For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് കസറും, പക്ഷെ കിരീടം ആ ടീമിന് ! വന്‍ പ്രവചനങ്ങളുമായി മോര്‍ഗന്‍

ഐസിസി ഏകദിന ലോകകപ്പിനെക്കുറിച്ച് വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും മുന്‍ താരവുമായ ഒയ്ന്‍ മോര്‍ഗന്‍. സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ ഷോയിലാണ് ടൂര്‍ണമെന്റിനെക്കുറിച്ച് അദ്ദേഹം പല പ്രവചനങ്ങളും നടത്തിയിരിക്കുന്നത്. പക്ഷെ മോര്‍ഗന്റെ പ്രവചനം ആതിഥേയരും മുന്‍ ജേതാക്കളുമായ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കാരണം ഇന്ത്യക്കു കാര്യമായി നേട്ടങ്ങളൊന്നും ഈ ടൂര്‍ണമെന്റില്‍ ലഭിക്കില്ലെന്നാണ് മോര്‍ഗന്‍ പ്രവചിച്ചിരിക്കുന്നത്.

2011ലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റിനു കച്ചമുറുക്കുന്നത്. കാരണം കഴിഞ്ഞ മൂന്നു ഏകദിന ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും ജേതാക്കളായത് ആതിഥേയ ടീമുകളിലൊന്നായിരുന്നു. പക്ഷെ മോര്‍ഗന്റെ പ്രവചനം യാഥാര്‍ഥ്യമായി വരികയാണെങ്കില്‍ ഇത്തവണ ചരിത്രം ആവര്‍ത്തിക്കില്ല. രാജ്യത്തെ 10 വേദികളിലായി നടക്കുന്ന ലോകകപ്പില്‍ പത്തു ടീമുകളാണ് വിശ്വകിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുന്നത്. അടുത്ത മാസം 19നാണ് കലാശപ്പോരാട്ടം.

BUTTLER

ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറായിരിക്കും ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടുകയെന്നു മോര്‍ഗന്‍ പ്രവചിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവിശ്വസനീയ താരമാണ് അദ്ദേഹം. ഒരു ബാറ്ററെന്ന നിലയില്‍ തന്റെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൂടെയാണ് ബട്‌ലര്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

ലോകകപ്പ് പോലെയുളള വലിയ വേദികളില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതായിരിക്കും ബട്‌ലര്‍ക്കു ഏറ്റവുമധികം യോജിക്കുകയെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഈ ലോകകപ്പില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ടീം പാകിസ്താനായിരിക്കുമെന്നാണ് മോര്‍ഗന്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താന്‍ ടീമില്‍ പ്രതിഭാശാലികളായ ചില കളിക്കാരുണ്ട്. ദ്വിരാഷ്ട്ര പരമ്പരകളിലേതിനേക്കാള്‍ നന്നായി ലോകകപ്പില്‍ പെര്‍ഫോം ചെയ്യാന്‍ പാകിസ്താനു സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇത്തവണത്തെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനെയും മോര്‍ഗന്‍ പ്രവചിച്ചിട്ടുണ്ട്. ഒരു സര്‍പ്രൈസ് താരത്തെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ ലഭിക്കുക ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിനായിരിക്കും. മിസ്റ്ററി സ്പിന്നറായ അദ്ദേഹം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മറ്റു ടീമുകളെ തന്റെ ബൗളിങിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ബാറ്റര്‍മാരെ കബളിപ്പിക്കാന്‍ ശേഷിയുള്ള ബൗളറാണ് ആദില്‍. ബൗളിങിലെ വേരിയേഷനുകള്‍ കാരണം അദ്ദേഹത്തെ നേരിടുക ബാറ്റര്‍മാര്‍ക്കു എളുപ്പമാവില്ല. എതിര്‍ ടീമുകള്‍ക്കു ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആദിലിനു കഴിയുമെന്നും മോര്‍ഗന്‍ വിലയിരുത്തി.

വമ്പന്‍ അട്ടിമറികള്‍ നടത്തി ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീം അഫ്ഗാനിസ്താന്‍ ആണെന്നാണ് മോര്‍ഗന്റെ പ്രവചനം. വളരെ അപകടകാരികളായ ടീമാണ് അവര്‍. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാന്‍. അവര്‍ നന്നായി പെര്‍ഫോം ചെയ്താല്‍ ഈ ലോകകപ്പില്‍ ചില ടീമുകള്‍ക്കു അടിതെറ്റുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട താരമായി അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയാണ്. ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട താരം ബെന്നായിരിക്കും. ഏതു ടീമിലും സ്വന്തമായി ഒരു റോള്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിയും.

വിരമിക്കല്‍ പിന്‍വലിച്ച് ബെന്‍ ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഏകദിന ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഈ മടങ്ങിവരവില്‍ അദ്ദേഹത്തിനു ചില കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബെന്നിന്റെ തിരിച്ചുവരവെന്നും മോര്‍ഗന്‍ വിലയിരുത്തി.

ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട ടീം ന്യൂസിലാന്‍ഡാണ്. കഴിഞ്ഞ നാലു ലോകകപ്പുകളിലും നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. കൂടാതെ ഒന്നില്‍ സെമിയിലും ഒന്നില്‍ ഫൈനലിലും കളിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വളരെ മികച്ച ഗെയിം പ്ലാനും അച്ചടക്കവുമുള്ള ടീമാണ് ന്യൂസിലാന്‍ഡിന്റേത്. ആ ഗെയിം പ്ലാനില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതായി മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ROHIT SHARMA

ലോകകപ്പില്‍ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുക ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കുമെന്നാണ് മോര്‍ഗന്‍ പ്രവചിച്ചിരിക്കുന്നത്. മുന്‍നിരയില്‍ വളരെയധികം അപകടകാരിയായ ബാറ്ററാണ് രോഹിത്. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ രോഹിത് ഒരുപാട് റണ്‍സും സ്‌കോര്‍ ചെയ്‌തേക്കുമെന്നും മോര്‍ഗന്‍ നിരീക്ഷിച്ചു.

ഇംഗ്ലണ്ടാവും ഇത്തവണ ലോക ചാംപ്യന്മാരാവുകയെന്നു അദ്ദേഹം പ്രവചിക്കുന്നു. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് കഴിഞ്ഞ ആറ്- വര്‍ഷങ്ങളായി ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളായല്ല അവര്‍ ഇറങ്ങുക. അതു അവരെ സംബന്ധിച്ച് നല്ല കാര്യമാണ്. സമ്മര്‍ദ്ദം അല്‍പ്പം കുറയ്ക്കാന്‍ ഇതു ടീമിനെ സഹായിക്കും.

എല്ലാ ഏരിയയും കവര്‍ ചെയ്ത ശേഷമാണ് ഇംഗ്ലീഷ് ടീമിന്റെ വരവ്. പേസ്, സ്പിന്‍ എന്നിവയിലെല്ലാം മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. ബാറ്റിങിലാവട്ടെ ഒരുപാട് റണ്‍സും വളര വേഗത്തില്‍ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയിട്ടുണ്ട്. ഈ കാരണങ്ങളാലാണ് അവരെ വിജയികളായി തിരഞ്ഞെടുത്തതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 5, 2023, 14:04 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+