Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജു അവതാരകനോ? ഷദാബ് ഖാനൊപ്പമുള്ള ചിത്രം വൈറല്‍! ചങ്ക് തകര്‍ന്ന് ഫാന്‍സ്

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ശേഷിക്കുന്നത്. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും വിശ്വകിരീട പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. രോഹിത് ശര്‍മക്ക് കീഴില്‍ കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യയുടെ വരവ്.

ലോകകപ്പിനായുള്ള അന്തിമ 15 അംഗ ടീമിനെ ഇന്നലെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം ആര്‍ അശ്വിന്‍ ടീമിലേക്ക് വന്നതാണ് ഏക മാറ്റം. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് പോലും ഇന്ത്യ പരിഗണിച്ചില്ല. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ വിശ്വസ്തരുടെ പട്ടികയിലേക്ക് ചേര്‍ക്കാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. ഇപ്പോഴിതാ ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കാന്‍ പോകവെ സഞ്ജുവിന്റെ ചിത്രം വൈറലാവുകയാണ്.

പാകിസ്താന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാനൊപ്പം സഞ്ജു സാംസണ്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സഞ്ജു ലോകകപ്പിലെ അവതാരകനാണോയെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. സഞ്ജുവിന്റെ ഷദാബിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലാവുകയും നിരവധി ആരാധകര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണെന്നാണ് ആരാധകര്‍ പറയുന്നത്.

ലഭിക്കുന്ന വിവരം അനുസരിച്ച് ഐസിസിയുടെ ലോകകപ്പിന് മുന്നോടിയായുള്ള പരിപാടിയാണിത്. ഷദാബ് ഖാന്‍ പാകിസ്താന്റെ ലോകകപ്പ് ടീമിന്റെ ഭാഗമാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടമില്ലാത്ത സഞ്ജു ഷദാബിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അത് അവതാരകന്റെ റോളാവാമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ ബിസിസിഐ വഞ്ചിക്കുകയാണ് ചെയ്തത്. സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനുമെല്ലാം ലഭിച്ച അവസരത്തിന്റെ പകുതിപോലും സഞ്ജുവിന് ലഭിച്ചിട്ടില്ല.

sanju samson

അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനത്തോടെ സഞ്ജു കരുത്തുകാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിന്റെ മികവില്‍ വിശ്വാസമില്ല. സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ ശരാശരി 25ല്‍ താഴെയായിരുന്നു. ആ സമയത്തും താരം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. എന്നാല്‍ സഞ്ജുവിന് റിസര്‍വ് താരമായിപ്പോലും ഇടമില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സഞ്ജുവിനെ ബിസിസിഐ വഞ്ചിക്കുകയാണ് ചെയ്തത്.

കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതെ പോയാല്‍ ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് ഏഷ്യാ കപ്പിലെ റിസര്‍വ് താരത്തിന്റെ സീറ്റ് നഷ്ടമായി. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ഏഷ്യന്‍ ഗെയിംസില്‍ പോലും അവസരം നല്‍കാതെ ഒതുക്കി. ഇതൊക്കെ കുറെ കണ്ടതാണെന്നും പ്രശ്‌നമല്ലെന്നും പോസ്റ്റിലൂടെ സഞ്ജു പ്രതികരിക്കുമ്പോഴും ആരാധകര്‍ കടുത്ത നിരാശയിലാണ്.

ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്നതാണ് വസ്തുത. അതേ സമയം സഞ്ജുവിനെ ലോകകപ്പില്‍ ഇങ്ങനെയെങ്കിലും കാണാനാവുമല്ലോയെന്നാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. സഞ്ജുവിനെ അവതാരകനായി പരിഗണിച്ച ഐസിസിക്ക് ആരാധകര്‍ നന്ദി പറയുന്നുമുണ്ട്. എന്തായാലും സഞ്ജുവിന്റെ ഷദാബ് ഖാനൊപ്പമുള്ള ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേയാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. എട്ടാം തീയ്യതി ചെന്നൈയിലാണ് ഈ മത്സരം.

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ഹാര്‍ദിക് പാണ്ഡ്യ (vc), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.

Story first published: Friday, September 29, 2023, 7:25 [IST]
Other articles published on Sep 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+