For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഗാംഗുലിയുടെ വമ്പന്‍ റെക്കോഡ് തകരുമോ?, രണ്ടും കല്‍പ്പിച്ച് ഹിറ്റ്മാന്‍- ഒന്നാമനാവാം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യം കളിച്ച ആറ് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയാണ് ഇന്ത്യ മുന്നേറുന്നത്. ഇത്തവണ സെമിയില്‍ ഏറെക്കുറെ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നു.

ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള രോഹിത് ആറ് മത്സരത്തില്‍ നിന്ന് 398 റണ്‍സാണ് അടിച്ചെടുത്തത്. 1 സെഞ്ച്വറിയും 2 ഫിഫ്റ്റിയും നേടിയ രോഹിത് 43 ഫോറും 20 സിക്‌സുകളും പറത്തി.

പവര്‍പ്ലേയില്‍ തല്ലിപ്പറത്തി ഇന്ത്യക്ക് അടിത്തറ പാകാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ വമ്പനൊരു നേട്ടം രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമാണ് ഹിറ്റ്മാന് മുന്നിലുള്ളത്. സൗരവ് ഗാംഗുലിയാണ് നിലവില്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 2003ല്‍ ഇന്ത്യ ഫൈനല്‍ കളിച്ചപ്പോള്‍ ഗാംഗുലി ബാറ്റുകൊണ്ട് കസറിയിരുന്നു.

465 റണ്‍സാണ് ഗാംഗുലി 2003ലെ ലോകകപ്പില്‍ നേടിയത്. ഇതിനെ മറികടക്കുന്ന പ്രകടനം നടത്താന്‍ മറ്റൊരു ഇന്ത്യന്‍ നായകനും ഇതുവരെ സാധിച്ചിട്ടില്ല. ഇത്തവണ രോഹിത് 398 റണ്‍സ് നേടിക്കഴിഞ്ഞു. 67 റണ്‍സുകൂടി നേടിയാല്‍ ഗാംഗുലിയെ മറികടന്ന് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിക്കും. വിരാട് കോലിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. 2019ല്‍ ഇന്ത്യയുടെ നായകന്‍ കോലിയായിരുന്നു.

443 റണ്‍സാണ് കോലി അടിച്ചെടുത്തത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കന്ന് കപ്പിലേക്കെത്താനായില്ല. കോലിയേയും മറികടക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. 1975ല്‍ വെങ്കട്ടരാഘവന്‍ 26 റണ്‍സാണ് നേടിയത്. 1979ല്‍ 23 റണ്‍സാണ് വെങ്കട്ടരാഘവന് നേടാനായത്. 1983ല്‍ ഇന്ത്യ കപ്പിലേക്കെത്തിയപ്പോള്‍ നായകന്‍ കപില്‍ ദേവ് 303 റണ്‍സാണ് നേടിയത്. ഇതില്‍ സിംബാബ്‌വെക്കെതിരായ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും.

rohit sharma

1987ലും കപില്‍ ദേവാണ് ഇന്ത്യയെ നയിച്ചത്. 152 റണ്‍സാണ് കപിലിന് നേടാനായത്. 1992ല്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യയെ നയിച്ചത്. 332 റണ്‍സാണ് അദ്ദേഹം നേടിയത്. 1996ല്‍ 143 റണ്‍സ് നേടിയ അസ്ഹറുദ്ദീന്‍ 1999ല്‍ 161 റണ്‍സുമാണ് അടിച്ചെടുത്തത്. പിന്നീട് നായകസ്ഥാനത്തേക്കെത്തിയ ഗാംഗുലിയാണ് 465 റണ്‍സുമായി മിന്നിച്ചത്. 2007ല്‍ ഇന്ത്യയെ നയിച്ചത് രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യ നാണംകെട്ട ലോകകപ്പില്‍ 81 റണ്‍സാണ് നായകന്‍ ദ്രാവിഡിന് നേടാനായത്.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് എംഎസ് ധോണിക്ക് കീഴിലാണ്. ആതിഥേയരായ ഇന്ത്യ കപ്പിലേക്കെത്തുമ്പോള്‍ 241 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ ഫൈനലിലെ തകര്‍പ്പന്‍ ഫിഫ്റ്റിയും ഉള്‍പ്പെടും. 2015ല്‍ 237 റണ്‍സാണ് ധോണി നേടിയത്. 2019ല്‍ കോലിക്ക് കീഴിലിറങ്ങിയപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കിരീടത്തിലേക്കെത്താനായില്ല. ഇത്തവണ രോഹിത് ഇന്ത്യയെ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയാണ്.

ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ഇത്തവണ രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തിന്റെ മിന്നും ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. സെമിക്ക് മുമ്പ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ രോഹിത് 2019ലെ റെക്കോഡ് പ്രകടനം മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019ല്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഈ റെക്കോഡ് മറികടക്കാന്‍ ആര്‍ക്കും എളുപ്പമാവില്ല.

ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. ഈ വര്‍ഷം മാത്രം 58 സിക്‌സുകള്‍ രോഹിത് നേടിക്കഴിഞ്ഞു. അനായാസം സിക്‌സര്‍ പറത്തി രോഹിത് കത്തിക്കയറുമ്പോള്‍ ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകപ്പ് കിരീട മോഹങ്ങള്‍ക്കും അത് നിറം നല്‍കുന്നു.

Story first published: Tuesday, October 31, 2023, 15:18 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+