Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജുവിനെ മോഹിപ്പിച്ച് ചതിക്കും! കീപ്പറായി രാഹുല്‍, ഇഷാന്‍ ബാക്കപ്പ്- റിപ്പോര്‍ട്ട്

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. ഒക്ടോബര്‍ 5ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനാവാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. സൂപ്പര്‍ താരനിരയും ഇന്ത്യക്കൊപ്പമുണ്ടെന്നത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നു.

പരിക്കായിരുന്നു ഇന്ത്യക്ക് മുന്നിലെ പ്രധാന തലവേദന. എന്നാല്‍ ഇപ്പോള്‍ ഒട്ടുമിക്ക താരങ്ങളും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരവിന് തയ്യാറെടുത്തുകഴിഞ്ഞു. ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 5 ആണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കൂടിക്കാഴ്ച നടത്താന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ ചില നിര്‍ണ്ണായ തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ പരിഗണിക്കാനുള്ള പദ്ധതിയിലാണ് സെലക്ടര്‍മാര്‍. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ടീമിന് പുറത്താണുള്ളത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്ത താരം ഏഷ്യാ കപ്പ് കളിക്കുമെന്നാണ് വിവരം.

രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയും നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിപ്പിക്കുകയും ചെയ്യാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. റിഷഭ് പന്തിന് ലോകകപ്പ് സീറ്റ് നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ടീമിന് പുറത്തായ റിഷഭ് പതിയെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതേയുള്ളൂ. പഴയതുപോലെ നടക്കാന്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റിഷഭ് ലോകകപ്പ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ല.

ishan kishan

രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതോടെ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തെ ഓപ്പണിങ് ബാക്കപ്പ് റോളും നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഏഷ്യാ കപ്പ് കളിച്ചേക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.

അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിനാണ് പണികിട്ടുക. സഞ്ജുവിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. സഞ്ജു അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരവും വലിയ ആരാധക പിന്തുണയുള്ള താരവുമാണ്. ഇടവേളക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യയുടെ ഏകദിന, ടി20 ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ സഞ്ജുവിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടമുണ്ടായേക്കില്ല.

ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ടീമില്‍ ഇടം പിടിക്കുന്നതോടെ സഞ്ജുവിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. മധ്യനിരയില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഇഷാനോ രാഹുലിനോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യാതെ സഞ്ജുവിന് 15 അംഗ ടീമിലേക്കെത്താനായേക്കില്ല. രാഹുലിന്റെ കാലിനാണ് പരിക്കേറ്റിരുന്നത്. അതുകൊണ്ടുതന്നെ തിരിച്ചുവരിന് ശേഷം കീപ്പിങ്ങില്‍ എത്രത്തോളം മികവുകാട്ടാനാവുമെന്നത് കണ്ടറിയണം.

സമീപകാലത്ത് രാഹുല്‍ വിക്കറ്റ് കീപ്പറായ മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇഷാനെക്കാളും രാഹുലിനെക്കാളും മികച്ച വിക്കറ്റ് കീപ്പര്‍ സഞ്ജുവാണെന്നതില്‍ സംശയമില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ല. സ്ഥിരത കാട്ടാനാവാത്തത് സഞ്ജുവിന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ മികച്ച പ്രകടനം സഞ്ജു നടത്തിയിട്ടുണ്ട്. റിഷഭ് പന്തിന്റെ റോളില്‍ കസറാനുള്ള കഴിവ് സഞ്ജുവിനുണ്ട്.

വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെട്ടതോടെ സഞ്ജുവിന് ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജുവിന് ഇന്ത്യയുടെ 15 അംഗ ടീമില്‍ കയറിപ്പറ്റുക പ്രയാസമാണെന്ന് പറയാം.

Story first published: Thursday, July 20, 2023, 6:48 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+