For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഓസീസിനേക്കാള്‍ കൂടുതല്‍ സിക്സ് രോഹിത്തിന്! പവര്‍ പ്ലേ കിങ്, മറ്റൊരു നേട്ടവും

ലോക ക്രിക്കറ്റിലെ സിക്‌സര്‍ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ഇതിഹാസവും ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ദിവസങ്ങള്‍ മുമ്പായിരുന്നു സിക്‌സറില്‍ പുതിയ ലോക റെക്കോര്‍ഡ് ഹിറ്റ്മാന്‍ തന്റെ പേരിലേക്കു മാറ്റിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്ന സിക്‌സര്‍ റെക്കോര്‍ഡ് രോഹിത് തകര്‍ത്തെറിയുകയായിരുന്നു. നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലുമായി 553 സിക്‌സറുകളോടെയായിരുന്നു ഗെയ്ല്‍ തലപ്പത്തുണ്ടായിരുന്നത്. ഇതു തിരുത്തിയ ഹിറ്റ്മാന്‍ ഇപ്പോള്‍ 562 സിക്‌സറുകള്‍ വാരിക്കൂട്ടിക്കഴിഞ്ഞു.

ഈ വര്‍ഷം അസാധാരണ ഫോമിലാണ് രോഹിത് ടീം ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ ലോക ക്രിക്കറ്റില്‍ സിക്‌സറിലെ രാജാവ് അദ്ദേഹം തന്നെയാണെന്നു കണക്കുകള്‍ ശരിവയ്ക്കുന്നു. ന്യൂബോള്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് രോഹിത് സിക്‌സറുകള്‍ വാരിക്കൂട്ടുകയാണ്. ചില ടീമുകള്‍ പോലും ഈ വര്‍ഷം പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ അത്രയും സിക്‌സറുകള്‍ നേടിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

ROHIT SHARMA

ഏകദിനത്തില്‍ പവര്‍പ്ലേയില്‍ മാത്രം രോഹിത് ഈ വര്‍ഷം അടിച്ചിട്ടുള്ളത് 31 സിക്‌സറുകളാണ്. 453 ബോളുകളില്‍ നിന്നാണ് ഇത്രയുമധികം സിക്‌സറുകള്‍ അദ്ദേഹം നേടിയിരിക്കുന്നത്. പവര്‍പ്ലേയില്‍ ഈ വര്‍ഷം നേടിയ സിക്‌സറുകളെടുത്താല്‍ രണ്ടു മുന്‍നിര ടീമുകള്‍ പോലും രോഹിത്തിനു താഴെ നില്‍ക്കുകയാണ്. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, കരുത്തരായ സൗത്താഫ്രിക്ക എന്നിവരാണ് ഈ ടീമുകള്‍.

ഓസ്‌ട്രേലിയക്കു 29 സിക്‌സറുകളാണ് പവര്‍പ്ലേയില്‍ ഈ വര്‍ഷം നേടാന്‍ സാധിച്ചിട്ടുള്ളത്. ഇതിനു വേണ്ടി 780 ബോളുകള്‍ അവര്‍ക്കു വേണ്ടി വരികയും ചെയ്തു. സൗത്താഫ്രിക്കന്‍ ടീമിന്റെ റെക്കോര്‍ഡ് ഇതിനേക്കാള്‍ മോശമാണ്. വെറും 18 സിക്‌സറുകള്‍ മാത്രമേ ഏകദിന പവര്‍പ്ലേയില്‍ അവര്‍ക്കു നേടാനായിട്ടുള്ളൂ. 840 ബോളുകളില്‍ നിന്നായിരുന്നു ഇത്.

ഈ ലോകകപ്പിലെ സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റെടുക്കുകയാണെങ്കില്‍ അവിടെ രണ്ടാംസ്ഥാനത്തു രോഹിത് ശര്‍മയുണ്ട്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തത് 11 സിക്‌സറുകളാണ്. 14 സിക്‌സറുകള്‍ നേടിയ ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസാണ് ഇനി ഹിറ്റ്മാന് മുന്നിലുള്ളത്. വൈകാതെ തന്നെ മെന്‍ഡിസിനെ പിന്തള്ളി രോഹിത് തലപ്പത്തേക്കു കയറുമെന്ന കാര്യത്തില്‍ സംശയമില്ല.

ROHIT SHARMA

ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളിയില്‍ ഡെക്കായി ക്രീസ് വിട്ട അദ്ദേഹം തുടര്‍ന്നുള്ള രണ്ടു കളിയിലും ഇതിന്റെ ക്ഷീണം തീര്‍ത്തു. അഫ്ഗാനിസ്താനെതിരേ സെഞ്ച്വറി കണ്ടെത്തിയ രോഹിത് (131) പാകിസ്താനെതിരേ 86 റണ്‍സും കുറിക്കുകയായിരുന്നു. അഫ്ഗാനെതിരേ അഞ്ചും പാകിസ്താനെതിരേ ആറും സിക്‌സറുകളാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്.

30 വയസ്സിനു ശേഷം ഏറ്റവുമധികം ഏകദിന സെഞ്ച്വറികളടിച്ച താരമെന്ന ലോക റെക്കോര്‍ഡിനൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ രോഹിത്. 21 സെഞ്ച്വറികളാണ് 30 വയസ്സിനു ശേഷം അദ്ദേഹം സ്‌കോര്‍ ചെയ്തത്. വെറും 99 ഇന്നിങ്‌സുകളില്‍ നിന്നാണിത്. ശ്രീലങ്കയുടെ മുന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍, സനത് ജയസൂര്യ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്.

ദില്‍ഷന്‍ 219 ഇന്നിങ്‌സുകളില്‍ നിന്നും ജയസൂര്യ 258 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 21 സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശ്രീലങ്കയുടെ തന്നെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര (19 സെഞ്ച്വറി, 188 ഇന്നിങ്സ്), സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല (16, 112) എന്നിവരാണ്.

Story first published: Monday, October 16, 2023, 10:10 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+