For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ന്യൂസീലന്‍ഡ് ജയിക്കും, ഇന്ത്യ അവിടെ പതറും! ദൗര്‍ബല്യം ചൂണ്ടിക്കാട്ടി ടെയ്‌ലര്‍

മുംബൈ: ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും നാളെ നേര്‍ക്കുനേര്‍ പോരടിക്കാന്‍ പോവുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2019ലെ സെമി ഫൈനല്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ പകരം വീട്ടുമോ അതോ ന്യൂസീലന്‍ഡ് ജയം ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആതിഥേയരായതിനാല്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ഇത്തവണയുണ്ട്. സ്വന്തം തട്ടകത്തില്‍ കളിക്കുന്ന ആത്മവിശ്വാസം ഇന്ത്യയെ തുണച്ചേക്കും.

ലീഗ് മത്സരത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഒമ്പത് ജയങ്ങളാണ് ഇന്ത്യ നേടിയത്. ഈ വിജയക്കുതിപ്പ് ഇന്ത്യ സെമിയിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. എന്നാല്‍ ഇന്ത്യ ഇതുവരെ ന്യൂസീലന്‍ഡിനെ നോക്കൗട്ട് മത്സരത്തില്‍ തോല്‍പ്പിച്ചിട്ടില്ല. ഈ ചരിത്രം ഇന്ത്യക്ക് എതിരാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ സെമി ഫൈനലില്‍ ഇന്ത്യയുടെ ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍.

'നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ചപ്പോള്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ പാകിസ്താനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് നാലാം സ്ഥാനത്തേക്കെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ കിരീട ഫേവറേറ്റുകളായാണ് സെമിയിലേക്കെത്തുന്നത്. തട്ടകത്തിലാണ് കളിക്കുന്നത്. കൂടാതെ ലീഗ് മത്സരത്തില്‍ ഒരു തോല്‍വി പോലും നേരിട്ടിട്ടുമില്ല. എന്നാല്‍ ന്യൂസീലന്‍ഡിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ് ടീം അപകടകാരികളുടെ നിരയാണ്.

ഇന്ത്യ സെമിയില്‍ നേരിടാന്‍ ഏതെങ്കിലും ടീമിനെ ഭയക്കുന്നുണ്ടെങ്കില്‍ അത് ന്യൂസീലന്‍ഡാണ്. ഈ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കും'- റോസ് ടെയ്‌ലര്‍ പറഞ്ഞു. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡ് ഇറങ്ങുമ്പോള്‍ ഇന്ത്യക്കാണ് സമ്മര്‍ദ്ദം. ഇത്തവണ ഇന്ത്യക്ക് കിരീടം ഉറപ്പിച്ച തരത്തിലുള്ള പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ സെമിയില്‍ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദമുണ്ടാവും. ന്യൂസീലന്‍ഡ് എതിരാളികളാവുമ്പോള്‍ ഈ സമ്മര്‍ദ്ദം ഇരട്ടിക്കും.

india, cricket

കിവീസ് തന്ത്രപരമായി കളിക്കുന്ന ടീമാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത് ഭാഗ്യത്തിന്റെ കരുത്തിലാണെന്നും പറയാം. അതുവരെ കസറിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സെമിയില്‍ കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്നു. ഇത്തവണയും ഇന്ത്യ ശ്രദ്ധിക്കേണ്ടത് ബാറ്റിങ്ങിലാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ഇവരുടെ സെമിയിലെ പ്രകടനം നിര്‍ണ്ണായകം.

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും നല്‍കുന്ന മികച്ച തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ ശുബ്മാന്‍ ഗില്‍ അത്ര മികച്ച ഫോമിലല്ല. രണ്ട് പേര്‍ക്കും നല്ല തുടക്കം നല്‍കാനായാല്‍ പിന്നാലെ എത്തുന്നവര്‍ ഇത് മുതലാക്കും. എന്നാല്‍ മികച്ച തുടക്കം ലഭിക്കുകയെന്നതാണ് പ്രധാനപ്പെട്ടത്. ഇന്ത്യക്കതിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ അനുഭവസമ്പന്നരായ പേസര്‍മാര്‍ കിവീസിനുണ്ട്.

ഇവര്‍ക്ക് ഐപിഎല്ലിലൂടെ മുംബൈ പിച്ചിന്റെ സ്വഭാവം നന്നായി അറിയാം. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ട് മിടുക്കനാണ്. ഈ മികവ് ഇന്ത്യക്കെതിരേയും ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ തുടക്കം പിഴച്ചാല്‍ കൂട്ടത്തകര്‍ച്ചക്ക് സാധ്യതയുണ്ട്. നോക്കൗട്ടില്‍ ഭാഗ്യം ഇന്ത്യയെ കൈവിടുന്നത് പല തവണ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യ ആശങ്കപ്പെടേണ്ടതായുണ്ട്. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ മികവ് സെമിയില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. തങ്ങളുടെ റോള്‍ ഭംഗിയായി ചെയ്യാന്‍ ഓരോ താരങ്ങള്‍ക്കും സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, November 14, 2023, 7:56 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+