Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഓപ്പണിങില്‍ രോഹിത് വേണ്ട! ഈ ലൈനപ്പെങ്കില്‍ കപ്പുറപ്പ്, യുവിയുടെ അച്ഛന്‍ പറയുന്നു

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ കിരീടമുയര്‍ത്താന്‍ ഇന്ത്യക്കു ബെസ്റ്റ് ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പിതാവും ക്രിക്കറ്ററുമായിരുന്ന യോഗ്‌രാജ് സിങ്. ഓപ്പണിങില്‍ സര്‍പ്രൈസ് ടീം കോമ്പിനേഷനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഓപ്പണിങില്‍ നിന്നും ഇന്ത്യ മാറ്റിയേ തീരുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പകരം ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓപ്പണിങില്‍ വലംകൈ- ഇടംകൈ കോമ്പിനേഷന്‍ വേണ്ടത് വളരെ പ്രധാനമാണ്.

ROHIT SHARMA

നമുക്കു അല്‍പ്പം പിറകിലേക്കു പോവാം. സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടംകൈയനായ സൗരവ് ഗാംഗുലിയുമായിരുന്നു ഒരു സമയത്തു നമ്മുടെ ടീമിനായി ഓപ്പണ്‍ ചെയ്തിരുന്നത്. ഇടംകൈ- വലംകൈ കോമ്പിനേഷന്‍ വന്നപ്പോള്‍ 75 ശതമാനം മല്‍സരങ്ങളിലും ടീമിനു വളരെ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളതെന്നു യോഗ്‌രാജ് വിശദമാക്കി.

2002ല്‍ ഇംഗ്ലണ്ടുമായുള്ള നാറ്റ് വെസ്റ്റ് ട്രോഫി ഫൈനല്‍ പലരും മറന്നിട്ടുണ്ടാവില്ല. അന്നു റണ്‍ചേസില്‍ സച്ചിനും സൗരവും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. സൗരവ് ഇംഗ്ലീഷ് ബൗളര്‍മാരെ നന്നായി പ്രഹരിക്കുകയും ചെയ്തു.

അതിനു ശേഷം ചില വിക്കറ്റുകള്‍ നമുക്കു നഷ്ടമായെങ്കിലും യുവിയും മുഹമ്മദ് കൈഫും ചേര്‍ന്നു ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ ലോകകപ്പിലും ഇടംകൈ-വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ തന്നെ വേണമെന്നു താന്‍ ആവശ്യപ്പെടുന്നതെന്നും യോഗ്‌രാജ് പറഞ്ഞു.

ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണിങില്‍ പെര്‍ഫെക്ട് ജോടികളാണ്. രോഹിത് ശര്‍മ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറില്‍ കളിക്കണം. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന വിരാട് കോലി നാലാം നമ്പറിലേക്കും മാറണം. ഇതാണ് ഏറ്റവും മികച്ച ടോപ്പ് ഫോര്‍. ഈ ലൈനപ്പ് ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ ലോകകപ്പ് നമ്മള്‍ ജയിക്കുമെന്നു താന്‍ ഉറപ്പിച്ചു പറയുന്നതായും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

GILL ISHAN

ഇന്ത്യയുടെ സ്പിന്‍ ബൗളിങിലെ പുതിയ കുന്തമുനയായി മാറിയിരിക്കുന്ന കുല്‍ദീപ് യാദവിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. കുല്‍ദീപിന്റെ ബൗളിങ് നമ്മള്‍ എത്ര സൂക്ഷ്മമായി നിരീക്ഷിച്ചാലും ഏതൊക്കെ ബോളുകളാണ് അകത്തേക്കും, ഏതൊക്കെ ബോളുകളാണ് പുറത്തേക്കും പോവുകയെന്നു മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇത്തരമൊരു ബൗളര്‍ ടീമിലുള്ളത് വലിയ പ്ലസ് പോയിന്റാണെന്നു യോഗ്‌രാജ് നിരീക്ഷിച്ചു.

ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പില്‍ നമ്മള്‍ കിരീടം നേടിയെങ്കിലും ഒരു കാര്യം പഠിക്കാന്‍ സാധിച്ചു. ലോകകപ്പ് നേടണമെങ്കില്‍ ബൗളര്‍മാരെ ഓള്‍റൗണ്ടര്‍മാരാക്കി വളര്‍ത്തിയെടുത്തേ തീരൂ. എന്റെ അഭിപ്രായത്തില്‍ ഇന്ത്യ ഇക്കാര്യത്തിലാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Monday, September 25, 2023, 18:01 [IST]
Other articles published on Sep 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+