World Cup 2023: 2015ലും 2019ലും അത് സംഭവിച്ചില്ല, ഇത്തവണ രോഹിത്തിന് ശാപം കിട്ടി- കണക്കിതാ
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം സെമിയിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുകയാണ്. പതിവ് തെറ്റിക്കാതെ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ആദ്യ ഓവര്‍ മുതല്‍ കത്തിക്കയറി. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ രോഹിത് ഇന്ത്യക്ക് അടിത്തറ പാകി. 29 പന്ത് നേരിട്ട് നാല് വീതം ഫോറും സിക്‌സും പറത്തിയ രോഹിത് 47 റണ്‍സുമായാണ് പുറത്തായത്.
ടിം സൗത്തിയെ സിക്‌സറിന് ശ്രമിച്ച രോഹിത് കെയ്ന്‍ വില്യംസണിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മടങ്ങിയത്. സ്ലോബോളെറിഞ്ഞ് അതിവേഗം റണ്‍സുയര്‍ത്താനുള്ള രോഹിത്തിന്റെ ശ്രമത്തെ സൗത്തി പൂട്ടുകയായിരുന്നു. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് രോഹിത് 40-80നും ഇടയില്‍ പുറത്താകുന്നത്. അര്‍ധ സെഞ്ച്വറി നേടാനുള്ള അവസരവും സെഞ്ച്വറി നേടാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
ടീമിന് ആവശ്യമായ സാഹചര്യത്തില്‍ തന്റെ വ്യക്തിഗത നേട്ടങ്ങള്‍ നോക്കാതെ കളിച്ചാണ് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാഴികക്കല്ലുകള്‍ നോക്കാതെ ടീമിനായാണ് ഹിറ്റ്മാന്‍ കസറിയത്. 2015, 2019 ഏകദിന ലോകകപ്പുകളില്‍ 40-80നുമിടയില്‍ ഒരു തവണ പോലും രോഹിത് പുറത്തായിരുന്നില്ല. എന്നാല്‍ ഇത്തവണ ആറ് തവണയാണ് രോഹിത് ഈ ദുര്‍വിധി നേരിട്ടത്. പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിക്കുകയെന്ന രോഹിത്തിന്റെ ഉത്തരവാദിത്തമാണ് പലപ്പോഴും ഈ ദുര്‍വിധിയിലേക്കെത്തിച്ചതെന്ന് പറയാം.
ഏകദിന പവര്‍പ്ലേയിലെ രോഹിത്തിന്റെ ഉയര്‍ന്ന എട്ട് സ്‌കോറുകളില്‍ ആറെണ്ണവും ഇത്തവണത്തെ ലോകകപ്പിലാണ് സംഭവിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. അഫ്ഗാനിസ്ഥാനെതിരേ 76 റണ്‍സും ഓസ്‌ട്രേലിയക്കെതിരേ 54 റണ്‍സും ന്യൂസീലന്‍ഡിനെതിരേ 47 റണ്‍സും പാകിസ്താനെതിരേ 45 റണ്‍സും നെതര്‍ലന്‍ഡ്‌സിനെതിരേ 42 റണ്‍സുമാണ് രോഹിത് നേടിയത്. സമ്മര്‍ദ്ദം നിറഞ്ഞ സെമിയില്‍ 162.0 സ്‌ട്രൈക്ക് റേറ്റിലാണ് ഹിറ്റ്മാന്റെ ബാറ്റിങ്.

ലോക ക്രിക്കറ്റില്‍ അധികമാര്‍ക്കും സ്വപ്‌നം കാണാനാവാത്ത ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. പല വമ്പന്‍ റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ വമ്പന്‍ സിക്‌സര്‍ റെക്കോഡ് രോഹിത് പഴങ്കഥയാക്കി. ഏകദിന ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് 49 സിക്‌സുകളുമായി രോഹിത്തിന്റെ പേരിലായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ നാല് സിക്‌സുകള്‍ പറത്തിയതോടെ ഗെയ്‌ലിനെ മറികടന്ന് രോഹിത് തലപ്പത്തേക്കെത്തി.
കൂടാതെ ഒരു ഏകദിന ലോകകപ്പിന്റെ ആദ്യത്തെ 1 മുതല്‍ 10വരെയുള്ള ഓവറുകള്‍ക്കുള്ളില്‍ കൂടുതല്‍ റണ്‍സടിക്കുന്ന താരമായി രോഹിത് മാറി. 2015ലെ ലോകകപ്പില്‍ 308 റണ്‍സ് നേടിയ ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലത്തെയാണ് രോഹിത് പിന്നിലാക്കിയത്. പവര്‍പ്ലേയില്‍ രോഹിത്തിനെപ്പോലെ ഭയമില്ലാതെ ബാറ്റുചെയ്യുക വളരെ പ്രയാസമാണ്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ നായകനായിരുന്നിട്ടു പോലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
ഒരു ലോകകപ്പിന്റെ 1 മുതല്‍ 10 വരെയുള്ള ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമായും രോഹിത് മാറി. 2015ല്‍ 17 സിക്‌സുകള്‍ പറത്തിയ ബ്രണ്ടന്‍ മക്കല്ലത്തെയാണ് രോഹിത് പിന്നിലാക്കിയത്. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് 26 സിക്‌സുകള്‍ പറത്തിയ ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്നു. ഇതും രോഹിത് സ്വന്തം പേരിലേക്കാക്കിയിട്ടുണ്ട്. ലോകകപ്പില്‍ വേഗത്തില്‍ 1500 റണ്‍സെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താനും രോഹിത്തിനായി.
ഇരുവരും 27 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. സെമിയില്‍ ടോസ് അനുകൂലമായത് തന്നെ ഇന്ത്യയുടെ വലിയ ഭാഗ്യമാണ്. സെമിയില്‍ ആദ്യം ബാറ്റുചെയ്ത ഒരു മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ പ്രതീക്ഷ വാനോളം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications