World Cup 2023:രോഹിത്തിന് നാലാം ഡബിള്‍! അല്ലെങ്കില്‍ 2011നു ശേഷം ആ ടിക്കറ്റ്, പ്രവചിച്ച് ജ്യോതിഷി
ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ബെര്‍ത്തിനു കൈയെത്തുംദൂരത്തു നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ജ്യോതിഷി. നേരത്തേ നടന്ന മല്‍സരങ്ങളുടെ ഫലമെല്ലാം കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ സുമിത് ബജാജെന്ന ഇന്ത്യന്‍ ജ്യോതിഷിയാണ് ഹിറ്റ്മാന്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മാത്രമല്ല രോഹിത്തിനും വളരെ മികച്ച ടൂര്‍ണമെന്റാണ് ഈ ലോകകപ്പ്. അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടയില്‍ അദ്ദേഹം നാലാംസ്ഥാനത്തുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 62.20 ശരാശലിയില്‍ 311 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ കളിയില്‍ ഡെക്കായെങ്കിലും തുടര്‍ന്നുള്ള നാലു ഇന്നിങ്‌സുകളിലും ഹിറ്റ്മാന്‍ കസറി.

എന്നാല്‍ രോഹിത്തിനു ഇതിനേക്കാള്‍ മികച്ച സമയമാണ് ഇനി വരാനിരിക്കുന്നതെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ജാതക പ്രകാരം ഈ മാസം 30ന് അദ്ദേഹത്തിനു 36 വയസും അഞ്ചു മാസവും പൂര്‍ത്തിയാവും. അതിനു ശേഷം രണ്ടാഴ്ച രോഹിത്തിനു കൂടുതല്‍ മികച്ച സമയമാണന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്.
ഒരു വലിയ ഇന്നിങ്‌സ്, നോക്കൗട്ട് മല്‍സരത്തിനു മുമ്പ് വലിയൊരു സെഞ്ച്വറി രോഹിത് നേടിയേക്കും. അല്ലെങ്കില്‍ സെമി ഫൈനലില്‍ രോഹിത്തിനു കീഴില്‍ അവിസ്മരണീയ വിജയവും ഇന്ത്യ കുറിക്കുമെന്നും ജ്യോതിഷി സുമിത് ബജാജ് എക്‌സിലൂടെ പ്രവചിച്ചു.
2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ലോകകപ്പില്‍ അവിശ്വസനീയ ഫോമിലായിരുന്നു രോഹിത് ബാറ്റ് വീശിയത്. അഞ്ചു സെഞ്ച്വറികളടക്കം നേടി ലോക റെക്കോര്‍ഡിട്ട അദ്ദേഹം 600ന് മുകളില്‍ റണ്‍സുമായി ലോകകപ്പിലെ ടോപ്‌സ്‌കോററായി മാറുകും ചെയ്തിരുന്നു.
കഴിഞ്ഞ തവണ നിര്‍ത്തിയ ഇടത്തു നിന്നാണ് രോഹിത് ഇത്തവണ തുടങ്ങിയിരിക്കുന്നത്. അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷമുള്ള പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ചില കാര്യങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് രോഹിത് ഇത്തവണ നടത്തിയിരിക്കുന്നത്.
രോഹിത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും ഇത്തവണത്തേത്. അതുകൊണ്ടുതന്നെ കിരീട വിജയത്തോടെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.

കഴിഞ്ഞ വര്‍ഷം രോഹിത്തിനു കീഴില്‍ കളിച്ച രണ്ടു ടൂര്‍ണമെന്റുകളിലും ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു 10 വിക്കറ്റിനു നാണംകെട്ട ഇന്ത്യ ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയും പുറത്തായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഇതിന്റെ ക്ഷീണം തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഹിറ്റ്മാന്‍. അടുത്തിടെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനായിരുന്നു. അതിനു ശേഷമാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ആദ്യമായി ടീമിനെ ലോകകപ്പില്‍ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചത്. നായകസ്ഥാനം നിലനിര്‍ത്താന്‍ രോഹിത്തിനു ഇന്ത്യയെ ചംപ്യന്‍മാരാക്കേണ്ടതുണ്ട്.
അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്താണ് ഈ ലോകകപ്പില്‍ ഇന്ത്യ തുടങ്ങിയത്. അതിനു ശേഷം അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട രോഹിത്തും സംഘവു ചിരവൈരികളായ പാകിസ്താനെയും നിഷ്പ്രഭരാക്കി. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്താക്കിയത്. ബംഗ്ലാദേശിനെയും ഇതേ മാര്‍ജിനില്‍ തുരത്തിയ ഇന്ത്യ അവസാന കളിയില്‍ ന്യസിലാന്‍ഡിനെ നാലു വിക്കറ്റിനും തോല്‍പ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications