For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഒരു കളിയില്‍ 264! രോഹിത് ജാഗ്രതൈ | ഈ റെക്കോര്‍ഡുകള്‍ സേഫല്ല, ഡികോക്ക് തകര്‍ക്കും

കരിയറിലെ അവസാനത്തെ ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കന്‍ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ ക്വിന്റണ്‍ ഡികോക്ക് സ്വപ്‌നതുല്യമായ ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുകയാണ് സൗത്താഫ്രിക്കയുടെ ഈ ഇടംകൈയന്‍ ബാറ്റര്‍. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 81.40 ശരാശരിയില്‍ 407 റണ്‍സ് ഡികോക്ക് വാരിക്കൂട്ടി. മൂന്നു സെഞ്ച്വറികളടക്കമാണിത്.

ഈ ലോകകപ്പോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുമെന്നു ഡികോക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവിസ്മരണീയ പ്രകടനങ്ങളിലൂടെ താരം ഇതു ശരിക്കും ആഘോഷിക്കുകയും ചെയ്യുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും സെഞ്ച്വറി കുറിച്ച അദ്ദേഹം രണ്ടു കളികളില്‍ ഏറെക്കുറെ തനിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു.

DEKOCK

തുടര്‍ന്നുള്ള കളികളിലും ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ചില റെക്കോര്‍ഡുകള്‍ ഡികോക്ക് തകര്‍ത്തേക്കും. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം. ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത്തിന് അവകാശപ്പെട്ടതാണ്.

2014 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ കളിയിലായിരുന്നു പുറത്താവാതെ 264 റണ്‍സുമായി രോഹിത് ലോക റെക്കോഡ് കുറിച്ചത്. ഒമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടും മറ്റൊരു താരത്തിനും ഈ റെക്കോര്‍ഡിന് അരികില്‍ പോലുമെത്താനായിട്ടില്ല. പക്ഷെ അതുകൊണ്ടു മാത്രം ഈ റെക്കോര്‍ഡ് അസാധ്യമാണെന്നു പറയാന്‍ കഴിയില്ല. ഡികോക്കിനു ഈ റെക്കോര്‍ഡ് പഴങ്കഥയാക്കാനുള്ള ശേഷിയുണ്ട്.

ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഡികോക്കിനു ഹിറ്റ്മാന്റെ ഓള്‍ടൈം റെക്കോര്‍ഡ് തിരുത്താനള്ള മികവുണ്ട്. 50 ഓവറില്‍ 264 റണ്‍സെടുക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ ബാറ്റിങ് അനുകൂല വിക്കറ്റുകളില്‍ എത്ര വലിയ റെക്കോര്‍ഡും ഡികോക്കിനെ പോലെയൊരു ബാറ്ററെ സംബന്ധിച്ച് അസാധ്യമല്ലെന്നു പറയേണ്ടി വരും.

ഒരിന്നിങ്‌സില്‍ കൂടുകല്‍ ഫോറുകളെന്ന രോഹിത്തിന്റെ റെക്കോര്‍ഡും ഡികോക്ക് ലോകകപ്പില്‍ പഴങ്കഥയാക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ച അതേ കളിയില്‍ തന്നെയായിരുന്നു 33 ഫോറുകളടിച്ച് രോഹിത് റെക്കോര്‍ഡും സ്വന്തമാക്കിയത്. ഏകദിന ചരിത്രത്തില്‍ മറ്റൊരു താരവും 30നു മുകളില്‍ ഫോറുകള്‍ ഒരു കളിയില്‍ നേടിയിട്ടില്ല.

ROHIT SHARMA

25 ഫോറുകളുമായി ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച കളിയിലായിരുന്നു സച്ചിന്റെ മിന്നും പ്രകടനം. ഡികോക്കിന്റെ കാര്യമെടുത്താല്‍ ഏറ്റവുമധികം ഫോറുകള്‍ അദ്ദേഹം നേടിയത് ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മല്‍സരത്തിലായിരുന്നു.

21 ഫോറുകളാണ് താരം ഈ കളിയില്‍ സ്‌കോര്‍ ചെയ്തത്. 33 ഫോറുകളെന്ന രോഹിത്തിന്റെ ലോക റെക്കോര്‍ഡ് ഡികോക്കിനു ലോകകപ്പിലെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ തിരുത്താന്‍ കഴിഞ്ഞേക്കും.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന രോഹിത്തിന്റെ റെക്കോര്‍ഡും തിരുത്താനുള്ള ശേഷി ഡികോക്കിനുണ്ട്. അഞ്ചു സെഞ്ച്വറികളുമായാണ് ഹിറ്റ്മാന്‍ ചരിത്രം കുറിച്ചത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു അഞ്ചു സെഞ്ച്വറി പ്ലസ് സ്‌കോറുകളുമായി രോഹിത് ലോക റെക്കോര്‍ഡിട്ടത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഡികോക്ക് ഇതിനകം മൂന്നു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു.

ഗ്രൂപ്പുഘട്ടത്തില്‍ സൗത്താഫ്രിക്കയ്ക്കു ഇനി നാലു കളികള്‍ കൂടി ബാക്കിയുണ്ട്. മാത്രമല്ല നിലവിലെ പോയിന്റ് നില പരിഗണിക്കുമ്പോള്‍ അവര്‍ സെമി ഫൈനലിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും കളിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഡികോക്കിനു ആറു കളികളും ലഭിക്കും. ഇവയില്‍ മൂന്നെണ്ണത്തില്‍ സെഞ്ച്വറി നേടാനായാല്‍ രോഹിത്തിനെ പിന്തള്ളി ഡികോക്ക് പുതിയ ലോക റെക്കോര്‍ഡിന് അവകാശിയാവുകയും ചെയ്യും.

Story first published: Wednesday, October 25, 2023, 16:11 [IST]
Other articles published on Oct 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+