Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മുന്നില്‍ 'കന്നി' ലോകകപ്പ്, അവസരം കാത്ത് ഇന്ത്യയുടെ 7 പേര്‍! ആരൊക്കെ സീറ്റ് നേടും?

മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ഒക്ടോബര്‍ 5ന് ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് വിശ്വകിരീടത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണിലേക്ക് ലോകകപ്പെത്തുന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ കപ്പുയര്‍ത്തിയ ഇന്ത്യക്ക് ഇത്തവണ രോഹിത് ശര്‍മയുടെ കീഴില്‍ കിരീട നേട്ടം ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

സാഹചര്യം ഇന്ത്യക്ക് അനുകൂലമാണ്. പരിക്ക് തലവേദന സൃഷ്ടിക്കുമ്പോഴും സംതുലിതമായ ടീം ഇന്ത്യക്ക് അവകാശപ്പെടാം. ഇത്തവണത്തെ ഏകദിന ലോകകപ്പിലൂടെ പല യുവതാരങ്ങളും കന്നി ലോകകപ്പ് കളിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആതിഥേയരായ ഇന്ത്യക്കൊപ്പവും നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നു. ഇന്ത്യക്കൊപ്പം കന്നി ലോകകപ്പ് കളിക്കാമെന്ന് പ്രതീക്ഷിക്കുന്ന 7 താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണാണ് ഒന്നാമത്തെ താരം. വലിയ ആരാധകരെ സൃഷ്ടിച്ച താരമാണ് സഞ്ജു സാംസണെങ്കിലും ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇടം പിടിച്ചേക്കും.

ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ് സീറ്റുണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം ലോകകപ്പ് ടീമിലെ ഇടം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. രണ്ടാമത്തെ താരം മുഹമ്മദ് സിറാജാണ്. ഇന്ത്യയുടെ സൂപ്പര്‍ പേസറും കന്നി ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായക സ്ഥാനം സിറാജിനുണ്ട്. ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ സ്ഥാനത്തേക്കെത്തിയ സിറാജിന് ലോകകപ്പില്‍ സീറ്റുറപ്പാണ്.

shubman gill

സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി പേസ് കൂട്ടുകെട്ടിനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. ശുബ്മാന്‍ ഗില്ലാണ് മൂന്നാമത്തെ താരം. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിന് സീറ്റുറപ്പാണ്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തുന്ന ഗില്ലിനെ അടുത്ത വിരാട് കോലിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്ലാസിക് ശൈലിയോടൊപ്പം തല്ലിത്തകര്‍ക്കാനുള്ള മികവും ഗില്ലിനുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്.

ശ്രേയസ് അയ്യരാണ് മറ്റൊരാള്‍. മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായ ശ്രേയസ് നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനായാല്‍ ശ്രേയസിന് ലോകകപ്പ് സീറ്റുറപ്പാണ്. നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസിനെ കളിപ്പിക്കുകയും ചെയ്യും. എന്നാല്‍ ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

അക്ഷര്‍ പട്ടേലും കന്നി ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന്റെ സ്മീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ അക്ഷറിനെ രവീന്ദ്ര ജഡേജക്കൊപ്പം ഇന്ത്യ നിലനിര്‍ത്തിയേക്കും. അക്ഷറിനെ 2015ലെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ താരത്തിന് കളിക്കാനുള്ള അവസരം ലഭിച്ചേക്കും.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനും ഇന്ത്യ സീറ്റുനല്‍കിയേക്കും. ടി20യിലെ ഇതിഹാസമാണെങ്കിലും ഏകദിനത്തില്‍ സ്ഥിരത കാട്ടാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ സൂര്യക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ സൂര്യക്ക് ലോകകപ്പ് ടീമില്‍ സീറ്റുറപ്പിക്കാം. പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറും കന്നി ലോകകപ്പ് പ്രതീക്ഷയിലാണ്. ഹര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി നിലവില്‍ ശര്‍ദുലിനെയല്ലാതെ ഇന്ത്യക്ക് മറ്റ് ഓള്‍റൗണ്ടര്‍മാരില്ല.

അതുകൊണ്ടുതന്നെ ഇന്ത്യ ശര്‍ദുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യന്‍ പിച്ചില്‍ സ്ലോ കട്ടറുകളിലൂടെ വിക്കറ്റുനേടാന്‍ ശര്‍ദുല്‍ മിടുക്കനാണ്. എന്നാല്‍ ടീമിലെത്തിയാലും അദ്ദേഹത്തിന് പ്ലേയിങ് 11ലേക്കെത്തുക കടുപ്പമായിരിക്കും.

Story first published: Tuesday, July 11, 2023, 12:53 [IST]
Other articles published on Jul 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+