Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 2019ല്‍ 5 സെഞ്ച്വറി, ഇത്തവണ ഡെക്കോടെ തുടക്കം! രോഹിത് ആ ദൗര്‍ബല്യം മാറ്റണം

ലോകകപ്പില്‍ ഇത്തവണ വിജയത്തോടെ തന്നെ ടീം ഇന്ത്യ അക്കൗണ്ട് തുറന്നെങ്കിലും ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയ്ക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ബാറ്റിങില്‍ ലഭിച്ചത്. ചെന്നൈയിലെ ചെപ്പോക്കില്‍ അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു ഇന്ത്യ തുരത്തുകയായിരുന്നു. പക്ഷെ കളിയില്‍ ഡെക്കായാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്.

പേസര്‍ ജോഷ് ഹേസല്‍വുഡെറിഞ്ഞ ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി രോഹിത് ക്രീസ് വിടുകയായിരുന്നു. കിടിലനൊരു ഇന്‍സ്വിങറായിരുന്നു ഇന്ത്യന്‍ നായകനെ വീഴ്ത്തിയത്. കളിയില്‍ അദ്ദേഹത്തിനു സംഭവിച്ച ഏറ്റവും വലിയ പിഴവ് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ കോളത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പരാമര്‍ശിച്ചത്.

ROHIT SHARMA

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളും കുറച്ചു (1) ഫിഫ്റ്റികളും നേടിയിട്ടുളള താരമാണ് രോഹിത് ശര്‍മ. ഇത്തവണത്തേത് അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും. എന്നാല്‍ ആദ്യത്തെ കളിയില്‍ പൂജ്യവുമായിട്ടാണ് രോഹിത് തുടങ്ങിയത്.

അദ്ദേഹത്തിന്റെ ഫുട്ട്‌വര്‍ക്കിന്റെ വേഗത മന്ദഗതിയിലാണ്. പിച്ച് ചെയ്ത ശേഷം അകത്തേക്കു വരുന്ന ബോളുകള്‍ നേരിടുമ്പോള്‍ അതു രോഹിത്തിനെ ദുര്‍ബലനാക്കുന്നു. 2019ലെ ലോകകപ്പിലെ ഫോം വീണ്ടെടുക്കാനായാല്‍ ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ ഇത്തവണ ഉറപ്പ് വരുത്താമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ പല റെക്കോര്‍ഡുകളും തകര്‍ത്തായിരുന്നു ഹിറ്റ്മാന്‍ റണ്‍സ് വാരിക്കൂട്ടിയത്. ഒമ്പതു കളിയില്‍ നിന്നും അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം രോഹിത് 648 റണ്‍സ് അടിച്ചെടുത്തിരുന്നു.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കവെയാണ് രോഹിത് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയത്. അവസാനത്തെ അഞ്ചു ഇന്നിങ്‌സുകളില്‍ നാലിലും അദ്ദേഹം ഫിഫ്റ്റികള്‍ നേടുകയും ചെയ്തു.

യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ അസുഖം കാരണം നഷ്ടമായത് ഇന്ത്യയെ തീര്‍ച്ചയായും അലട്ടുന്നുണ്ടാവുമെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഡെങ്കിപ്പനി പിടിപ്പെട്ടതിനെ തുടര്‍ന്നു ചെന്നൈയില്‍ ചികില്‍സയില്‍ കഴിയുകയാണ് താരം.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളി നഷ്ടമായ ഗില്‍ അഫ്ഗാനിസ്താനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. ശനിയാഴ്ച ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ താരം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും അക്കാര്യം ഉറപ്പില്ല.

SHUBMAN GILL

മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തണമെന്നായിരിക്കും ഇന്ത്യ ആഗ്രഹിക്കുന്നത്. പാകിസ്താനുമായുള്ള അടുത്ത മല്‍സരത്തില്‍ അവനെ ടീമിലേക്കു തിരിച്ചുകിട്ടിയാല്‍ അതു ഇന്ത്യക്കു വലിയ ആശ്വാസമായി മാറും.

ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് ഉജ്ജ്വല ഫോമിലായിരുന്നു ഈ ചെറുപ്പക്കാരന്‍. ഫോം തുടരാന്‍ കഴിയുമോയെന്നും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമോയെന്നുമെല്ലാം ചര്‍ച്ചകളും നടന്നിരുന്നതായി ഗവാസ്‌കര്‍ വിശദമാക്കി.

ഏകദിനത്തില്‍ ഈ വര്‍ഷം അവിശ്വസനീയ ഫോമിലാണ് ഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 20 മല്‍സരങ്ങളില്‍ നിന്നും 72.35 എന്ന ഗംഭീര ശരാശരിയില്‍ 1230 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. അഞ്ചു സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു ഇത്. 1894 റണ്‍സെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് തിരുത്താന്‍ ഗില്ലിനു ഇനി 700ല്‍ താഴെ റണ്‍സാണ് ഈ വര്‍ഷം വേണ്ടത്.

Story first published: Tuesday, October 10, 2023, 13:22 [IST]
Other articles published on Oct 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+