For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 90ന് മുകളില്‍ സെമി സാധ്യത 2 പേര്‍ക്ക്! ഓരോ ടീമിനും എത്ര?പുറത്ത് വിട്ട് ബദ്രിനാഥ്

ലോകകപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്തിനായുള്ള പോരാട്ടം മുറുകുകയാണ്. പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും തന്നെ സെമിയില്‍ സ്ഥാനം ഇനിയും ഉറപ്പിക്കാനായിട്ടില്ല. അതിനിടെ ഇന്ത്യയുടെ മുന്‍ മധ്യനിര താരം എസ് ബദ്രിനാഥിന്റെ ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പത്തു ടീമുകളുടെയും സെമി സാധ്യതയെക്കുറിച്ചാണ് അദ്ദേഹം ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഓരോ ടീമും സെമി കളിക്കാനുള്ള സാധ്യത എത്ര ശതമാനമാണന്നും ഈ ലിസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുളള മല്‍സരം അവസാനിക്കുന്നതിനു മുമ്പായിരുന്നു ബദ്രിനാഥ് എക്‌സില്‍ പോസ്റ്റിട്ടത്. ഇംഗ്ലണ്ടിനെ ശ്രീലങ്ക തോല്‍പ്പിച്ചാല്‍, ശ്രീലങ്കയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചാല്‍ എന്നിങ്ങനെ രണ്ടു ഓപ്ഷനുകളായി വേര്‍തിരിച്ചാണ് ഓരോ ടീമുകളുടെയും സെമി സാധ്യതയെക്കുറിച്ച് ഇതില്‍ വിശദീകരിച്ചിട്ടുള്ളത്. കണക്കെന്നത് തനിക്കു അധികം വഴങുന്നതല്ലെന്നും ഇതു ശരിയാണോയെന്നുമാണ് ഈ ലിസ്റ്റിനോടൊപ്പം ബദ്രിനാഥ് കുറിച്ചിട്ടുള്ളത്.

ALL CAPTAIN

നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിച്ചിരുന്നു. ഈ മല്‍സരഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ രണ്ടു ടീമുകളുടെ സെമി സാധ്യതയാണ് 90നു മുകളിലുള്ളതെന്നു കാണാം. 10 പോയിന്റുമായി തലപ്പത്തുള്ള ഇന്ത്യക്കാണ് ഏറ്റവുമധികം സെമി സാധ്യത. രോഹിത് ശര്‍മയും സംഘവും സെമി കളിക്കാനുള്ള സാധ്യത 99.9 ശതമാനമാണ്.

ഇന്ത്യ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത് സൗത്താഫ്രിക്കയാണെങ്കിലും അവരേക്കാള്‍ സെമി സാധ്യതയുള്ളത് മൂന്നാമതുള്ള ന്യൂസിലാന്‍ഡിനാണ്. 92 ശതമാനമാണ് കിവികളുടെ സെമി സാധ്യതയാണ് ഈ ലിസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. ന്യൂസിലാന്‍ഡ് കഴിഞ്ഞാല്‍ സെമി സാധ്യതയില്‍ മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കയാണ്.

അവര്‍ സെമി കളിക്കാനുള്ള സാധ്യത 89 ശതമാനമാണ്. കഴിഞ്ഞ കളിയില്‍ ലങ്കയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നെങ്കില്‍ അതു 88 ശതമാനമായി കുറയുമായിരുന്നു. പക്ഷെ അതു സംഭവിക്കാത്തതിനാല്‍ സൗത്താഫ്രിക്ക ഹാപ്പിയാണ്.

SEMI LIST

അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് കൂടുതല്‍ സെമി ഫൈനല്‍ സാധ്യതയുള്ള നാലാമത്തെ ടീം. 76 ശതമാനവും അവര്‍ സെമിയിലെത്തിയേക്കും. ഇംഗ്ലണ്ടിന്റെ പരാജയം ഓസ്‌ട്രേലിയയുടെ സെമി സാധ്യത രണ്ടു ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ നാലു ടീമുകളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള ആറു പേരില്‍ ആര്‍ക്കും 50 ശതമാനം പോലും സെമി സാധ്യതയില്ല.

ഓസീസ് കഴിഞ്ഞാല്‍ കൂടുതല്‍ സെമി സാധ്യതയുള്ള ടീം പാകിസ്താനാണ്. എങ്കിലും ബാബര്‍ ആസവും സെമിയിലേക്കു യോഗ്യത നേടാന്‍ വെറും 23.9 ശതമാനം സാധ്യത മാത്രമേയുള്ളൂ. അഫ്ഗാനിസ്താന്റെ സെമി സാധ്യത 10 ശതാനവും ഇംഗ്ലണ്ടിന്റേത് വെറും 1.8 ശതമാനവും മാത്രമാണ്. ലങ്കയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ സാധ്യത 11 ശതമാനത്തില്‍ എത്തിയേനെ. ബംഗ്ലാദേശിന്റെ സെമി സാധ്യത 1.4 ശതമാനം മാത്രമാണ്.

ഇംഗ്ലണ്ടിനെതിരേ നേടിയ അപ്രതീക്ഷിത വിജയത്തോടെ ശ്രീലങ്കയുടെ സെമി സാധ്യത മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനോടു തോറ്റിരുന്നെങ്കില്‍ വെറും 0.6 ശതമാനമായിരുന്നു അവരുടെ സെമി സാധ്യത.

എന്നാല്‍ അതു ഇപ്പോള്‍ ഏഴു ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. സെമി ഫൈനലിലെത്താന്‍ ഏറ്റവുമധികം സാധ്യക കുറവ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നെതര്‍ലാന്‍ഡ്‌സിനാണ്. അവര്‍ സെമിയിലെത്താനുള്ള സാധ്യത വെറും 0.010 ശതമാനം മാത്രമാണ്.

Story first published: Friday, October 27, 2023, 16:37 [IST]
Other articles published on Oct 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+