Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പരിക്ക് ഇപ്പോഴും വില്ലന്‍, ഇന്ത്യയുടെ റിസര്‍വ് താരങ്ങള്‍ ആരൊക്കെ? വിളികാത്ത് ഇവര്‍

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമില്‍ പ്രതീക്ഷിക്കപ്പെട്ട ഒട്ടുമിക്ക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരാണ് സീറ്റ് ലഭിക്കാതെ പോയ പ്രമുഖര്‍. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഏകദിന ലോകകപ്പാണ് നടക്കാനിരിക്കുന്നത്. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ കിരീടം അലമാരയിലെത്തിയിരുന്നു.

അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് ഭീഷണിയാവുന്നത് പരിക്കാണ്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കിന് ശേഷം മടങ്ങിയെത്തുന്നവരാണ്. ഇവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ശക്തമായ റിസര്‍വ് താരങ്ങളേയും കണ്ടെത്തേണ്ടതായുണ്ട്. ഏകദിന ലോകകപ്പില്‍ പരിക്ക് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന റിസര്‍വ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഏഷ്യാ കപ്പിലും ഇന്ത്യ റിസര്‍വ് താരമായി പരിഗണിച്ചത് സഞ്ജുവിനെയാണ്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ സഞ്ജുവിന് ടീമിലേക്ക് വിളിയുറപ്പ്. കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് ഇന്ത്യക്ക് മുന്നില്‍ വലിയ ചോദ്യമാണ്. രാഹുല്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ്. എന്നാല്‍ ഫിറ്റ്‌നസും ഫോമും ഇപ്പോഴും വലിയ ചോദ്യമാണ്.

രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നം നേരിട്ടാല്‍ സഞ്ജുവിന് വിളിയെത്തും. മധ്യനിരയിലും നാലാം നമ്പറിലുമെല്ലാം സഞ്ജുവിനെ പരിഗണിക്കാം. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയും സഞ്ജുവിന് അവകാശപ്പെടാനാവും. പ്ലേയിങ് 11ലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചേക്കില്ലെങ്കിലും നിലവിലെ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ സഞ്ജുവിനാവും മുഖ്യ പരിഗണന ലഭിക്കുക. ഇന്ത്യയിലാണ് ലോകകപ്പ് എന്നതിനാല്‍ സഞ്ജുവിന് വലിയ അനുഭവസമ്പത്തും അവകാശപ്പെടാനാവും.

suryakumar yadav

മറ്റൊരു താരം തിലക് വര്‍മയാണ്. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളിലൊന്ന് ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തിലക് വര്‍മയേയും റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് പരിഗണിച്ചേക്കും. ഏഷ്യാ കപ്പിലേക്ക് ഇന്ത്യ പരിഗണിച്ച താരമാണ് തിലക്. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ അരങ്ങേറ്റം നടത്താത്ത തിലകിനെ ലോകകപ്പ് ടീമില്‍ നിന്ന് ഇന്ത്യ തഴയുകയായിരുന്നു.

എങ്കിലും റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ തിലകുണ്ടാവും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെത്തന്നെ തിലക് തന്റെ മികവ് തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ലോകകപ്പിലും തിലക് ഇന്ത്യയുടെ റിസര്‍വ് താരമായി ഉണ്ടായേക്കും. മറ്റൊരു താരം പ്രസിദ്ധ് കൃഷ്ണയാണ്. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് സീറ്റുള്ളത്. ഇവരിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം പ്രസിദ്ധ് കൃഷ്ണയ്ക്ക് വിളിയെത്തിയേക്കും.

പ്രസിദ്ധും പരിക്കിന്റെ ഇടവേളക്ക് ശേഷമാണെത്തുന്നത്. നല്ല ഉയരമുള്ള പേസറാണ് പ്രസിദ്ധ്. ഇന്ത്യയുടെ സാഹചര്യത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. സ്പിന്‍ നിരയിലും ഇന്ത്യക്ക് റിസര്‍വ് താരമുണ്ടാവും. കുല്‍ദീപ് യാദവിന് പരിക്കേറ്റാല്‍ യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ റിസര്‍വ് താരമായി പരിഗണിക്കാനാണ് സാധ്യത.

എന്നാല്‍ ചില താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ഉത്തമ പകരക്കാര്‍ ഇന്ത്യക്കൊപ്പം ഇല്ലെന്ന് തന്നെ പറയാം. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റാല്‍ പകരം പരിഗണിക്കാന്‍ ഇന്ത്യക്ക് താരമില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കും പകരക്കാരെ കണ്ടെത്തുക പ്രയാസം. ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. നിലവിലെ താരങ്ങളുടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം ഇന്ത്യ നല്‍കണം. സുപ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ലോകകപ്പിനെയത് കാര്യമായി ബാധിക്കുമെന്നുറപ്പ്.

Story first published: Thursday, September 7, 2023, 10:55 [IST]
Other articles published on Sep 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+