊയ്ത കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഷഹീനായിരുന്നില്ല. ആറോവര്‍ ബൗള്‍ ചെയ്ത പേസര്‍ 36 റണ്‍സിനു രണ്ടു വിക്കറ്റുകളാണ് കളിയില്‍ വീഴ്ത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളിയിലെ കമന്ററിക്കിടെയായിരുന്നു ഷഹീനെതിരേ ശാസ്ത്രി തുറന്നടിച്ചത്. ആരാധകര്‍ ഇത്രയും വലിയ ഹൈപ്പ് ഷഹീന് എന്തിനാണ് കൊടുക്കുന്നതൊന്നും വസീം അക്രമൊന്നുമല്ല താരമെന്നും ശാസ്ത്രി വിമര്‍ശിച്ചു. ഷഹീന്‍ നല്ല ബൗളറാണ്. ന്യൂബോള്‍ കൊണ്ടു വിക്കറ്റെടുക്കാനും കഴിയും. പക്ഷെ നസീം ഷാ കളിച്ചില്ലെങ്കില്‍ പാകിസ്താന്‍ പേസ് ബൗളിങിന്റെ ഗുണം ഇങ്ങനെയിരിക്കും. വസീം അക്രമൊന്നുമല്ല ഷഹീന്‍ അഫ്രീഡിയെന്നും ശാസ്ത്രി വിലയിരുത്തി.

SHAHEEN AFRIDI

ഷഹീന്‍ അഫ്രീഡിക്കു ആരാധകര്‍ അമിതമായ ഹൈപ്പ് നല്‍കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു ക്രിക്കറ്റര്‍ നല്ല താരമാണെങ്കില്‍ അയാളെ അമിതമായി പുകഴ്ത്തരുത്. ഒരു നല്ല താരമെന്നു മാത്രം അയാളെക്കുറിച്ച് പറയുന്നതാണ് നല്ലത്. ഷഹീന്‍ മഹാനായ ഒരു ബൗളറൊന്നുമല്ല. നമ്മള്‍ ഇക്കാര്യം അംഗീകരിക്കേണ്ടത് ആവശ്യമാണെന്നും ശാസ്ത്രി വിശദമാക്കി.

ടൂര്‍ണമെന്റിനു മുമ്പ് ഷഹീന്‍ അഫ്രീഡിയെ പലരും വാനോളം പുകഴ്ത്തുകയും ലോകകപ്പിലെ ഏറ്റവും മികച്ച ബൗളറായി മാറുമെന്നെല്ലാം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ പാക് പേസര്‍ക്കായിട്ടില്ല. ഇതോടെയാണ് ഷഹീനെ അമിതമായി വാഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നു രവി ശാസ്ത്രി തുറന്നടിച്ചത്.

ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്ര മികവ് പുലര്‍ത്താറില്ലെന്നും അതുകൊണ്ടു തന്നെ പാകിസ്താനുമായുള്ള കളിയില്‍ ഷഹീന്‍ അപകടകാരിയാവുമെന്നും പലരും മല്‍സരത്തിനു മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഇന്ത്യന്‍ മുന്‍നിര വളരെ അനായാസമാണ് ഷഹീനെ കൈകാര്യം ചെയ്തത്.

ശുഭ്മന്‍ ഗില്ലിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റ് പാക് പേസര്‍ക്കു ലഭിച്ചുവെങ്കിലും മോശം ഷോട്ട് കളിച്ചാണ് ഇരുവരും പുറത്തായത്. അതുകൊണ്ടു തന്നെ ഷഹീന്റെ ബൗളിങ് മിടുക്കിനേക്കാള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അശ്രദ്ധയാണ് വിക്കറ്റ് വീഴ്ചയ്ക്കു ഇടയാക്കിയതെന്നു ഉറപ്പിച്ചു പറയാം.

INDIA

അതേസമയം, കളിയിലേക്കു വന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താനെ 42.5 ഓവറില്‍ വെറും 191 റണ്‍സിനു ഇന്ത്യ എറിഞ്ഞൊതുക്കുകയായിന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിനു 155 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു പാക് പട.

എന്നാല്‍ 36 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് പാകിസ്താന്‍ 191 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ ആസം (50), മുഹമ്മദ് റിസ്വാന്‍ (49) എന്നിവരൊഴികെ മറ്റാരും പാക് നിരയില്‍ പിടിച്ചുനിന്നില്ല.

192 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളി സൃഷ്ടിച്ചില്ല. വെടിക്കെട്ട് ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ രോഹിത് മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രോഹിത് 63 ബോളില്‍ 86 റണ്‍സ് വാരിക്കൂട്ടി. ആറു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. ശ്രേയസ് അയ്യര്‍ പുറത്താവാതെ 53 റണ്‍സും കുറിച്ചു.

Story first published: Monday, October 16, 2023, 7:45 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+