For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തകര്‍ത്തടിച്ച് ഗില്‍, കൈയടിച്ച് തുള്ളിച്ചാടി സാറ- സച്ചിന്റെ മരുമകനാവുമോ?

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. ശുബ്മാന്‍ ഗില്‍ (53) തകര്‍പ്പന്‍ ഷോട്ടുകളോടെ കൈയടി നേടി. ശുബ്മാന്‍ ഓരോ ഷോട്ട് കളിക്കുമ്പോഴും ഗ്യാലറയില്‍ നിന്ന് ഒരാള്‍ കൈയടിച്ച് തുള്ളിച്ചാടുന്നുണ്ടായിരുന്നു.

അത് മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറാണ്. ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ സജീവമാണ്. ഇതിനിടെയാണ് ഇന്ത്യയുടെ മത്സരം കാണാന്‍ സാറയെത്തിയത്. മത്സരം ആരംഭിച്ചതുമുതല്‍ വിഐപി ബോക്‌സില്‍ സാറയുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കളോടൊപ്പമെത്തിയ സാറ ശുബ്മാന്‍ ഗില്ലിനെ തുടക്കം മുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

ശുബ്മാന്‍ ക്യാച്ചെടുത്തപ്പോള്‍ എഴുന്നേറ്റ് നിന്നാണ് സാറ കൈയടിച്ചത്. ബാറ്റിങ്ങിനിറങ്ങിയ ശേഷം ശുബ്മാന്‍ ഗില്‍ സിക്‌സറും ബൗണ്ടറിയും നേടുമ്പോള്‍ സാറ വളരെ സന്തോഷവതിയായാണ് കാണപ്പെട്ടത്. കൂടാതെ കൈയടിച്ചും ആര്‍പ്പുവിളിച്ചും സാറ ശുബ്മാനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ഗില്ലും സാറയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. ഇത് പ്രണയം തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മയുടെ വലിയ സിക്‌സുകള്‍ക്കൊന്നും സാറ അധികം കൈയടിച്ചില്ല. എന്നാല്‍ ശുബ്മാന്‍ ഗില്‍ സിക്‌സര്‍ നേടിയപ്പോള്‍ എഴുന്നേറ്റ് നിന്നാണ് സാറ കൈയടിച്ചത്. ഇത്രയും നേരം സാറ കളി കാണാന്‍ ഇരുന്നത് ശുബ്മാന്റെ ബാറ്റിങ് കാണാനാണെന്നും ഇരുവരും പ്രണയത്തിലാണെന്നും ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് തെളിവായി ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം കാണുമ്പോഴുള്ള സാറയുടെ വ്യത്യസ്ത പ്രതികരണങ്ങളുടെ വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്.

shubman gill

ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം കാണുമ്പോള്‍ സാറക്ക് പ്രത്യേക സന്തോഷമുണ്ടാകുന്നു. കൂട്ടുകാരികള്‍ സാറയെ കളിയാക്കുന്നതും വീഡിയോയില്‍ കാണാം. ഇതെല്ലാം ഇരുവരും തമ്മിലുള്ള പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. എന്നാല്‍ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പക്ഷെ നിരവധി തവണ ഇവര്‍ ഡേറ്റ് ചെയ്തതിന് തെളിവ് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഒരേ ഹോട്ടലിലിരുന്ന് ഇരുവരും സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇത് ഇവര്‍ ഡേറ്റിങ്ങിനിടെയെടുത്ത ചിത്രമാണെന്ന് വ്യക്തം. കൂടാതെ ഒരു തവണ ശുബ്മാന്‍ ഗില്ലിനേയും സാറയേയും നൈറ്റ് പാര്‍ട്ടിക്ക് ശേഷം പാപ്പരസികള്‍ കണ്ടെത്തിയിരുന്നു. ശുബ്മാന്‍ ഗില്ലിനെ കെട്ടിപ്പിടിച്ച് സാറ യാത്ര പറയുന്നതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഇതെല്ലാം ഇവര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. രണ്ട് പേരും സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരുടേയും പ്രവര്‍ത്തികള്‍ കാണുമ്പോള്‍ കേവലം സൗഹൃദം മാത്രമാണെന്ന് കരുതാനാവില്ല.

ശുബ്മാന്‍ ഗില്ലും സാറയും ഒരിടക്ക് ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇതോടെ ഇരുവരും ബ്രേക്കപ്പായി എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും ഇരുവരും ഫോളോ ചെയ്തു. ഇതോടെ വീണ്ടും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി. വളരെ കുറച്ച് ആളുകളെയാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിലൊരാള്‍ ശുബ്മാന്‍ ഗില്ലിന്റെ സഹോദരിയാണ്. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബത്തിന് അറിയാമെന്നാണ് ആരാധകര്‍ പറയുന്നത്.

ശുബ്മാന്‍ ഗില്ലിന്റെ ജന്മദിനത്തില്‍ സച്ചിന്‍ ആശംസ നേര്‍ന്നിരുന്നു. സാറയുടെ അനുജനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമായി അടുത്ത സൗഹൃദമാണ് ശുബ്മാനുള്ളത്. ഐപിഎല്ലിനിടെ സച്ചിനുമായി ഗില്‍ ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സാറയും ശുബ്മാനും തമ്മിലുള്ള പ്രണയത്തിന്റെ തെളിവായാണ് ആരാധകര്‍ കാണുന്നത്. അടുത്ത ഇതിഹാസമായാണ് ഗില്ലിന്റെ വളര്‍ച്ച. അതുകൊണ്ടുതന്നെ സച്ചിന്റെ മരുകനായി ഗില്‍ എത്തിയാലും അത്ഭുതപ്പെടാനാവില്ല.

Story first published: Thursday, October 19, 2023, 20:08 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+