For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിന്റെ സമയം തെളിയുന്നു, ലോകകപ്പില്‍ കളിക്കും! നിര്‍ണായക സൂചന

ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം പോലും ഇനിയും ഉറപ്പിക്കാനായിട്ടില്ലെങ്കിലും സഞ്ജു സാംസണിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ഈ വര്‍ഷം സംഭവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ഇടം പിടിക്കുമെന്ന വാര്‍ത്തയാണ് വരുന്നത്.

ആരാധകരെ സംബന്ധിച്ച് ഇതിനേക്കാള്‍ ആഹ്ലാദം പകരുന്ന മറ്റൊരു കാര്യം ഇനി കേള്‍ക്കാനില്ലെന്നു തന്നെ പറയാം. കാരണം ഇതുവരെ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കാനുള്ള ഭാഗ്യം സഞ്ജുവിനുണ്ടായിട്ടില്ല. കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെ സംഭവിക്കുകയാണെങ്കില്‍ ലോകകപ്പില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വിക്കറ്റ് കാക്കുക അദ്ദേഹമായിരിക്കും.

SANJU SAMSON

എബിപി ന്യൂസാണ് (abp news) പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യയുടെ 20 അംഗ ലോകകപ്പ് സംഘത്തില്‍ സഞ്ജുവും ഇടം പിടിക്കുമെന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 20 അംഗട ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ പ്ലെയിങ് ഇലവനിലും അദ്ദേഹം ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കാറപകടത്തില്‍ സാരമായി പരിക്കേറ്റ ശേഷം മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്.

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹമുള്ളത്. ലോകകപ്പിനു മുമ്പ് റിഷഭിനു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കളിയില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. റിഷഭിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനായിരിക്കും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുക. കെഎല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്ററാണെങ്കിലും അദ്ദേഹവും പരിക്കേറ്റതിനാല്‍ നിലവില്‍ ടീമിന്റെ ഭാഗമല്ല.

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി രാഹുലും എന്‍സിഎയിലാണ്. ഏഷ്യാ കപ്പിനു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യം ഉറപ്പില്ല. ഇവയെല്ലാം സഞ്ജുവിനു അനുകൂലമായി മാറുന്ന ഘടകമാണ്. സഞ്ജുവും ഇഷാന്‍ കിഷനുമായിരിക്കും വിക്കറ്റ് കീപ്പര്‍മാരായി ലോകകപ്പ് ടീമിലക്കു തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ഏകദിന കരിയര്‍ കണക്കിലെടുക്കുമ്പോള്‍ സഞ്ജുവിനായിരിക്കും പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണന ലഭിക്കുക.

ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡ് തന്നെയാണ് ഇതിന്റെ കാരണം. 11 മല്‍സരങ്ങള്‍ കളിച്ച സഞ്ജു 10 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 66 എന്ന മികച്ച ശരാശരിയില്‍ 330 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. രണ്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്. 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ചു കളിയിലും സഞ്ജു നോട്ടൗട്ടുമായിരുന്നു.

റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള താരം കൂടിയാണ് സഞ്ജു. സാഹചര്യത്തിനു അനുസരിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്താനും ആവശ്യത്തിനു അനുസരിച്ച് തകര്‍ത്തടിച്ച് റണ്‍സ് വാരിക്കൂട്ടാവും അദ്ദേഹത്തിനു കഴിയും.

SANJU SAMSON

ഇന്ത്യക്കു വേണ്ടി സഞ്ജു അവസാനമായി ഏകദിനം കളിച്ചത് കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസലാന്‍ഡിനെതിരേയായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷമായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഏകദിന, ടി20 ടീമുകളെ നയിച്ചത്.

ആദ്യ ഏകദിനത്തില്‍ സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമയിരുന്നു. 30 പ്ലസ് റണ്‍സ് ഈ മല്‍സരത്തില്‍ അദ്ദേഹം നേടിയിട്ടും അടുത്ത രണ്ടു മല്‍സരങ്ങളിലും തഴയപ്പെടുകയായിരുന്നു. അതിനു ശേഷം ഡിസംബറില്‍ ബംഗ്ലാദേശില്‍ ഇന്ത്യ ഏകദിന പരമ്പര കളിച്ചെങ്കലും സഞ്ജുവിനെ ടീമില്‍പ്പോലും ഉള്‍പ്പെടുത്തിയില്ല.

ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ ഏകദിന പരമ്പരകള്‍. ഇവയിലൊന്നും അദ്ദേഹം ഉള്‍പ്പെട്ടില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സഞ്ജുവിനെ തിരിച്ചുവിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Thursday, June 22, 2023, 23:08 [IST]
Other articles published on Jun 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+