For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജു ആരുടെയും ഉപദേശം കേള്‍ക്കില്ല! ഇന്ത്യ തഴഞ്ഞതാണ് ശരി, ആഞ്ഞടിച്ച് ശ്രീശാന്ത്

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ വിമര്‍ശനങ്ങള്‍ ചൂടുപിടിക്കവെ തീരുമാനത്തെ അനുകൂലിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയെടുത്ത തീരുമാനം തന്നെയാണ് ശരിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ്‌കീഡയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീ.

സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണെന്നു ഞാന്‍ കരുതുന്നു. കാരണം, താന്‍ ആരാണെന്നു ഒരു താരം സ്വയം മനസ്സിലാക്കുകയെന്നതു വളരെ പ്രധാനമാണ്. സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, ഹര്‍ഷ ഭോഗലെ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം സഞ്ജുവിനെ അംഗീകരിക്കുകയും കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്.

SANJU SAMSON

പക്ഷെ ബാറ്റിങില്‍ സഞ്ജുവിന്റെ സമീപനം ശരിയല്ല. ബൗളറെ നോക്കി, വിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കി കളിക്കൂയെന്നു പറഞ്ഞാല്‍ അവന്‍ അതു കേള്‍ക്കാറില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ബാറ്റിങില്‍ ആരുടെയും ഉപദേശം സഞ്ജു അംഗീകരിക്കാറില്ല. ഈ സമീപനം അവന്‍ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിഹാസതുല്യരായ വ്യക്തികള്‍ നിങ്ങള്‍ക്കു വിലപ്പെട്ട ഒരു ഉപദേശം നല്‍കുമ്പോള്‍ അതു മാനിക്കണം.

വിക്കറ്റ് നോക്കി, അതിനെ വായിച്ചെടുത്ത് കളിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. ടി20യുടെ കാര്യമെടുത്താല്‍ ഇന്നിങ്‌സില്‍ 120 ബോളുകളുണ്ട്. ഏകദിനത്തിലാവട്ടെ 300 ബോളുകളും ലഭിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ബാറ്ററുടെ പക്കല്‍ ഒരുപാട് സമയമുണ്ട്. സഞ്ജു ക്രീസിലെത്തിയാല്‍ കുറേക്കൂടി സമയമെടുത്ത് കളിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.

ക്രീസിലെത്തിയ ശേഷം ആദ്യത്തെ 15 ബോളുകളില്‍ റണ്ണൊന്നും നേടാനായില്ലെങ്കില്‍പ്പോലും കുഴപ്പമില്ല. അടുത്ത 15 ബോളുകളില്‍ നിങ്ങള്‍ക്കു 30 റണ്‍സ് വേണമെങ്കില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ ഒരു കഴിവുണ്ടെങ്കില്‍ അതു നന്നായി ഉപയോഗിക്കണം. സഞ്ജുവിനോടു എനിക്കുള്ള അപേക്ഷയും ഇതു തന്നെയാണ്. അന്നും, ഇന്നും അവനോടു ഞാന്‍ ഇക്കാര്യം തന്നെയാണ് പറയാറുള്ളത്. നേരിട്ടു കാണുമ്പോഴെല്ലാം സഞ്ജുവിനോടു ഞാന്‍ ഇക്കാര്യം പറയാറുമുണ്ട്.

സഞ്ജൂ, പ്ലീസ് വിക്കറ്റ് നോക്കി കളിക്കൂയെന്നാണ് ഞാന്‍ അവനോടു എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. കാത്തിരിക്കൂ, ഒരു ബൗളറുടെ എല്ലാ ബോളിലും ഷോട്ടിനു ശ്രമിക്കാതെ ചിന്തിച്ച് കളിക്കൂയെന്നും സഞ്ജുവിനെ ഉപദേശിക്കാറുണ്ട്. നിങ്ങള്‍ക്കു ഏതു ബൗളറെയും എപ്പോള്‍ വേണമെങ്കിലും പ്രഹരിക്കാം. പക്ഷെ അതിനുള്ള അവസരത്തിനായി ക്രീസില്‍ അല്‍പ്പം കാത്തിരിക്കണമെന്നും ശ്രീ വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു പലരും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. നമ്മള്‍ അങ്ങനെ പറയാന്‍ പാടില്ല. കാരണം അയര്‍ലാന്‍ഡിനെതിരേ സഞ്ജുവിന് അവസരങ്ങള്‍ കിട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരേയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിച്ചുകൊണ്ടിരിക്കുകയാണ്.

SREESANTH

ഇത്രയും കാലം കളിച്ചിട്ടും വെറും മൂന്നു സെഞ്ച്വറികള്‍ മാത്രമേ അവന്റെ പേരിലുള്ളൂ. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിനു സാധിക്കുന്നില്ല. റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ സംസ്ഥാനത്തിനു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്.

നിങ്ങള്‍ സ്വന്തം സംസ്ഥാനത്തിനു വേണ്ടിയോ, അല്ലെങ്കില്‍ മറ്റു ഏതെങ്കിലും ടീമിനു വേണ്ടി കളിക്കുമ്പോഴും അവരെ രഞ്ജി ട്രോഫി, മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ഇവയില്‍ ഏതിലെങ്കിലും ജേതാക്കളാക്കാന്‍ സാധിക്കണമെന്നും ശ്രീ വിശദമാക്കി.

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് ഞാന്‍ മാധ്യമങ്ങളോടു നേരത്തേ പ്രതികരിച്ചിട്ടില്ല. വിവാദമായി മാറുമെന്ന കാരണത്താലായിരുന്നു അത്. സഞ്ജൂ, നീ ഇതു കേള്‍ക്കുന്നുണ്ടെങ്കില്‍ എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. ഒരുപാട് റണ്‍സ് നിനക്കു ഇനി സ്‌കോര്‍ ചെയ്യേണ്ടതായി വരും. സ്ഥിരതയും അതോടൊപ്പം പുലര്‍ത്തേണ്ടത് ആവശ്യമാണ്.

നിനക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്നു ചിന്തിക്കാന്‍ പാടില്ല. പക്ഷെ ആ അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. എന്റെ വാക്കുകള്‍ നീ കേള്‍ക്കണമെന്നില്ല, പക്ഷെ ഇതിഹാസ തുല്യരായ ആളുകള്‍ നല്‍കുന്ന ഉപദേശം നീ കേള്‍ക്കണം. സഞ്ജു, നീ ചെറുപ്പമല്ല, പ്രായമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈ വര്‍ഷം അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.

Story first published: Thursday, September 21, 2023, 9:09 [IST]
Other articles published on Sep 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+