For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത്തും ഗില്ലും ആ നേട്ടത്തിലെത്തി, ഇന്ത്യക്ക് കപ്പുറപ്പ്! ചരിത്രം ആവര്‍ത്തിക്കും

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

24 പന്ത് നേരിട്ട് 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സ് നേടിയ രോഹിത് ശര്‍മയെ കഗിസോ റബാഡയാണ് പുറത്താക്കിയത്. ഈ വര്‍ഷം രോഹിത്തും ഗില്ലും ചേര്‍ന്ന് 50 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് ഇത് 12ാം തവണയാണ്.

ഇതോടെ ഒരു വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടുന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.13 തവണ ഈ നേട്ടത്തിലെത്തിയ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2007ലായിരുന്നു ഇവരുടെ നേട്ടം. 2003ല്‍ 12 തവണയും ഇരുവരും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കൗതുകരമായ കാര്യവുമുണ്ട്.

ഓപ്പണര്‍മാര്‍ ഒരു വര്‍ഷം 12 തവണ 50 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വര്‍ഷങ്ങളില്‍ ഓസീസ് ഏകദിന ലോകകപ്പ് നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഈ നേട്ടത്തിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് കപ്പടിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്-സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്-ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊന്നും സ്വന്തമാക്കാനാവാത്ത നേട്ടമാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് നേടിയത്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഇരുവരും ചേര്‍ന്ന് നല്‍കുന്നത്. രോഹിത് പടിയിറങ്ങിയാലും വലിയ കരിയര്‍ ഓപ്പണറര്‍ റോളില്‍ ഗില്ലിന് മുന്നിലുണ്ട്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ ഓപ്പണര്‍മാരുടെ പ്രകടനമികവ് എടുത്തു പറയേണ്ടതാണ്. രോഹിത്തും ഗില്ലും ചേര്‍ന്ന് നല്‍കുന്ന അടിത്തറയിലൂന്നിയാണ് ഇന്ത്യയുടെ കുതിപ്പ്. ഇതില്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടമാണ് എടുത്തു പറയേണ്ടത്.

rohit sharma, shubman gill

വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. 0, 131, 86, 48, 46, 87, 4, 40 എന്നിങ്ങനെയാണ് ഇത്തവണത്തെ ലോകകപ്പിലെ രോഹിത്തിന്റെ സ്‌കോര്‍. ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും താരം നേടിക്കഴിഞ്ഞു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നുണ്ട്. ഭയമില്ലാതെ ബാറ്റുചെയ്ത് ടീമിന് അടിത്തറ പാകുന്നുവെന്നതാണ് രോഹിത്തിന്റെ സവിശേഷമായ ഗുണം.

കൂടാതെ സിക്‌സറിലും വമ്പനൊരു റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. ഒരു വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പമെത്തിയിരിക്കുകയാണ് രോഹിത്. 2015ല്‍ 58 സിക്‌സുകളാണ് ഡിവില്ലിയേഴ്‌സ് പറത്തിയത്. ഈ വര്‍ഷം 58 സിക്‌സുകളോടെ രോഹിത് ഡിവില്ലിയേഴ്‌സിന്റെ റെക്കോഡിനൊപ്പമാണുള്ളത്. ഒരു സിക്‌സര്‍ കൂടി നേടിയാല്‍ ഡിവില്ലിയേഴ്‌സിനെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ രോഹിത്തിന് സാധിക്കും.

ഈ ലോകകപ്പിലൂടെത്തന്നെ രോഹിത് ഈ റെക്കോഡില്‍ ഒന്നാമനാവുമെന്നുറപ്പ്. 2019ല്‍ ക്രിസ് ഗെയ്ല്‍ 56 സിക്‌സും 2002ല്‍ ഷാഹിദ് അഫ്രീദി 48 സിക്‌സുകളും പറത്തിയിട്ടുണ്ട്. ഏകദിന പവര്‍പ്ലേയ്ക്കുള്ളില്‍ 40ലധികം റണ്‍സ് ഈ വര്‍ഷം രോഹിത് നേടുന്നത് ഇത് അഞ്ചാം തവണയാണ്. 2008-2022വരെ ഈ നേട്ടത്തിലെത്താന്‍ അഞ്ച് തവണയാണ് രോഹിത്തിനായത്. എന്നാല്‍ ഈ വര്‍ഷം മാത്രം അഞ്ച് തവണ ഈ നേട്ടത്തിലേക്കെത്താന്‍ ഹിറ്റ്മാനായി.

Story first published: Sunday, November 5, 2023, 15:12 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+