For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവും സൂര്യയുമല്ല, നാലാം നമ്പറില്‍ രോഹിത് കളിക്കണം! കാരണങ്ങള്‍

ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ ഇന്ത്യയെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ടീം കോമ്പിനേഷനാണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലെ രണ്ടു നിര്‍ണായക താരങ്ങളായ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചത്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു തിരിച്ചുവരുന്നതിന്റെ അരികിലാണെങ്കിലും ലോകകപ്പില്‍ രാഹുലു ശ്രേയസും കളിക്കുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. ശ്രേയസായിരുന്നു നേരത്ത ഈ പൊസിഷനില്‍ കളിച്ചിരുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഈ പൊസിഷന്‍ സ്വന്തം പേരില്‍ ഭദ്രമാക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് ശ്രേയസിനു പരിക്കേറ്റത്. ശസ്ത്രക്രിയക്കു വിധേയനായ താരം ഇപ്പോള്‍ മടങ്ങിവരവിന് അരികിലാണ്.

ROHIT SHARMA

ശ്രേയസിന്റെ അഭാവത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും ഈ റോളില്‍ സ്ഥാനമുറപ്പിക്കാനായില്ല. അതിനിടെ വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ നായകന്‍ രോഹിത് ശര്‍മ നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ലോകകപ്പിലും ഹിറ്റ്മാന്‍ നാലാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യുകയാണെങ്കില്‍ അതു ടീമിനു ഗുണം ചെയ്യും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇന്ത്യന്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് രോഹിത്തെന്നതാണ് ആദ്യത്തെ കാരണം. 2007ല്‍ ഏകദിന കരിയറിനു തുടക്കമിട്ട ഹിറ്റ്മാന്‍ ഇതിനകം 244 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഏകദിന മല്‍സരങ്ങളുടെ എണ്ണമെടുത്താല്‍ ടീമില്‍ വിരാട് കോലി (275 മല്‍സരം) മാത്രമേ രോഹിത്തിനു മുന്നിലുള്ളൂ.

ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ അനുഭവ സമ്പത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശ്രേയസ് ഫിറ്റല്ലെങ്കില്‍ നാലാം നമ്പറില്‍ രോഹിത് തന്നെ ബാറ്റ് ചെയ്യാനിറങ്ങണം. അനുഭവസമ്പത്ത് കുറഞ്ഞ സഞ്ജു, സൂര്യ എന്നിവരേക്കാള്‍ നല്ലത് കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച രോഹിത് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതായിരിക്കും.

2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ അനുഭവസമ്പത്ത് കുറഞ്ഞ റിഷഭ് പന്തിനെ പരീക്ഷിച്ചപ്പോള്‍ തിരിച്ചടി നേരിട്ട അനുഭവം നമുക്കു മുന്നിലുണ്ട്. നാലാം നമ്പറെന്നത് കളിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ബാറ്റിങ് പൊസിഷനാണ്. മല്‍സരത്തിന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ട് ബാറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ചില മല്‍സരങ്ങളില്‍ ടീം രണ്ടിനു 10 റണ്‍സെന്ന നിലയിലുള്ളപ്പോഴും, ചിലതിലാവട്ടെ രണ്ടിന് 200 റണ്‍സിലിരിക്കെയും നാലാം നമ്പര്‍ ബാറ്റര്‍ക്കു കളിക്കേണ്ടി വരും. ഒരേ സമയം പ്രതിരോധിച്ചും ആക്രമിച്ചും കളിക്കാനുള്ള ശേഷി ഈ ബാറ്റര്‍ക്കു ആവശ്യമാണ്. രോഹിത് ഇതിനു ശേഷിയുള്ള താരമാണ്.

മാത്രമല്ല ഓപ്പണിങ് റോളിലേക്കു 2013ല്‍ പ്രൊമോട്ട് ചെയ്യപ്പെടുന്നതിനു മുമ്പ് അദ്ദേഹം മധ്യനിരയിലായിരുന്നു കളിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ കളിക്കുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് അത്ര ദുഷ്‌കരമായ കാര്യമാവില്ല.

രോഹിത് നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ മുന്‍നിരയില്‍ ഓപ്പണറായി ഇടംകൈയന്‍ താരമായ ഇഷാന്‍ കിഷനെ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയുമെന്നതാണ് രണ്ടാമത്തെ കാരണം. നിലവിലെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ടോപ് സിക്‌സില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ പോലുമില്ല. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഒരു ഇടംകൈയനായിട്ടുള്ളത്. ഇതു എതിര്‍ ടീമിനെ സംബന്ധിച്ച് തന്ത്രങ്ങളൊരുക്കുക എളുപ്പമാക്കുകയും ചെയ്യും.

നാലാമനായി രോഹിത് ഇറങ്ങിയാല്‍ ഇഷാനെ ഓപ്പണറാക്കി ഈ പോരായ്മ മറികടക്കാന്‍ ഇന്ത്യക്കു സാധിക്കും. മാത്രമല്ല ഓപ്പണറായി കളിച്ചപ്പോഴാണ് ഇഷാന്‍ തന്റെ ഏറ്റവു മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ അദ്ദേഹം കന്നി ഡബിള്‍ സെഞ്ച്വറി നേടിയതും ഓപ്പണറായി ഇറങ്ങിയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങൡും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Thursday, August 17, 2023, 9:36 [IST]
Other articles published on Aug 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+