For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് ഇത്തവണ മിന്നിക്കും, റണ്‍സ് വാരിക്കൂട്ടും! ഇതാ തെളിവ്

ഈ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ടീമിലെ പല വമ്പന്‍മാര്‍ക്കും അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും. 2025ലെ അടുത്ത എഡിഷനില്‍ കളിക്കാനുള്ള ബാല്യം നിലവിലെ സംഘത്തിലെ ചിലര്‍ക്കില്ല.

അതുകൊണ്ടുതന്നെ ലോക കിരീടവുമായി അവസാന ടൂര്‍ണമെന്റ് ആഘോഷിക്കാനായാല്‍ അവര്‍ക്കു ഇതിനേക്കാള്‍ അഭിമാനിക്കാനും സന്തോഷിക്കാനും വക നല്‍കുന്ന മറ്റൊന്നുമുണ്ടാവില്ല. വിടവാങ്ങള്‍ ടൂര്‍ണമെന്റിനൊരുങ്ങുന്നവരുട കൂട്ടത്തില്‍ നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുമുണ്ട്.

നായകനായി മാത്രമല്ല താരമായും 36 കാരനായ ഹിറ്റ്മാന് ഇതു അവസാനത്തെ ലോകകപ്പായിരിക്കും. ബാറ്റിങില്‍ അവിസ്മരണീയ പ്രകടനം നടത്തി രോഹിത്തിനു രാജകീയമായി തന്നെ പടിയിറങ്ങാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തില്‍ വലിയ പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്താന്‍ കഴിയില്ല. എന്നുവച്ച് രോഹിത്തിനെ പൂര്‍ണമായി എഴുതിത്തള്ളാനും സാധിക്കില്ലെന്നതാണ് മറ്റൊരു കാര്യം.

ഈ ലോകകപ്പില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ റണ്‍മെഷീനായി മാറിയാല്‍ അദ്ഭുതപ്പെടാനില്ല. കാരണം നേരത്തേ ഈ തരത്തില്‍ ആരും കാര്യമായി പ്രതീക്ഷിക്കാതിരുന്ന സാഹചര്യത്തില്‍ ഹിറ്റ്മാന്‍ റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. പറഞ്ഞുവരുന്നത് 2013ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ഏകദിന ലോകകപ്പിനെക്കുറിച്ചാണ്.

വിരാട് കോലിക്കു കീഴില്‍ രവി ശാസ്ത്രി പരിശീലിപ്പിച്ച ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ രോഹിത് ശര്‍മയെ ആരും അത് ഗൗനിച്ചിരുന്നില്ല. കാരണം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ മോശം പ്രകടനമായിരുന്നു ഇതിനു കാരണം.

മുംബൈയ്ക്കായി വെറും 28 ശരാശരിയില്‍ ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തത് 405 റണ്‍സായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ രോഹിത്തിന് ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നു എല്ലാവരും ഉറപ്പിച്ചു.

എന്നാല്‍ ലോകകപ്പില്‍ കണ്ടത് അതുവരെയുള്ള ടൂര്‍ണമെന്റുകളിലൊന്നും കാണാത്ത തരത്തിലുള്ള, വളരെ അപകടകാരിയായ, റണ്‍ദാഹമുള്ള രോഹിത് ശര്‍മയെയായിരുന്നു. കരിയര്‍ ബെസ്റ്റ് ടൂര്‍ണമെന്റായിരന്നു അദ്ദേഹം കളിച്ചത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 107.83 ശരാശിരിയില്‍ രോഹിത് വാരിക്കൂട്ടിയത് 647 റണ്‍സാണ്.

ROHIT SHARMA

അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിസുള്‍പ്പെട്ടും. ലോകകപ്പിന്റെ ഒരു എഡിഷനില്‍ അഞ്ചു സെഞ്ച്വറികളകളിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും അന്നു രോഹിത്തിനെ തേടിയെത്തി. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായതും ഈ റണ്‍വേട്ടയായിരുന്നു.

ഈ വര്‍ഷം വീണ്ടുമൊരു ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ല. മുംബൈ ഇന്ത്യന്‍സിനായി 20.75 ശരാശരിയില്‍ വെറും 332 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യന്‍ ടീമിനായി രോഹിത്തിന്റെ ബാറ്റ് തീ തുപ്പിയില്ല.

ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ വളരെ നന്നായി തുടങ്ങിയതിനു ശേഷം 43 റണ്‍സെുത്തു നില്‍ക്കവെ മോശം ഷോട്ടിനു മുതിര്‍ന്ന് നതാന്‍ ലയണിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

എന്നാല്‍ ഐപിഎല്ലിലെ ഈ പ്രകടനങ്ങള്‍ കൊണ്ടു മാത്രം അളക്കാന്‍ സാധിക്കുന്ന താരമല്ല രോഹിത്. ഏതു നിമിഷവും വലിയ ഇന്നിങ്‌സ് കളിച്ച് ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. രോഹിത് 2013ലെ ലോകകപ്പ് ആവര്‍ത്തിക്കുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Story first published: Tuesday, June 13, 2023, 21:09 [IST]
Other articles published on Jun 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+