മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. 15 അംഗ ടീമില്‍ ഒട്ടുമിക്ക പ്രധാന താരങ്ങളും ഉള്‍പ്പെട്ടപ്പോള്‍ സഞ്ജു സാംസണ്‍ മാത്രമാണ് തഴയപ്പെട്ടത്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം സൂര്യകുമാര്‍ യാദവിനാണ് അവസരം നല്‍കിയത്. 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാറിനെ മുംബൈ സ്‌നേഹംകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചതെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ സൂര്യകുമാര്‍ ഫ്‌ളോപ്പായതോടെ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ മാസം 28നാണ് ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസരം. അതുകൊണ്ടുതന്നെ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ മാറ്റി പകരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
സഞ്ജുവിന്റെ രാജകീയ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കവെ അദ്ദേഹം പരിശീലനം നടത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ജുവിനെ കെ എല്‍ രാഹുല്‍ മടങ്ങിവന്നതോടെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം ഇടവേള ആഘോഷിക്കാന്‍ യുഎഇയിലേക്കാണ് സഞ്ജു പോയത്. ഇവിടെ ഗോള്‍ഫ് കളിക്കുന്ന സഞ്ജുവിന്റെ വീഡിയോയും ചിത്രങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
എന്നാല്‍ സൂര്യകുമാര്‍ യാദവിന് പകരക്കാരനായി സഞ്ജു സാംസണ്‍ എത്തിയേക്കുമെന്ന വാര്‍ത്തക്ക് പിന്നാലെ ഷാര്‍ജയില്‍ സഞ്ജു പരിശീലനം നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തുടരെ സിക്‌സര്‍ പറത്തി നെറ്റ്‌സില്‍ ഗംഭീര ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന്റെ പടുകൂറ്റന്‍ സിക്‌സറുകള്‍കണ്ട് നെറ്റ്‌സ് ബൗളര്‍മാര്‍ അത്ഭുതപ്പെട്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ലോകകപ്പ് ടീമിന് പുറത്താണെങ്കിലും സഞ്ജു തന്റെ പരിശീലനം മുടക്കിയിട്ടില്ല.

ടെന്നിസും ക്രിക്കറ്റും പരിശീലിച്ച് ഫിറ്റ്‌നസും ഫോമും നിലനിര്‍ത്താനാണ് സഞ്ജു ശ്രമിക്കുന്നത്. സഞ്ജു ടെന്നിസ് കളിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. ഏത് സമയത്ത് വിളിയെത്തിയാലും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ താന്‍ തയ്യാറാണെന്ന് സഞ്ജു പരിശീലനം നടത്തി തെളിയിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനകൂടി പുറത്തുവന്നതോടെ സഞ്ജു കൂടുതല്‍ പ്രതീക്ഷയിലാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നിട്ടും സഞ്ജുവിനെ തഴഞ്ഞാണ് സൂര്യകുമാര്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമിലേക്കെത്തിയത്. മധ്യനിരയില്‍ ബാറ്റുചെയ്ത് മികവ് കാട്ടാന്‍ സഞ്ജുവിനായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 86 റണ്‍സ് പ്രകടനം എക്കാലവും ഓര്‍മിക്കപ്പെടുന്നത്. ടീം തകരുന്ന സാഹചര്യത്തിലും മികവ് കാട്ടാന്‍ സാധിക്കുമെന്ന് സഞ്ജു തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിന്റെ മികവില്‍ വിശ്വാസമായിട്ടില്ല. സൂര്യകുമാര്‍ യാദവ് ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. അതിവേഗം റണ്‍സുയര്‍ത്താനും കഴിവുണ്ട്. അതുകൊണ്ടാണ് സൂര്യകുമാറിനെ ഫിനിഷര്‍ റോളിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ താല്‍പര്യം കാട്ടുന്നത്. എന്നാല്‍ ടി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ ഇതുവരെ സൂര്യക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിനെക്കാള്‍ മികച്ചവന്‍ സഞ്ജു സാംസണാണ്.
ശ്രേയസ് അയ്യരും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയാണ്. കെ എല്‍ രാഹുല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ശ്രേയസിന് ഇപ്പോഴും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ സൂര്യക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ റിസര്‍വ് താരങ്ങളായി ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് സൂചന.