World Cup 2023: ഏകദിനത്തില്‍ മികച്ച റെക്കോഡ്, പക്ഷെ വില ലഭിക്കുന്നില്ല! അണ്ടര്‍റേറ്റഡ് താരങ്ങള്‍
മുംബൈ: ഏകദിന ലോകകപ്പ് വരാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം ഇന്ത്യയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. 2011ലാണ് അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയായത്. അന്ന് ഇന്ത്യയാണ് കിരീടം നേടിയത്. ഇത്തവണ ഇന്ത്യയിലേക്കെത്തുമ്പോള്‍ ആര് കപ്പ് നേടുമെന്നത് കാത്തിരുന്ന് കണ്ടറിയാം. ലോകകപ്പിനായി ഒട്ടുമിക്ക ടീമുകളും 15 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും ശക്തമായ ടീമിനെയാണ് ഇത്തവണ ലോകകപ്പിനായി ഇറക്കുന്നത്.
ഇന്ത്യന്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏകദിനത്തില്‍ അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള ചില താരങ്ങളുണ്ട്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ മികച്ച റെക്കോഡുള്ളവരും എന്നാല്‍ ഏകദിനത്തില്‍ പ്രതീക്ഷിച്ച വില ലഭിക്കാതെ അണ്ടര്‍ റേറ്റഡായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഇന്ത്യയുടെ ഇഷാന്‍ കിഷനാണ്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ഇഷാന്‍. ഓപ്പണിങ്ങില്‍ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയിട്ടുള്ളത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഇഷാനെന്ന് നിസംശയം പറയാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച അംഗീകാരം ഇഷാന് ലഭിക്കുന്നില്ല. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാനെ ഇന്ത്യ പുറത്തിരുത്താനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണെങ്കിലും അതിനൊത്ത വില ഇഷാനില്ല.
19 ഏകദിനത്തില്‍ നിന്ന് 48.5 ശരാശരിയില്‍ 776 റണ്‍സാണ് ഇഷാന്‍ നേടിയത്. ഓരോ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ഏഴ് ഫിഫ്്റ്റിയും ഇഷാന്‍ നേടിയിട്ടുണ്ടെങ്കിലും അണ്ടര്‍ റേറ്റഡ് ഗണത്തിലാണ് ഇഷാന് സ്ഥാനമുള്ളത്. രണ്ടാമത്തെ താരം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയാണ്. ഏകദിനത്തില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ബാവുമ. 27 ഏകദിനത്തില്‍ നിന്ന് 54.96 ശരാശരിയില്‍ 1264 റണ്‍സാണ് ബാമുവ നേടിയത്.

അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നില്ല. ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് ബാവുമയാണ്. മൂന്നാമത്തെ താരം മുഹമ്മദ് സിറാജാണ്. ഇന്ത്യയുടെ സൂപ്പര്‍ പേസറായ താരമാണ് സിറാജെങ്കിലും വലിയ അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നില്ല. അര്‍ഹിച്ച വില ഏകദിന ഫോര്‍മാറ്റില്‍ സിറാജിന് ലഭിക്കുന്നില്ല. 26 ഏകദിനത്തില്‍ നിന്ന് 46 വിക്കറ്റാണ് സിറാജ് നേടിയത്.
അതും 4.87 എന്ന മികച്ച ഇക്കോണമിയില്‍. എന്നാല്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഇതുവരെ സിറാജിന് സാധിച്ചിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് ടീമിലും സിറാജ് ഇടം നേടിയിട്ടുണ്ടെങ്കിലും വലിയ വില അദ്ദേഹത്തിന് ലഭിക്കുന്നില്ല. നാലാമത്തെ താരം ശാര്‍ദ്ദുല്‍ താക്കൂറാണ്. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുലിനെ ലോര്‍ഡ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല.
കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ശാര്‍ദ്ദുല്‍ നിര്‍ണ്ണായക സമയങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന ബൗളറാണ്. 40 ഏകദിനത്തില്‍ നിന്ന് 59 വിക്കറ്റും 318 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു തവണ അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ പ്രകടനത്തിനൊത്ത വില ലഭിക്കുന്നില്ല. അഞ്ചാമത്തെ താരം ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ്.
31 ഏകദിനത്തില്‍ നിന്ന് 34ന് മുകളില്‍ ശരാശരിയില്‍ 927 റണ്‍സാണ് ലാബ്യുഷെയ്ന്‍ നേടിയത്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മികവിന് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല. ഓസീസിന്റെ ഏകദിന ലോകകപ്പ് ടീമില്‍ നിലവില്‍ ലബ്യുഷെയ്‌ന് ഇടമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications