For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കളി കാണാന്‍ സാറയെത്തി, ഫോം വീണ്ടെടുത്ത് ഗില്‍! പ്രണയത്തിന്റെ 'പവറോ'?

മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക മത്സരം പുരോഗമിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ വിരാട് കോലി-ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകിയിരിക്കുകയാണ്. വിരാട് കോലി മികച്ച ഫോമിലായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്നത്.

എന്നാല്‍ ലോകകപ്പിന് മുമ്പുവരെ കസറിയിരുന്ന ശുബ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച പ്രകടനം ലോകകപ്പില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലായിരുന്ന ഗില്ലിനെ ഫോമിലേക്കെത്തിക്കാന്‍ ഗില്ലിന്റെ കാമുകിയെന്ന് ഗോളിപ്പ് കോളത്തില്‍ പേരെടുത്ത സാറാ ടെണ്ടുല്‍ക്കറെ കൊണ്ടുവരണമെന്ന് നിരവധി ആരാധകര്‍ പരിഹസിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറ ബംഗ്ലാദേശിനെതിരായ മത്സരം കാണാനെത്തിയപ്പോള്‍ ഗില്‍ അര്‍ധ സെഞ്ച്വറിയോടെ കസറിയിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരേ മികവുകാട്ടാന്‍ ഗില്ലിനായിരുന്നില്ല. നാല് മത്സരത്തില്‍ നിന്ന് ആകെ 100 റണ്‍സാണ് ഗില്‍ നേടിയത്. ഇപ്പോള്‍ സാറ കളികാണാന്‍ വീണ്ടുമെത്തിയതോടെ ഗില്‍ വീണ്ടും ഫോമിലേക്കെത്തിയിരിക്കുകയാണ്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. സാറയെ എല്ലാ മത്സരവും കാണിക്കാന്‍ ബിസിസിഐ ഇടപെടണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സാറ ഗ്യാലറിയിലുണ്ടെങ്കില്‍ ഗില്‍ ഫിഫ്റ്റിയെങ്കിലും നേടുമെന്നുറപ്പാണ്.

ബംഗ്ലാദേശിനേതിരേയും ശ്രീലങ്കയ്‌ക്കെതിരേയും സാറ ഗ്യാലറിയിലെത്തിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. എന്നാല്‍ സാറ കളികാണാനെത്താത്ത മത്സരങ്ങളിലെല്ലാം താരം ഫ്‌ളോപ്പായിരുന്നു. രണ്ട് പേരും പ്രണയത്തിലാണെന്ന ഗോസിപ്പ് ഏറെ നാളുകളായി എയറിലുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിട്ടുമുണ്ട്. ഗില്‍ മികച്ച ഷോട്ടുകള്‍ കളിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് പോലും സാറ കൈയടിക്കുന്നു.

shubman gill

ഇരുവരും ഡേറ്റ് ചെയ്യുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഗില്ലിന് വലിയ പ്രോത്സാഹനമാണ് സാറ നല്‍കിയത്. 92 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. മധുശനകയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായി മടങ്ങിയപ്പോള്‍ കാണികള്‍ കൈയടിച്ചാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തെ വാഴ്ത്തിയത്.

ഗില്ലിന്റെ പ്രകടനത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സാറയും അഭിനന്ദിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സച്ചിന്റെ മരുമകനായി ഗില്ലിനെ പ്രതീക്ഷിക്കാമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. ഗില്‍ പുറത്തായപ്പോള്‍ നിരാശയോടെ മുഖത്ത് കൈവെക്കുന്ന സാറയുടെ മുഖം ക്യാമറയില്‍ കണ്ടിരുന്നു. ഈ ചിത്രവും വൈറലായിട്ടുണ്ട്. ഗില്ലിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് സാറ പ്രശംസിക്കുന്നത് ഇവര്‍ പ്രണയത്തിലാണെന്ന് തെളിയിക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു.

നേരത്തെ ഒരേ ഹോട്ടലില്‍ നിന്നുള്ള ചിത്രം ചെറിയ ഇടവേളയില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായിരുന്നു. മുംബൈയിലെ പ്രമുഖ ഹോട്ടലിന് വെളിയില്‍വെച്ച് ഗില്ലിനെ കെട്ടിപ്പിടിച്ച് സാറ യാത്രപറയുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഗില്‍ അടുത്ത ഇതിഹാസമായാണ് വളരുന്നത്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന പദവിയിലേക്കെത്താന്‍ ഗില്ലിന് യോഗ്യതയുണ്ട്. ഇതിനോടകം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം താരം നേടിക്കഴിഞ്ഞു.

ഐപിഎല്ലിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഗില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഗില്ലും സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. ഇതെല്ലാം ഗില്ലും സാറയും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിച്ചതുകൊണ്ടാവാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഗില്ലിന്റെ ജന്മദിനത്തില്‍ സച്ചിന്‍ ആശംസ നേര്‍ന്നിരുന്നു. ഗില്ലിന്റെ സഹോദരിയെ സാറാ ടെണ്ടുല്‍ക്കര്‍ ഫോളോ ചെയ്യുന്നുണ്ട്. ഇതും പ്രണയത്തിന്റെ തെളിവാണെന്നാണ് ആരാധക പക്ഷം.

Story first published: Thursday, November 2, 2023, 16:48 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+