For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സിക്‌സര്‍ പൂരം, ഹിറ്റ്മാന് പുത്തന്‍ റെക്കോഡ്! മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ അതിവേഗം വിജയത്തിലേക്കടുക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രോഹിത് ശര്‍മ തുടക്കം മുതല്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തതോടെ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിക്‌സറുകള്‍ പറന്നു.

ഷഹീന്‍ ഷാ അഫ്രീദിയേയും ഹാരിസ് റഊഫിനേയും ഹസന്‍ അലിയേയുമെല്ലാം തല്ലിപ്പറത്തിയ രോഹിത് വമ്പന്‍ സിക്‌സര്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമാണ് രോഹിത്. 351 സിക്‌സുകള്‍ പറത്തിയ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

rohit sharma

331 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലാണ് രണ്ടാം സ്ഥാനത്ത്. രോഹിത് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 229 സിക്‌സുകള്‍ നേടിയ എംഎസ് ധോണിയാണ് ഇന്ത്യക്കാരില്‍ രോഹിത്തിന് പിന്നാലെയുള്ളത്. ഏകദിനത്തില്‍ വേഗത്തില്‍ 300 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന താരത്തില്‍ ക്രിസ് ഗെയ്‌ലിനെ മറികടന്ന് തലപ്പത്തേക്കെത്താനും രോഹിത്തിനായി. 246 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലേക്കെത്തിയത്. 282 ഇന്നിങ്‌സില്‍ നിന്നാണ് ഗെയ്ല്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

324 ഇന്നിങ്‌സില്‍ നിന്നാണ് ഷാഹിദ് അഫ്രീദി ഈ നേട്ടത്തിലേക്കെത്തിയത്. ഇന്ത്യക്കായി ഏകദിനത്തില്‍ ആദ്യമായി 50 സിക്‌സര്‍ നേടിയത് കപില്‍ ദേവാണ്. ആദ്യമായി 100 സിക്‌സര്‍ നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 150 സിക്‌സറെന്ന നേട്ടം സൗരവ് ഗാംഗുലി സ്വന്തമാക്കിയപ്പോള്‍ 200 സിക്‌സര്‍ നേട്ടം എംഎസ് ധോണിയാണ് നേടിയത്. 250, 300 സിക്‌സുകള്‍ നേടിയ ഏക ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. വളരെ അനായാസം സിക്‌സുകള്‍ പറത്താന്‍ സവിശേഷമായ കഴിവ് രോഹിത്തിനുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ ക്രിസ് ഗെയ്‌ലിനെ മറികടന്ന് രോഹിത് തലപ്പത്തേക്കെത്തിയിരുന്നു. 553 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലിനെയാണ് ഹിറ്റ്മാന്‍ മറികടന്നത്. ഈ റെക്കോഡ് തകര്‍ക്കാന്‍ നിലവിലെ താരങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോയെന്ന് പറയാനാവില്ല. സ്വന്തം നാട്ടില്‍ കൂടുതല്‍ ഏകദിന സിക്‌സര്‍ റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. 150 സിക്‌സുകള്‍ രോഹിത് പിന്നിട്ടു. 147 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് മറികടന്നത്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

നായകനെന്ന നിലയില്‍ രോഹിത്തിന്റെ നീക്കങ്ങളെല്ലാം ക്ലിക്കായി

Story first published: Saturday, October 14, 2023, 19:01 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+