For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹിറ്റ്മാനുണ്ടാവില്ല, 3 മാറ്റങ്ങള്‍ക്ക് ഇന്ത്യ- നെതര്‍ലന്‍ഡ്‌സിനെതിരായ സാധ്യതാ 11

ബംഗളൂരു: ഏകദിന ലോകകപ്പിലെ സെമിക്ക് മുമ്പുള്ള ഇന്ത്യയുടെ അവസാന മത്സരം നെതര്‍ലന്‍ഡ്‌സിനെതിരേ നടക്കാന്‍ പോവുകയാണ്. 12ന് ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കാന്‍ പോകുന്നത്. എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ജയമാണ് നെതര്‍ലന്‍ഡ്‌സിനെതിരേ ലക്ഷ്യമിടുന്നത്. സെമിക്ക് മുമ്പ് നടക്കുന്ന അവസാന മത്സരമായതിനാലും നെതര്‍ലന്‍ഡ്‌സ് കുഞ്ഞന്‍ ടീമായതിനാലും ഇന്ത്യ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം.

നായകന്‍ രോഹിത് ശര്‍മ വിശ്രമമെടുക്കാനാണ് സാധ്യത. പകരം ഓപ്പണിങ്ങിലേക്ക് ഇഷാന്‍ കിഷനെത്തിയേക്കും. ഇത്തവണ ഇന്ത്യ അധികം അവസരം ഇഷാന് നല്‍കിയിട്ടില്ല. ശുബ്മാന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ നെതര്‍ലന്‍ഡ്‌സിനെതിരേ ഇഷാനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. രോഹിത് ശര്‍മക്ക് വിശ്രമം അനിവാര്യമാണ്. മികച്ച ഫോമിലുള്ള താരത്തിന് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പണികിട്ടാന്‍ സാധ്യത ഏറെയാണ്.

അതുകൊണ്ടുതന്നെ രോഹിത്തിന് വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. മികച്ച ഫിറ്റ്‌നസുള്ള വിരാട് കോലി തുടരും. മികച്ച ഫോമിലുള്ള കോലി ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ സാധ്യതയുള്ള താരമാണ്. അതുകൊണ്ടുതന്നെ കോലി തുടരും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടരും. സെമിക്ക് മുമ്പ് ശ്രേയസിന് മികച്ച പ്രകടനത്തോടെ ആത്മവിശ്വാസം ഉയര്‍ത്താനുള്ള അവസരമാണ് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ലഭിക്കുന്നത്.

ബംഗളൂരുവിലാണ് മത്സരമെന്നതിനാല്‍ റണ്ണൊഴുകുമെന്ന കാര്യം ഉറപ്പാണ്. ചെറിയ മൈതാനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ടാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരും. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലായിരിക്കും നായകന്‍. ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. സെമിക്ക് മുമ്പ് സൂര്യ മികച്ച ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഐപിഎല്ലിലൂടെ ബംഗളൂരുവിലെ പിച്ചില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയിട്ടുള്ള താരമാണ് സൂര്യകുമാര്‍.

india, cricket

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവില്ല. മികച്ച ഫോമിലുള്ള ജഡേജക്കും വിശ്രമം നല്‍കിയേക്കും. പകരം സ്പിന്‍ ഓള്‍റൗണ്ടറായി ആര്‍ അശ്വിനെ കളിപ്പിച്ചേക്കും. ഇന്ത്യ അശ്വിന് കാര്യമായി അവസരം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അശ്വിന് അവസരം പ്രതീക്ഷിക്കാം. എട്ടാം നമ്പറില്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ എത്തിയേക്കും. ഹാര്‍ദിക്ക് പാണ്ഡ്യക്ക് പരിക്കേറ്റേപ്പോള്‍ മുഹമ്മദ് ഷമി പ്ലേയിങ് 11ലേക്കെത്തി.

ഇതോടെയാണ് ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ സ്ഥാനം തെറിച്ചത്. എന്നാല്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കുമ്പോള്‍ പകരക്കാരനായി ശാര്‍ദ്ദുല്‍ എത്തിയേക്കും. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവും 10ാം നമ്പറില്‍ മുഹമ്മദ് ഷമിയും കളിക്കും. 11ാമനായി മുഹമ്മദ് സിറാജും കളിക്കും. സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി ന്യൂസീലന്‍ഡ് എത്താനാണ് സാധ്യത കൂടുതല്‍.

ഇന്ത്യയുടെ സാധ്യതാ 11: ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍, ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Thursday, November 9, 2023, 17:14 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+