മുംബൈ: ക്രിക്കറ്റ് ലോകത്ത് പ്രണയ ഗോസിപ്പുകള്‍ വളരെ സ്വാഭാവികമായ കാര്യമാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളില്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരുടെയെല്ലാം പ്രണയവാര്‍ത്തകള്‍ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ടെങ്കിലും ഏറ്റവും പ്രധാന ചര്‍ച്ചാ വിഷയം ശുബ്മാന്‍ ഗില്‍-സാറാ ടെണ്ടുല്‍ക്കര്‍ പ്രണയമാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ. അതുകൊണ്ടുതന്നെ ശുബ്മാനുമായുള്ള പ്രണയ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇരുവരേയും നിരവധി തവണ ഡേറ്റ് ചെയ്ത് കാണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ പ്രണയം സംബന്ധിച്ച ഒരു കാര്യവും തുറന്ന് പറഞ്ഞിട്ടില്ല. ഇരുവരും സുഹൃത്തുക്കളാണെന്നാണ് കൂടുതല്‍ പേരും വിലയിരുത്തുന്നത്. എന്നാല്‍ പ്രണയത്തിലാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ഗോസിപ്പ് കോളങ്ങളിലെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ സാറയും ഗില്ലും തമ്മില്‍ സുഹൃത് ബന്ധമല്ലെന്നും ഇരുവരും പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സാറ അലിഖാന്‍. കോഫി വിത്ത് കരണ്‍ ഷോയിലാണ് ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള സൂചന സാറ അലി ഖാന്‍ നല്‍കിയത്. ശുബ്മാന്‍ ഗില്ലും സാറാ അലിഖാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും ഇടയ്ക്ക് ഗോസിപ്പ് കോളത്തിലെത്തിയിരുന്നു. എന്നാല്‍ ഇത് ശുബ്മാന്‍ ഗില്‍ നിരസിച്ചിരുന്നു. എന്നാല്‍ സാറാ ടെണ്ടുല്‍ക്കറുടെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല.
ശുബ്മാന്‍ ഗില്ലുമായുള്ള ഡേറ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാധകര്‍ തെറ്റായ സാറയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് സാറാ അലിഖാന്‍ പറഞ്ഞത്. ഇതിനര്‍ത്ഥം സാറാ ടെണ്ടുല്‍ക്കറാണ് ശുബ്മാന്‍ ഗില്ലിന്റെ കാമുകിയെന്നാണ്. ഇതെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം ചിരിയില്‍ സാറാ അലിഖാന്‍ ഒതുക്കി. ഇതില്‍ നിന്ന് തന്നെ സാറാ ടെണ്ടുല്‍ക്കറും ശുബ്മാനും പ്രണയത്തിലാണെന്ന് വ്യക്തം.

ഇത്തവണ ലോകകപ്പില്‍ രണ്ട് മത്സരങ്ങളാണ് സാറാ ടെണ്ടുല്‍ക്കര്‍ കാണാനെത്തിയത്. ഈ രണ്ട് മത്സരത്തിലും ശുബ്മാന്‍ ഫിഫ്റ്റിയും നേടി. ശുബ്മാന്‍ ഗില്‍ പുറത്താവുമ്പോള്‍ നിരാശയോടെയിരിക്കുന്ന സാറയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ശുബ്മാന്‍ മികച്ച ഷോട്ടുകള്‍ കളിക്കുമ്പോള്‍ സാറാ ടെണ്ടുല്‍ക്കര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും സുഹൃത്തുക്കളോടൊപ്പം സന്തോഷിക്കുന്നതും കാണാമായിരുന്നു. ഇത് ഇവരുടെ പ്രണയം വ്യക്തമാക്കുന്നതാണ്.
ശുബ്മാനും സാറയും ഒരേ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായിരുന്നു. സാറാ ടെണ്ടുല്‍ക്കര്‍ വളരെ ചുരുക്കം ആളുകളെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിലൊരാള്‍ ശുബ്മാന്‍ ഗില്ലിന്റെ സഹോദരിയെയാണ്. ശുബ്മാന്റെ സഹോദരിയും സാറയും അടുത്ത സുഹൃത്തുക്കളുമാണ്. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും അടുത്ത സൗഹൃദമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശുബ്മാന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്നിരുന്നു.
ഇതെല്ലാം ഇവരുടെ പ്രണയബന്ധം തെളിയിക്കുന്നതാണ്. എന്നാല്‍ രണ്ട് പേരും ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. സാറാ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ മോഡലിങ്ങിലാണ് സജീവം. അഭിനയ രംഗത്തേക്ക് കടക്കാനും സാറക്ക് താല്‍പര്യമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ മോഡല്‍ ചിത്രങ്ങള്‍ സാറ പങ്കുവെക്കാറുമുണ്ട്. അധികം വൈകാതെ സിനിമയിലും സാറയെ കണ്ടേക്കാം. എന്തായാലും ഗില്ലും സാറയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കാണാം.