Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജുവിനെ ടീമിലെടുക്കാം, പക്ഷെ കളിപ്പിക്കരുത്! ഇന്ത്യന്‍ സ്‌ക്വാഡുമായി മുന്‍ താരം

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ എങ്ങും നടക്കുകയാണ്. ആരൊക്കെയാവും ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ് ലോകകപ്പിനു ഇന്ത്യ ആതിഥേയത്വം വഹിക്കുക. അതിനിടെ ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

ടൂര്‍ണമെന്റിലെ പ്ലെയിങ് ഇലവന്‍ മാത്രമല്ല 15 അംഗ സ്‌ക്വാഡിനെയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രമുഖ താരങ്ങള്‍ ജാഫറുടെ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍, 360 ഡിഗ്രി ബാറ്ററെന്നറിയപ്പെടുന്ന സൂര്യകുമാര്‍ യാദവ്, മുന്‍നിര സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

SHIKHAR DHAWAN

നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ജാഫര്‍ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ജാഫര്‍ ലോകകപ്പിനുള്ള ടീമില്‍ ആരൊക്കെയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടിയത്.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ശിഖര്‍ ധവാന്‍ എന്നിവരായിരിക്കും ലോകകപ്പ് സ്‌ക്വാഡിലെ എന്റെ മൂന്നു ഓപ്പണര്‍മാര്‍. ധവാനെ ടീമിലെടുക്കാന്‍ സാധ്യതയില്ലെങ്കിലും ഞാന്‍ അദ്ദേഹത്തെ ബാക്കപ്പ് ഓപ്പണറായി ടീമിലെടുക്കും. പ്ലെയിങ് ഇലവനില്‍ ധവാന്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും തനിക്കു കുഴപ്പില്ലെന്നും ജാഫര്‍ വ്യക്തമാക്കി.

അതിനു ശേഷം മൂന്നാം നമ്പറില്‍ വിരാട് കോലിയായിരിക്കും കളിക്കുക. നാലാം നമ്പര്‍ ശ്രേയസ് അയ്യര്‍ക്കും അഞ്ചാം നമ്പര്‍ കെഎല്‍ രാഹുലിനും ആറാം നമ്പര്‍ ഹാര്‍ദിക് പാണ്ഡ്യക്കുമായിരിക്കും. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും എന്റെ ഇലവനിലെ മൂന്നു സ്പിന്നര്‍മാരെന്നും ജാഫര്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ജഡേജ, അക്ഷര്‍, കുല്‍ദീപ് എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

എന്റെ ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ രണ്ടു പേരായിരിക്കും. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാളായിരിക്കും ഈ റോളില്‍ കളിക്കുന്നത്. മൂന്നു പേരേയും ഒരുമിച്ച് കളിപ്പിക്കാന്‍ എനിക്കു താല്‍പ്പര്യമില്ല. പ്ലെയിങ് ഇലവനില്‍ രണ്ടു പേര്‍ മാത്രം മതി. അതു ബുംറയും സിറാജുമാണ് ബെസ്‌റ്റെന്നാണ് എന്റെ അഭിപ്രായം.

SANJU SAMSON

ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു. കാരണം ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലാണ്. ഹാര്‍ദിക്കിനു ഇനി 10 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കാതെ വരികയും, 7-8 ഓവറുകള്‍ മാത്രമാണ് ബൗള്‍ ചെയ്യുന്നതെങ്കിലും തനിക്ക് അതു കുഴപ്പമില്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക് ബൗള്‍ ചെയ്യുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ശ്രമിക്കും. ജഡേജയും അക്ഷറും പ്ലെയിങ് ഇലവനില്‍ ഉറപ്പായും വേണം. കാരണം ഇരുവരും ഓള്‍റൗണ്ടര്‍മാരാണ്. മൂന്നാമത്തെ സ്പിന്നറായി ഞാന്‍ ടീമിലെടുക്കുക കുല്‍ദീപ് യാദവിനെയായിരിക്കും.

ബാക്കപ്പ് സീമറായി ശര്‍ദ്ദുല്‍ ടാക്കൂറിനെയാണ് ഞാന്‍ പരിഗണിക്കുക. സഞ്ജു സാംസണായിരിക്കും എന്റെ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. കാരണം മൂന്നാമത്തെ ഓപ്പണറായി ധവാനെ ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഫര്‍ വിലയിരുത്തി.

ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Monday, July 24, 2023, 14:49 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+