For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റിഷഭിനെ പ്രതീക്ഷിക്കേണ്ട! പകരമാര്? ഇവരിലൊരാളെ ഉറപ്പിക്കാം

ഏഷ്യാ കപ്പിനു പിന്നാലെ വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. റിഷഭിന്റെ അഭാവം ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും. കാരണം ഏകദിനത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഷം മാസങ്ങളോളമായി കളിക്കളത്തിനു പുറത്താണ് 25 കാരനായ റിഷഭ്.

ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയും ഐപിഎല്ലുമെല്ലാം അദ്ദേഹത്തിനു നഷ്ടമായിരുന്നു. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റിഷഭുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു.

SANJU SAMSON

എന്നാല്‍ റിഷഭിന്റെ മടങ്ങിവരവ് വൈകുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യക്കു പുതിയൊരു വിക്കറ്റ് കീപ്പറെയും തിരയേണ്ടി വന്നിരിക്കുകയാണ്. റിഷഭിന്റെ പകരക്കാരനാവാന്‍ ശേഷിയുള്ള അഞ്ചു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

സീനിയര്‍ താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന ഒരാള്‍. നിലവില്‍ പരിക്കേറ്റ് ടീമിനു പുറത്താണെങ്കിലും ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തേ ഓപ്പണറുടെ റോളിലായിരുന്നു രാഹുല്‍ കളിച്ചിരുന്നതെങ്കിലും ഏകദിനത്തില്‍ അഞ്ചാം നമ്പറിലേക്കു അദ്ദേഹം അടുത്തിടെ മാറിയിരുന്നു. ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്താനും സാധിച്ചു. 18 ഇന്നിങ്‌സുകളിലാണ് രാഹുല്‍ ഈ പൊസിഷനില്‍ ബാറ്റ് ചെയ്തത്. ഇവയില്‍ 50 ശരാശരിയും 99.33 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനവും രാഹുലിനു പ്ലസ് പോയിന്റാണ്. അവസാന 10 ഓവറില്‍ 162.71 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 288 റണ്‍സെടുത്തിട്ടുണ്ട്. രാഹുല്‍ വിക്കറ്റ് കാക്കുകയാണെങ്കില്‍ ഇന്ത്യക്കു അധികമായി ഒരു ബാറ്ററെയോ, ബൗളറെയോ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് റിഷഭിന്റെ സ്ഥാനത്തേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന രണ്ടാമത്തെയാള്‍. ഐപിഎല്ലില്‍ 152 മല്‍സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. 135ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 3500ന് മുകളില്‍ റണ്‍സ് നേടുകയും ചെയ്തു. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവാണ് സഞ്ജുവിനെ സ്‌പെഷ്യലാക്കുന്നത്.

KL RAHUL

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹത്തിനു 66 എന്ന മികച്ച ശരാശരിയുമുണ്ട്. വിക്കറ്റ് കീപ്പിങിലും സഞ്ജു മിടുക്കനാണ്. ആങ്കറായും ഫിനിഷറായും ഇന്ത്യക്കു സഞ്ജുവിനെ പരീക്ഷിക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇന്ത്യക്കു നോക്കാവുന്ന മൂന്നാമത്തെയാള്‍. ഇടംകൈയന്‍ ബാറ്ററാണെന്നതും അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നതും ഇഷാന്റെ പ്ലസ് പോയിന്റുകളാണ്. ഏകദിനത്തില്‍ ഇതിനകം ഒരു ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന മല്‍സരത്തിലായിരുന്നു ഇത്. വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. തന്റേതായ ദിവസം ഏതു മികച്ച ബൗളിങ് ലൈനപ്പിനെയും തല്ലിത്തകര്‍ക്കാനുള്ള പ്രഹരശേഷി താരത്തിനുണ്ട്.

ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങറിയിട്ടില്ലാത്ത ജിതേഷ് ശര്‍മയാണ് ലോകകപ്പിലെ മറ്റൊരു വിക്കറ്റ് കീപ്പിങ് ഓപ്ഷന്‍. ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണ്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരക്കാരനായി ജിതേഷിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയിരുന്നു.

പക്ഷെ അരങ്ങേറാനുള്ള അവസരം കിട്ടിയില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കഴിഞ്ഞ രണ്ടു സീസണുകളിലും ശ്രദ്ധേയമായ പ്രകടനമാണ് 29 കാരനായ ജിതേഷ് നടത്തിയത്. ഫിനിഷറുടെ റോളില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.

നിലവില്‍ ടെസ്റ്റ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയിരിക്കുന്ന കെഎസ് ഭരതാണ് ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാമത്തെ ഓപ്ഷന്‍. ഏകദിനത്തില്‍ അദ്ദേഹം ഇനിയും ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഭരത് കാഴ്ചവച്ചിരിക്കുന്നത്.

2021ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ചില വെടിക്കെട്ട് പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 200നടുത്ത് റണ്‍സും സ്‌കോര്‍ ചെയ്തു.

പക്ഷെ ആര്‍സിബി ഒഴിവാക്കിയ ശേഷം 2022ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നതോടെ ഭരതിനു മികവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിലും അവസരം കിട്ടാതെ അദ്ദേഹം തഴയപ്പെടുകയായിരുന്നു.

Story first published: Monday, July 10, 2023, 14:01 [IST]
Other articles published on Jul 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+